1911-ൽ പ്രവർത്തനം ആരംഭിച്ച ചരിത്രപരമായ ഹോട്ടലാണ് ഹോട്ടൽ ഗാൽവസ്. അമേരിക്കയിലെ ടെക്സാസിലെ ഗൽവസ്റ്റനിലാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്.[2] കൌണ്ട് ഓഫ് ഗാൽവസ് ആയിരുന്ന ബെർണാഡോ ഡി ഗാൽവസ് വൈ മാഡ്രിഡ്‌-നോടുള്ള ആദരസൂചകമായാണ് ഹോട്ടലിനു ഈ പേര് നൽകിയത്, നഗരത്തിനും പേര് നൽകിയത് അങ്ങനെതന്നെയാണ്. ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ (നാഷണൽ രജിസ്റ്റർ ഓഫ് ഹിസ്റ്റോറിക് പ്ലേസസ്) 1979 ഏപ്രിൽ 4-നു ഹോട്ടൽ ഗാൽവസ് ഇടംപിടിച്ചു.

ഗാൽവസ് ഹോട്ടൽ
The Hotel Galvez in 2006
Location2024 Seawall Blvd
Galveston, Texas
Built1911
NRHP reference #79002944[1]
Added to NRHPApril 4, 1979

ഹോട്ടൽ ഗാൽവസ് & സ്പാ, എ വിന്ധം ഗ്രാൻഡ്‌ ഹോട്ടൽ നാഷണൽ ട്രസ്റ്റ്‌ ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻറെ ഔദ്യോഗിക പരിപാടിയായ ഹിസ്റ്റോറിക് ഹോട്ടൽസ്‌ ഓഫ് അമേരിക്കയിൽ അംഗമാണ്.[3][4]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രോപ്പോളിറ്റൻ പ്രദേശത്ത് അമേരിക്കയുടെ ഗൾഫ് തീരത്തോട് ചേർന്ന് ഗാൽവെസ്റ്റൺ ദ്വീപിൽ സ്ഥിതി ചെയ്യുന്ന നഗരവും ഗാൽവെസ്റ്റൺ കൗണ്ടിയുടെ ആസ്ഥാനവുമാണ്‌ ഗാൽവെസ്റ്റൺ. 2005ലെ യു.എസ്. സെൻസസ് പ്രകാരം ഇവിടുത്തെ മൊത്തം ജനസംഖ്യ 57,466 ആണ്‌. ഗാൽവെസ്റ്റണിൽ നിന്ന് മെയിൻലാൻഡിലേയ്ക്ക് നഗരത്തിനു വടക്ക് ഗാൽവെസ്റ്റൺ കോസ്‌വേ വഴിയും, പടിഞ്ഞാറ് ടോൾ ബ്രിഡ്ജ് വഴിയും, കിഴക്ക് ഫെറി ബോട്ട് സർവീസ് വഴിയും എത്തിച്ചേരാൻ സാധിക്കും.

ചരിത്രം തിരുത്തുക

1898-ൽ ഉണ്ടായ തീപിടിത്തം കാരണം ഗാൽവസ്ടൺ ദ്വീപിലെ വലിയ ഹോട്ടലായ ദി ബീച്ച് ഹോട്ടൽ നശിച്ചപ്പോൾ ഗാൽവസ്ടൺ ദ്വീപിലെ നേതാക്കൾ മറ്റൊരു ഹോട്ടലായി ഗാൽവസ് ഹോട്ടൽ പണിയാൻ തീരുമാനിച്ചു. 1900-ൽ ഉണ്ടായ കൊടുങ്കാറ്റിനു ശേഷം ടൂറിസ്റ്റുകളെ വീണ്ടും കൊണ്ടുവരുന്നതിനായി ഹോട്ടലിൻറെ പണികൾ വേഗത്തിലാക്കി. 1911 ജൂണിൽ ഒരു മില്ല്യൺ ഡോളർ ചെലവിൽ നിർമിച്ച ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു.[2]

