ഹെൻറിറ്റ എംബാവ

ഒരു സിയറ ലിയോണിയൻ നടിയും ചലച്ചിത്ര പ്രവർത്തകയും

ഒരു സിയറ ലിയോണിയൻ നടിയും ചലച്ചിത്ര പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമാണ് ഹെൻറീറ്റ എംബാവ.[1][2] നിരൂപക പ്രശംസ നേടിയ ജട്ടു എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായികയായും എബോള ചെക്ക്‌പോയിന്റ് എന്ന ഹ്രസ്വചിത്രത്തിലെ 'ജേണലിസ്റ്റ്' എന്ന നിലയിലും അവർ അറിയപ്പെടുന്നു.[3][4]

Henrietta Mbawah
ജനനം
Henrietta Mbawah

ദേശീയതSierra Leonean
മറ്റ് പേരുകൾEtta
തൊഴിൽActress, Tv Host,director, social activist
സജീവ കാലം2000–present

തുടക്കത്തിൽ അവർ ചെറുതും അംഗീകാരമില്ലാത്തതുമായ വേഷങ്ങളിൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങി. 2016ൽ ജട്ടു എന്ന ഷോർട്ട് ഫിലിം ചെയ്തു. ആഫ്രിക്കയിൽ എബോള ബാധയെ അതിജീവിച്ച ജട്ടു എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ചിത്രം. അതേ വർഷം തന്നെ എബോള ചെക്ക്‌പോയിന്റ് എന്ന ഹ്രസ്വചിത്രത്തിൽ അവർ പ്രത്യക്ഷപ്പെട്ടു. അവിടെ 'ജേണലിസ്റ്റ്' ആയിട്ടുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു.[5] മാനർ റിവർ എന്റർടൈൻമെന്റ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയാണ് അവർ.[6] 2019-ൽ, സിയറ ലിയോണിലെ സ്ത്രീ ശാക്തീകരണത്തിനായുള്ള അവരുടെ പങ്കാളിത്തം നിമിത്തം അവർ സിസ്റ്റേഴ്‌സ് ചോയ്‌സ് അവാർഡ് നേടി.[7]

  1. "Henrietta Mbawah". Pinnacle Tech. Retrieved 8 November 2020.
  2. "Sierra Leone: Youth Ministry partners with filmmaker to fight against drug abuse". politicosl. Retrieved 8 November 2020.
  3. "Jattu". Welt Filme. Archived from the original on 2017-03-03. Retrieved 8 November 2020.
  4. "Sierra Leone News: Desmond Finney Wins Performing Artist of the Year". medium. Retrieved 8 November 2020.
  5. "Henrietta Mbawa Denies Receiving Ebola Money From President Koroma". sierraexpressmedia. Retrieved 8 November 2020.
  6. "MRU queen uses platform to bring awareness on SGBV". AnalystLiberia. Archived from the original on 2021-11-12. Retrieved 8 November 2020.
  7. "Henrietta Wins Sister's Choice Award 2019". afroclef. Archived from the original on 2021-11-12. Retrieved 8 November 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹെൻറിറ്റ_എംബാവ&oldid=4023409" എന്ന താളിൽനിന്ന് ശേഖരിച്ചത്