ഹോങ്കൊങ്ങിലെ പ്രധാന വിമാനത്താവളമാണ് ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം (IATA: HKG, ICAO: VHHH). ചെക് ലാപ് കോക് ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെക് ലാപ് കോക് വിമാനത്താവളമെന്നും ഇത് അറിയപ്പെടുന്നു. കായി താക് വിമാനത്താവളമായിരുന്നു ഇതിനു മുൻപ് ഇവിടെ ഉണ്ടായിരുന്നത്. 1998ലാണ് കായി താക് വിമാനത്താവളത്തെ മാറ്റി പകരം ഈ വിമാനത്താവളം ആരംഭിച്ചത്. ഏഷ്യയിലെ 45 സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ് ഈ വിമാനതാവളം. ലോകത്തിലെ ഏറ്റവും തിരക്കുള്ള ചരക്ക് ഗതാഗതമുള്ള വിമാനതാവാളം ഇതാണ്[3]. ലോകത്ത് ജനതിരക്കുള്ള വിമാനാതാവളങ്ങളിൽ ഒന്നുമാണ് ഈ വിമാനതാവളം[4] .ലോകത്തിലെ ഏറ്റവും വലിയാ പാസഞ്ചർ ടെർമ്മിനലും ഇവിടെയാണ്[5].
ഈ വിമാനതാവളത്തിന്റെ നിർവഹിക്കുന്നത് എയർപ്പോർട്ട് അതോറിറ്റി ഹോങ്കോങ്ങ് ആണ്.ഏകരാജ്യ സഖ്യത്തിന്റെ (വൺ വേൾഡ് അലൈൻസ്) പ്രധാന ഹബുകള്ളിൽ ഒന്നാണ് ഇവിടെ.ചൈന എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, സിങ്കപ്പൂർ എയർലൈൻസ്, എത്യോപ്പ്യൻ എയർലൈൻസ്, എയർ ഇന്ത്യ എന്നി എയർലൈൻസുകൾ ഹോങ്കോങ്ങ് വിമാനതാവളം ഉപയോഗിക്കുന്നുണ്ട്. ഹോങ്കോങ്ങിന്റെ സാമ്പത്തിക മേഖലയിൽ ഈ എയർപ്പോർട്ടിനു കാര്യമായ പങ്കുണ്ട്. ഏകദേശം 65,000 പേർ ഈ വിമാനതാവളത്തിൽ ജോലി ചെയ്യുന്നുണ്ട്.100ലധികം എയർലൈൻസുകളിലായി 180 നഗരങ്ങളിൽ ഇവിടെ നിന്നും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.യാത്രക്കാരുടെ അടിസ്ഥാനത്തിൽ ലോക്കത്തിലെ ഏറ്റവും തിരക്കുള്ള എട്ടാമത്തെ വിമാനത്താവളമാണ് ഇത്.2010 മുതൽ ചരക്ക് ഗതാഗതത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനവും ഈ വിമാനത്താവളത്തിനാണ്.
Hong Kong International Airport Chek Lap Kok Airport 香港國際機場 赤鱲角機場