കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന നിലോട്ടിക് വംശജരായ ഒരു വംശീയ വിഭാഗമാണ് ഹേമ ജനത അല്ലെങ്കിൽ ബഹെമ (ബഹുവചനം).

Hema people
Map showing the location of Ituri Province in the Democratic Republic of the Congo
Total population
c. 160,000[1]
Regions with significant populations
Ituri Province, Democratic Republic of the Congo
Languages
Northern Hema: Kilendu or Batha languages
Southern Hema: Oruhema or Kinyoro languages
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Banyoro, Batooro, Bakiga, Banyankore, Bahororo, Basongora, Baruuli and Bahaya.

വംശീയ ഗ്രൂപ്പ്

തിരുത്തുക

നിയൊരൊ, ടോരൊ, ബകിഗ, സൊന്ഗൊറ, ബഹൊരൊരൊ, ബരുഉലി എന്നീ നിലൊട്ടിക് ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട ഹേമ ജനത ചരിത്രപരമായി ഇടയന്മാരായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉഗാണ്ടയിൽ നിന്ന് ഇറ്റൂറിയിലേക്ക് കുടിയേറി, ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയവരാണിവർ. [2] ഹേമയെ സാധാരണയായി രണ്ട് വ്യത്യസ്ത വംശീയ ഉപഗ്രൂപ്പുകളായി കണക്കാക്കുന്നു:

  • വടക്കൻ ഹേമ ( ഗെഗെരെ ) ലെൻഡു ഭാഷകൾ സംസാരിക്കുന്നു. അവർ ജുഗു പ്രദേശത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. അവർ ലെൻഡു ഭൂരിപക്ഷ ജനസംഖ്യയുമായി വിവാഹബന്ധത്തിലേർപ്പെടുന്നു [1]
  • ദക്ഷിണ ഹേമ (ന്യോറോ). കിഹെമ അല്ലെങ്കിൽ കിംയൊരൊ ഭാഷ ഉപയോഗിക്കുന്നു. ചരിത്രപരമായി അവർ ലെൻഡുവിൽ നിന്ന് അകന്നുകഴിയുന്നു. [1]

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് ഹേമയായി കരുതുന്ന 160,000 ആളുകൾ എന്ന് പൊതുവെ കരുതപ്പെടുന്നു. [1] മൊത്തത്തിൽ, ഹേമ, ലെൻഡു ജനങ്ങൾ ഇറ്റൂറിയിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരും. അവർ ഒരു ന്യൂനപക്ഷ വംശീയ വിഭാഗമാണ്. [2] ഹേമയിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ് . [3]

ഹേമ-ലെൻഡു വംശീയ സംഘർഷങ്ങൾ

തിരുത്തുക

ബെൽജിയൻ കൊളോണിയൽ ഭരണത്തിൻ കീഴിൽ ഹേമ കൂടുതൽ വംശീയമായി ശക്തരായിത്തീർന്നുവെന്ന് പൊതുവെ കണക്കാക്കപ്പെടുന്നു. അയൽരാജ്യമായ ഉഗാണ്ട, റുവാണ്ട, ബുറുണ്ടി എന്നിവിടങ്ങളിലെ തുറ്റ്സി, ഹിമ, സോംഗോറ തുടങ്ങിയ ആളുകളുടെ ഭാഗമായി കണക്കാക്കപ്പെടുന്ന ഹേമ, മേൽപ്പറഞ്ഞ വംശീയ വിഭാഗങ്ങളുമായി ചേർന്ന് ഒരു ഹിമാ രാജ്യം രൂപീകരിക്കുന്നതായി ശ്രമിച്ചു. 1960 ൽ കോംഗോളിയൻ സ്വാതന്ത്ര്യാനന്തരം ഇറ്റൂരിയിൽ ഹേമ രാഷ്ട്രീയ പ്രാമുഖ്യം തുടർന്നു. പ്രാദേശിക രാഷ്ട്രീയ നിയമനങ്ങളിലും ബിസിനസ്സിലും വംശീയ ഹേമ തുടർന്നും ആധിപത്യം പുലർത്തിയിരുന്നു. ലെൻഡുവിനെ പ്രധാനമേഖലകളിൽ നിന്ന് വലിയ തോതിൽ ഒഴിവാക്കപ്പെട്ടു. 1973 ൽ മൊബുട്ടു സെസെ സെക്കോ നടത്തിയ ഭൂപരിഷ്കരണം ലെൻഡു കർഷകരുടെ കൈവശമുള്ള ഭൂമിയിൽ അവകാശം നേടാൻ ഹേമയെ അനുവദിച്ചു. [4]

ലെൻഡുവും ഹേമയും തമ്മിലുള്ള വംശീയ സംഘർഷങ്ങളാണ് ഇറ്റൂരി സംഘട്ടനത്തിന്റെ (1999-2003) പ്രധാന കാരണം . ഇത് മേഖലയിലെ ഭരണത്തകർച്ചയ്ക്കും വംശഹത്യ അക്രമത്തിനും കാരണമായി. തുടർന്നുണ്ടായ പോരാട്ടത്തിൽ ഹേമ പിന്തുണയുള്ള യൂണിയൻ ഓഫ് കോംഗോളീസ് പാട്രിയറ്റ്സ് ലെൻഡു പിന്തുണയുള്ള നാഷണലിസ്റ്റ് ആൻഡ് ഇന്റഗ്രേഷൻ ഫ്രണ്ട് വിഭാഗവുമായി ഏറ്റുമുട്ടി. 1999 മുതൽ പോരാട്ടം തുടരുകയാണ്. ഇറ്റൂരിയിൽ ഗണ്യമായ സ്വർണ്ണ നിക്ഷേപം ഉള്ളതിനാൽ രൂക്ഷമായ പോരാട്ടത്തിൽ ഉഗാണ്ടയും പങ്കാളിയായി.

ഗ്രന്ഥസൂചിക

തിരുത്തുക
  • Wright, Alexander (2008). "Ethnic Identity in the Democratic Republic of Congo". In Kotzé, Dirk; Solomon, Hussein (eds.). The state of Africa: Post-Conflict Reconstruction and Development. Pretoria: Africa Institute of South Africa. ISBN 978-0-7983-0211-1.
  • Kisangani, Emizet Francois; Bobb, F. Scott, eds. (2010). "Hema". Historical Dictionary of the Democratic Republic of the Congo (3rd ed.). Lanham: The Scarecrow Press. p. 216. ISBN 978-0-8108-5761-2.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറംകണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹേമ_ജനത&oldid=3780014" എന്ന താളിൽനിന്ന് ശേഖരിച്ചത്