1940 ഒക്ടോബർ 3-നു വില്ലിം ലൂയിസ് മൂഡി ഗാൽവസ് ഹോട്ടൽ സ്വന്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ കോസ്റ്റ് ഗാർഡുകളുടെ താമസസ്ഥലമായിരുന്നു ഗാൽവസ് ഹോട്ടൽ, രണ്ടു വർഷം മറ്റു അതിഥികൾക്കു മുറികൾ നൽകിയിരുന്നില്ല. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം 1940 അവസാനങ്ങളിലും 1950-കളിലും പ്രാദേശിക സാമ്പത്തികാവസ്ഥയിൽ ഹോട്ടൽ ഗാൽവസിൻറെ പ്രസക്തി വർദ്ധിച്ചു. ചൂതാട്ടം ഗാൽവസ്ടണിൽ വളരെ സുലഭമായിരുന്നു. എന്നാൽ, 1950 പകുതിയോടെ ടെക്സാസ് റേഞ്ചെർസ് അനധികൃത ചൂതാട്ടം അടച്ചുപൂട്ടിച്ചപ്പോൾ ഗാൽവസ് സാമ്പത്തികമായി തകരാൻ തുടങ്ങി.

1965-ൽ ഹോട്ടലിൽ വൻ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. 1971-ൽ ഹാർവി ഒ. മക്കാർത്തിയും ഡോ. ലിയോൺ ബ്രോംബെർഗും ഹോട്ടൽ സ്വന്തമാക്കി. 1978-ൽ ഹോട്ടൽ സ്വന്തമാക്കിയ ഡെൻറ്റൻ കോളിയും വലിയ പുതുക്കൽ പണികൾ നടത്തി. 1989-ൽ ഹോട്ടൽ മാരിയറ്റ് ഫ്രാഞ്ചൈസിയായി. 1995-ൽ ഗാൽവസ്ടൺ സ്വദേശിയും റിയൽ എസ്റ്റേറ്റ്‌കാരനുമായ ജോർജ് പി. മിറ്റ്ച്ചൽ ഹോട്ടൽ സ്വന്തമാക്കി. അദ്ദേഹം ഹോട്ടലിനു 1911-ളെ ചരിത്രപരമായ രൂപം തിരിച്ചുനൽകി. ഹോട്ടലിൻറെ ഉടമസ്ഥാവകാശം മിറ്റ്ച്ചൽ ഹിസ്റ്റോറിക് പ്രോപ്പർട്ടീസ് എന്ന സ്ഥാപനത്തിനു ആയിരിക്കുമ്പോൾ, 1996-ൽ കരാർ പ്രകാരം ഹോട്ടലിൻറെ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിൻറെ ചുമതല വിന്ധം ഹോട്ടൽസ്‌ & റിസോർട്ട്സിനു നൽകി. ഹോട്ടലിൽ 226 മുറികളും സ്യൂട്ടുകളും ഉണ്ട്. [2]

2008 കൊടുങ്കാറ്റിൽ ഹോട്ടലിൻറെ മുകളിൽ ഉണ്ടായിരുന്ന ഓടുകൾ പറന്നുപോയി സ്പാ, ഹെൽത്ത് ക്ലബ്, ബിസിനസ്‌ ഓഫീസുകൾ, ലോണ്ട്രി എന്നിവ പ്രവർത്തിച്ചിരുന്ന നിലയിൽ വെള്ളം കയറി. [5] 1900-ൽ ഉണ്ടായ കൊടുങ്കാറ്റിൽ 6000 പേര് ഗാൽവസ്ടണിൽ കൊല്ലപ്പെട്ടിരുന്നു, അവനധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു. അതിനുശേഷം 11 വർഷങ്ങൾ കഴിഞ്ഞാണ് ഹോട്ടൽ നിർമ്മിക്കപ്പെട്ടത്. ദി ബീച്ച് ഹോട്ടൽ, ഇലക്ട്രിക്‌ പവലിയൻ, പഗോഡ ബാത്ത്ഹൗസ് എന്നിവ സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ ഗാൽവസ് ഹോട്ടൽ നിലകൊള്ളുന്നത്.[6]

