ഹൈഡ്രോഫിലാക്സ് ബഹുവിസ്താര

ഇന്ത്യൻ ഉപദ്വീപിൽ വ്യാപകമായി കാണപ്പെടുന്ന ഒരു തവളയാണ് ഹൈഡ്രോഫിലാക്സ് ബഹുവിസ്താര. [1] വൈഡ് സ്പ്രെഡ് ഫംഗോയിഡ് ഫ്രോഗ് എന്ന പേരിൽ അറിയപ്പെടുന്ന ഈ തവള മഹാരാഷ്ട്ര, കർണാടക, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന മണവാട്ടി തവള (ഹൈഡ്രോഫിലാക്സ് മലബാറിക്കസ്) എന്ന മറ്റൊരു സ്പീഷീസുമായി വളരെ സാമ്യമുള്ള ഇനമാണ് ഇത്. [2] മനുഷ്യരെ ബാധിക്കുന്ന ഇൻഫ്ലുവെൻസാ 'എ' വൈറസിനെ നശിപ്പിക്കാൻ കഴിയുന്ന 'ഉറുമിൻ" എന്ന ഒരിനം പെപ്റ്റൈഡ് ഹൈഡ്രോഫിലാക്സ് ബഹുവിസ്താരയുടെ ത്വക്കിൽ നിന്നും വേർതിരിച്ച് എടുത്തിട്ടുണ്ട്. [3]

ഹൈഡ്രോഫിലാക്സ് ബഹുവിസ്താര
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): ഹൈഡ്രോഫിലാക്സ്
Species:
Binomial name
Template:Taxonomy/ഹൈഡ്രോഫിലാക്സ്ഹ ബഹുവിസ്താര
Padhye, AD, Jadhav A, Modak N, Nameer PO, Dahanukar, 2015
ഹൈഡ്രോഫിലാക്സ് ബഹുവിസ്താര, പുറംഭാഗം

പിൻഭാഗത്തിന് കറുത്ത പൊട്ടുകളോടു കൂടിയ ഓറഞ്ചുനിറവും അടിഭാഗത്തിന് തവിട്ടുനിറവുമാണ്. വശങ്ങളിലായി കറുത്തനിറം വര പോലെ കാണാം. വനമേഖലകളിലെ ജലാശയങ്ങൾക്ക് സമീപം ജീവിക്കുകയും പലപ്പോഴും മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപം സഞ്ചരിക്കുകയും ചെയ്യുന്നു. പ്രായപൂർത്തിയായ ആൺതവളകൾ പ്രജനന കാലത്ത് ഒരുമിച്ചു കൂടുമ്പോൾ, ഇവയുടെ ഉച്ചത്തിലുള്ള ശബ്ദം സന്ധ്യനേരത്ത് ഏകദേശം ഒരു കിലോമീറ്ററോളം അകലെ വരെ കേൾക്കാൻ സാധിയ്ക്കും.[4]

  1. "Hydrophylax bahuvistara". AmphibiaWeb. 2015. Retrieved 20 May 2017.
  2. Padhye, Anand D.; Jadhav, Anushree; Modak, Nikhil; Nameer, P.O.; Dahanukar, Neelesh (2015). "Hydrophylax bahuvistara, a new species of fungoid frog (Amphibia: Ranidae) from peninsular India". Journal of Threatened Taxa. 7 (11): 7744–7760. doi:10.11609/JoTT.o4252.7744-60. ISSN 0974-7893. Retrieved 20 May 2017.   This article contains quotations from this source, which is available under the Creative Commons Attribution 4.0 International (CC BY 4.0) license.
  3. https://www.mathrubhumi.com/environment/features/all-you-need-to-know-about-about-fungoid-frogs-1.7680822
  4. https://thewire.in/environment/urumin-fungoid-frog-influenza-pandemic