ഹേമന്തഹരിതം
ചെടിയുടെ ഇനം
Indian Wintergreen എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ ചെടി തണുപ്പുകാലത്ത് മറ്റു ചെടികൾ ഇല പൊഴിക്കുമ്പോൾ ഈ ചെടി പച്ചയായി നിൽക്കും. ജിർഹാപ്, ഗന്ധപുര എന്നും ഇതിന് പേരുകളുണ്ട്.
ഹേമന്തഹരിതം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Gaultheria
|
Species: | G. fragrantissima
|
Binomial name | |
Gaultheria fragrantissima Wall.
| |
Synonyms | |
|
രൂപ വിവരണം
തിരുത്തുകമൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്. അനേകം ശാഖകളോടെ വളരുന്നു. ഇലകൾ 12 സെ.മീ നീളവും 3 സെ.മീ വീതിയുമുണ്ട്. പൂക്കൾ വെള്ളനിറമോ മഞ്ഞകലർന്ന വെള്ളനിറമോ ആണ്. ദ്വിലിംഗ പുഷ്പമാണ്. ഫലങ്ങൾ മിക്കവാറും വൃത്താകൃതിയാണ്. നീലനിറമുള്ള ബാഹ്യദളങ്ങളോടു കൂടിയതാണ്.
ഔഷധോപയോഗം
തിരുത്തുകഇതിൽ നിന്നെടുക്കുന്ന തൈലം വാതഹരമാണ്. ടൂത്ത്പേസ്റ്റുകളിലും കൊതുകിനെ നശിപ്പിക്കാനുള്ള മരുന്നുകളിലും ഉപയോഗിക്കുന്നു.
രസാദിഗുണങ്ങൾ
തിരുത്തുകരസം : തിക്തം, കഷായം ഗുണം : തീക്ഷണം, സ്നിഗ്ദ്ധം വീര്യം : ഉഷ്ണം വിപാകം : കടു
അവലംബം
തിരുത്തുക[1] ഔഷധ സസ്യങ്ങൾ (രണ്ട് വാല്യങ്ങൾ)- ഡോ. നേശമണി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്