ഹെർബർട്ട് വില്യം കോൺ (ജീവിതകാലം: ജനുവരി 10, 1859 - ഏപ്രിൽ 18, 1917) ഒരു അമേരിക്കൻ ബാക്ടീരിയോളജിസ്റ്റും അധ്യാപകനുമായിരുന്നു.

ഹെർബർട്ട് വില്യം കോൺ
ജനനം(1859-01-10)ജനുവരി 10, 1859
മരണംഏപ്രിൽ 18, 1917(1917-04-18) (പ്രായം 58)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
വിദ്യാഭ്യാസംPh.D.
കലാലയംബോസ്റ്റൺ യൂണിവേഴ്സിറ്റി
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി
തൊഴിൽBacteriologist, educator
ജീവിതപങ്കാളി(കൾ)ജൂലിയ എം. ജോയൽ

ജീവിതരേഖ

തിരുത്തുക

റൂബൻ റൈസ് കോണിന്റെയും ഹാരിയറ്റ് എലിസബത്തിന്റെയും മകനായി മസാച്യുസെറ്റ്സിലെ ഫിച്ച്ബർഗിൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പത്തിൽ റുമാറ്റിക് ജ്വരം ബാധിച്ച് ആരോഗ്യനില മോശമായതിനാൽ പബ്ലിക് സ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് പിന്മാറേണ്ടി വന്നു. പകരം, മസാച്യുസെറ്റ്സിലെ ആഷ്ബർ‌ൻ‌ഹാമിലെ ഒരു സ്വകാര്യ വിദ്യാലയമായ കുഷിംഗ് അക്കാദമിയിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കുകയും തുടർന്ന് 1881 ൽ ബോസ്റ്റൺ സർവകലാശാലയിൽനിന്ന് ബിരുദം നേടുകയും ചെയ്തു. 1881 ൽ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ബിരുദ സ്കൂളിൽ ചേർന്ന അദ്ദേഹം 1884-ൽ "ലൈഫ് ഹിസ്റ്ററി ഓഫ് തലസ്സേമ" എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ആനിമൽ മോർഫോളജി, ഫിസിയോളജി, ഹിസ്റ്റോളജി എന്നിവയിൽ പി.എച്ച്.ഡി. നേടുകയം അദ്ദേഹത്തിന് ബോസ്റ്റൺ സൊസൈറ്റി ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ നിന്ന് ഈ പ്രബന്ധത്തിന്റെപേരിൽ വാക്കർ സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു. 1885 ഓഗസ്റ്റിൽ ജൂലിയ എം. ജോയലിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് സോയിൽ ബാക്ടീരിയോളജിസ്റ്റും സ്റ്റെയിൻ വിദഗ്ധനുമായ ഹരോൾഡ് ജെ. കോൺ ഉൾപ്പെടെ രണ്ട് കുട്ടികളാണുണ്ടായിരുന്നത്.[1]

ബിരുദം നേടിയതിനേത്തുടർന്ന് വെസ്‌ലയൻ യൂണിവേഴ്‌സിറ്റിയിലെ സ്റ്റാഫിൽ ഒരു ബയോളജി ഇൻസ്ട്രക്ടറായി ചേർന്ന കോൺ 1887 ൽ ബയോളജി പ്രൊഫസറും സർവ്വകലാശാലയിലെ ജീവശാസ്ത്ര വകുപ്പിന്റെ സ്ഥാപകനുമായി. ഔദ്യോഗിക ജീവിതത്തിന്റെ ബാക്കി കാലം അദ്ദേഹം ജീവശാസ്ത്ര വിഭാഗത്തിന്റെ തലവനായി തുടർന്നു. അതേ വർഷം മാർത്താസ് വൈൻയാർഡ് സമ്മർ ഇൻസ്റ്റിറ്റ്യൂട്ടിലെ സുവോളജി വിഭാഗത്തിന്റെ ആക്ടിംഗ് ഡയറക്ടറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1889–90 ൽ ട്രിനിറ്റി കോളേജിൽ ബയോളജി പഠിപ്പിച്ച അദ്ദേഹം തുടർന്ന് 1890–97 ൽ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയായി മാറിയ കോൾഡ് സ്പ്രിംഗ്സ് ബയോളജിക്കൽ ലബോറട്ടറിയുടെ ഡയറക്ടറായിരുന്നു.

1898 ഡിസംബറിൽ അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ സ്ഥാപനത്തിന് സഹായിച്ച അദ്ദേഹം മൂന്നുവർഷം അതിന്റെ സെക്രട്ടറിയായും പിന്നീട് 1902 ൽ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 1901 ൽ കണക്റ്റിക്കട്ട് അഗ്രികൾച്ചറൽ കോളേജിൽ ബാക്ടീരിയോളജി ലക്ചററായി നിയമിതനായി. 1905 ൽ കണക്റ്റിക്കട്ട് സ്റ്റേറ്റ് ബാക്ടീരിയോളജിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്റ്റേറ്റ് ബാക്ടീരിയോളജിക്കൽ ലബോറട്ടറി സംഘടിപ്പിക്കാനും സംവിധാനം ചെയ്യാനും സഹായിച്ചു. 1911 മാർച്ചിൽ ന്യൂയോർക്ക് മിൽക്ക് കമ്മിറ്റി അദ്ദേഹത്തെ മിൽക്ക് സ്റ്റാൻഡാർഡ് നാഷണൽ കമ്മീഷനിൽ  അംഗമായി നിയമിച്ചു.

ഔദ്യോഗിക ജീവിതത്തിലുടനീളം കോൺ 150 ലധികം പ്രബന്ധങ്ങളും സ്കൂൾ പാഠപുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. മുത്തുച്ചിപ്പിക്ക് ടൈഫോയ്ഡ് പനി വിതരണം ചെയ്യാൻ സാധിക്കുമെന്ന് കണ്ടെത്തിയതിന്റെ പേരിൽ ശ്രദ്ധേയനായ അദ്ദേഹം ക്ഷീര ഉൽപന്നങ്ങൾ സംബന്ധമായ ബാക്ടീരിയോളജിയിൽ ഒരു അംഗീകൃത സ്പെഷ്യലിസ്റ്റുമായിരുന്നു.

  1. Deaf Persons in the Arts and Sciences: A Biographical Dictionary. Greenwood. 1995. pp. 80–83. ISBN 9780313291708. {{cite book}}: Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=ഹെർബർട്ട്_വില്യം_കോൺ&oldid=3570291" എന്ന താളിൽനിന്ന് ശേഖരിച്ചത്