“ദി പ്ലേഗ്രൌണ്ട് ഓഫ് ദി വെസ്റ്റ്” എന്നായിരുന്നു ഗാൽവസ് നഗരം അറിയപ്പെട്ടിരുന്നത്. ഇവിടെ ജീവിച്ചിരുന്ന സംഭന്നന്മാരും പ്രശസ്തരും ആയതിനാൽ ആണിത്. അമേരിക്കയുടെ പ്രസിഡന്റുമാർ ആയിരുന്ന ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്‌, ഡ്വൈറ്റ് ഡി. ഐസൻഹോവർ, ലിൻഡൻ ബി. ജോൺസൻ എന്നിവർ ദി ഗാൽവസ് ഹോട്ടലിൽ താമസിച്ചിട്ടുണ്ട്. ജനറൽ ഡഗ്ലസ് മക്ആർതറും ദി ഗാൽവസ് ഹോട്ടലിൽ അതിഥിയായി എത്തിയിട്ടുണ്ട്. ജിമ്മി സ്റ്റുവ1911-ൽ പ്രവർത്തനം ആരംഭിച്ച ചരിത്രപരമായ ഹോട്ടലാണ് ഹോട്ടൽ ഗാൽവസ്. അമേരിക്കയിലെ ടെക്സാസി ലെ ഗൽവസ്റ്റനിലാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. കൌണ്ട് ഓഫ് ഗാൽവസ് ആയിരുന്ന ബെർണാഡോ ഡി ഗാൽവസ് വൈ മാഡ്രിഡ്‌-നോടുള്ള ആദരസൂചകമായാണ് ഹോട്ടലിനു ഈ പേര് നൽകിയത്, നഗരത്തിനും പേര് നൽകിയത് അങ്ങനെതന്നെയാണ്. ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ (നാഷണൽ രജിസ്റ്റർ ഓഫ് ഹിസ്റ്റോറിക് പ്ലേസസ്) 1979 ഏപ്രിൽ 4-നു ഹോട്ടൽ ഗാൽവസ് ഇടംപിടിച്ചു.ർട്ട്, ഫ്രാങ്ക് സിനട്ര, ഹോവാർഡ് ഹ്യൂഗ്സ് എന്നീ പ്രശസ്തരും ദി ഗാൽവസ് ഹോട്ടലിൽ അതിഥിയായി എത്തിയിട്ടുണ്ട്. ആറാമത്തെയും ഏഴാമത്തെയും നിലകളിലെ വലുതും ചെറുതുമായ മുറികളും സ്യൂട്ടുകളും ഈ പ്രശസ്തരുടെ പേരിൽ അറിയപ്പെടുന്നുണ്ട്. ഗാൽവെസ്റ്റണിൽ നിന്ന് മെയിൻലാൻഡിലേയ്ക്ക് നഗരത്തിനു വടക്ക് ഗാൽവെസ്റ്റൺ കോസ്‌വേ വഴിയും, പടിഞ്ഞാറ് ടോൾ ബ്രിഡ്ജ് വഴിയും, കിഴക്ക് ഫെറി ബോട്ട് സർവീസ് വഴിയും എത്തിച്ചേരാൻ സാധിക്കും.

അവലംബം തിരുത്തുക

  1. "National Register Information System". National Register of Historic Places. National Park Service. 2006-03-15.
  2. 2.0 2.1 2.2 "Historic Hotels of Texas : A Traveler's Guide". historictexashotels.com. Archived from the original on 2009-03-10. Retrieved 29 January 2016.
  3. "Hotel Galvez & Spa, A Wyndham Grand Hotel". historichotels.org. Retrieved 29 January 2016.
  4. "About Hotel Galvez". cleartrip.com. Retrieved 29 January 2016.
  5. Wirstiuk, Laryssa. "Hotel Galvez Reopens After Hurricane Ike". Preservation Magazine. Retrieved January 29, 2016.
  6. Wirstiuk, Laryssa. "Hotel Galvez Reopens After Hurricane Ike". Preservation Magazine. Retrieved January 29, 2016.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹോട്ടൽ_ഗാൽവസ്&oldid=3622239" എന്ന താളിൽനിന്ന് ശേഖരിച്ചത്