ഹെൻറിയറ്റ് മേയർ വാൻ ഡെൻ ബെർഗ്

ഒരു ബെൽജിയൻ മ്യൂസിയം സ്ഥാപകയായിരുന്നു ഹെൻറിയറ്റ് മേയർ വാൻ ഡെൻ ബെർഗ്. കെട്ടിടം നിർമ്മാണ ദൗത്യം ചെയ്യുന്നതിന്റെ പേരിൽ അവർ അറിയപ്പെടുന്നു. മ്യൂസിയം മേയർ വാൻ ഡെൻ ബെർഗ് സ്ഥാപിക്കുകയും മരണം വരെ അവർ അതിന്റെ ചുമതല നിർവ്വഹിച്ചിരുന്നു.

ഹെൻറിയറ്റ് മേയർ വാൻ ഡെൻ ബെർഗ്
Henriette Mayer van den Bergh - Van Lerius.jpg
Wedding portrait of Henriette van den Bergh, aged 19, by Joseph van Lerius
ജനനം1838
മരണം1920
ദേശീയതBelgium

ആന്റ്‌വെർപ് സെനറ്റർ ജീൻ ഫെലിക്സ് വാൻ ഡെൻ ബെർഗിന്റെ മകളായിരുന്ന ഹെൻറിയറ്റ് സഹോദരൻ മാക്സിമിലിയനൊപ്പം “ലാ ക്ലോച്ചെ” എന്നമദ്യവിൽപ്പനശാല നടത്തിയിരുന്നു.[1] 1857-ൽ കൊളോൺ വ്യവസായിയായ എമിൽ മേയറെ ഹെൻറിയറ്റ് വിവാഹം കഴിച്ചു. കുടുംബത്തിന്റെ ഫാർമസി, സുഗന്ധവ്യഞ്ജന ബിസിനസുകൾക്കായി ഒരു വ്യാപാരം തുടങ്ങുന്നതിനായി അദ്ദേഹം ആന്റ്‌വെർപ്പിലേക്ക് പോയി [1]മേയർ-വാൻ ഡെൻ ബെർഗ്സ് 1861-ൽ ലങ്കെ ഗ്യാസ്‌തുയിസ്ട്രാറ്റിന്റെയും അരെൻബെർഗ്സ്ട്രാറ്റിന്റെയും കോർണറിൽ 'ഹോഫ് വാൻ അരെൻബെർഗ്' വാങ്ങി അവരുടെ അഭിരുചിക്കനുസരിച്ച് പുതുക്കി.[1]അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു, ഫ്രിറ്റ്സ്, ഓസ്കാർ. 1879-ൽ ഭർത്താവ് എമിലിന്റെ മരണശേഷം ഹെൻറിയറ്റ് സമൂഹത്തിൽ നിന്ന് പിന്മാറിയെങ്കിലും കലാ പഠനത്തിലേക്ക് തിരിഞ്ഞു. അവളുടെ മൂത്തമകൻ ഫ്രിറ്റ്സ് അവളോടൊപ്പം തിരികെ പോകാൻ പഠനം ഉപേക്ഷിക്കുകയും ഓസ്കാർ കുടുംബ ബിസിനസ്സ് ഏറ്റെടുക്കുകയും ചെയ്തു. 1887-ൽ ഫ്രിറ്റ്സ് അവളുടെ പേര് സ്വീകരിച്ചു, 1888-ൽ രണ്ടു പുത്രന്മാർക്കും മാന്യമായ പദവികൾ ലഭിച്ചു.[2] ഫ്രിറ്റ്സ് കലാ ലോകത്ത് 'ഷെവ്' എന്നറിയപ്പെട്ടു. മേയർ-വാൻ ഡെൻ ബെർഗ്

അവലംബംതിരുത്തുക