ബാർബെ-ഹെൻറിയറ്റ് ഡീഡോണി ഡാഷ്‌ബെക്ക് (ജീവിതകാലം: 4 സെപ്റ്റംബർ 1841 - 23 ജനുവരി 1914) പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബെൽജിയത്തിൽ വനിതാ വിദ്യാഭ്യാസം വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരു ബെൽജിയൻ അദ്ധ്യാപികയും ഫെമിനിസ്റ്റുമായിരുന്നു.

Henriette Dachsbeck

ജീവിതരേഖ തിരുത്തുക

1841 സെപ്തംബർ 4 ന് ബ്രസൽസിൽ ജനിച്ച ഹെൻറിയെറ്റ് ഡാഷ്‌ബെക്ക് ബെൽജിയത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ വികസനത്തിൽ ഇസബെല്ലെ ഗാട്ടി ഡി ഗാമണ്ടുമായി സഹകരിച്ച് പ്രവർത്തിച്ചു.[1]

1864-ൽ, സിറ്റി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ, അവർ സെക്കൻഡറി തലത്തിൽ വനിതാ വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ചിട്ടയായ കോഴ്സുകൾ ആരംഭിച്ചു (Cours d'Éducation pour jeunes filles). അക്കാലത്ത് ബെൽജിയത്തിൽ അസാധാരണമായി, ഈ സംരംഭം കത്തോലിക്കാ സഭയിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രമായിരുന്നതോടൊപ്പം, ബെൽജിയത്തിലെ സ്ത്രീകൾക്ക് ആദ്യമായി ഒരു സംഘടിത മതേതര വിദ്യാഭ്യാസം നൽകുകയും ചെയ്തു. കത്തോലിക്കാ പത്രങ്ങൾ അവളുടെ സംരംഭത്തെ എതിർത്തെങ്കിലും വിദ്യാലയം ഒരു വിജയമായിരുന്നു. അദ്ധ്യാപകരിൽ മേരി പോപ്പലിൻ, ഹെൻറിറ്റ് ഡാഷ്‌ബെക്ക് എന്നിവരും ഉണ്ടായിരുന്നു.

1876-ൽ ഡാഷ്‌ബെക്ക് ബ്രസ്സൽസിലെ റൂ ഡി ലാ പെയിലിൽ പെൺകുട്ടികൾക്കായി രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കുകയും അതിന്റെ ഡയറക്ടറായി മാറുകയും ചെയ്തു.[2] ഈ സ്ഥാപനം പിന്നീട് "Lycée Dachsbeck" എന്ന കലാലയമായി മാറി. 1914 ജനുവരി 23-ന് ഇക്സൽസിൽ വെച്ച് ഹെൻറിയെറ്റ് ഡാഷ്ബെക്ക് അന്തരിച്ചു.

അവലംബം തിരുത്തുക

  1. Gubin, Eliane (2006). "Dachsbeck, Barbe, Henriette, Dieudonnée". Dictionnaire des femmes belges: XIXe et XXe siècles (in ഫ്രഞ്ച്). Lannoo Uitgeverij. p. 131. ISBN 9782873864347.
  2. Goodman, J.; Rogers, R.; Albisetti, J. (2010). Girls' Secondary Education in the Western World: From the 18th to the 20th Century (in ഇംഗ്ലീഷ്). Springer. p. 125. ISBN 978-0-230-10671-0.