ഹെൻട്രിക് ടെർബ്രുഗ്ഘൻ
ഹെൻട്രിക് ടെർബ്രുഗ്ഘൻ ഡച്ച് ചിത്രകാരനായിരുന്നു. ഉത്തര യൂറോപ്പിലെ കാരവാഗിയോയുടെ അനുകർത്താക്കളിൽ പ്രമുഖനാണിദ്ദേഹം.
ഹെൻട്രിക് ടെർബ്രുഗ്ഘൻ | |
---|---|
ജനനം | 1588 |
മരണം | 1 November 1629 (വയസ്സ് 40–41) |
വിദ്യാഭ്യാസം | Abraham Bloemaert |
അറിയപ്പെടുന്നത് | Painting |
അറിയപ്പെടുന്ന കൃതി | The Denial of Saint Peter The Crucifixion with the Virgin and St. John |
പ്രസ്ഥാനം | Caravaggisti |
ജീവിതരേഖ
തിരുത്തുകഒരു കത്തോലിക്കാ കുടുംബത്തിൽ 1588-ൽ ജനിച്ച ടെർബ്രുഗ്ഘൻ വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം റോമിൽ ചെലവഴിച്ചു. നെതർലാന്റ്സിൽ തിരിച്ചെത്തിയപ്പോൾ കാരവാഗിസത്തിന്റെ വക്താവായ ഹോൺതോഴ്സ്റ്റുമായി സഹകരിച്ച് ചിത്രരചന നടത്തി. വീണ്ടും ഇറ്റലിയിലേക്കുപോയ ടെർബ്രുഗ്ഘന്റെ പിൽക്കാല ചിത്രങ്ങൾ തികച്ചും കാരവാഗിസ്റ്റ് ശൈലിയിലായിരുന്നു.
മതാധിഷ്ഠിത ചിത്രകാരൻ
തിരുത്തുകടെർബ്രുഗ്ഘൻ അടിസ്ഥാനപരമായി ഒരു മതാധിഷ്ഠിതചിത്രകാരനാണെങ്കിലും വേറിട്ടുനിൽക്കുന്ന ചില ചിത്രങ്ങളാണ് അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കിയത്. തെളിഞ്ഞ പശ്ചാത്തലത്തിൽ കറുത്ത രൂപങ്ങളെ അവതരിപ്പിക്കുന്ന ഫ്ലൂട്ട് പ്ലെയേഴ്സ് ഇതിന് ഉത്തമോദാഹരണങ്ങളാണ്. 1627-ൽ നെതർലാന്റ്സിലെത്തിയ റൂബെൻസ് ഇദ്ദേഹത്തെ വളരെയേറെ പ്രശംസിച്ചു. എന്നാൽ, 18, 19 നൂറ്റാണ്ടുകളിൽ ടെർബ്രുഗ്ഘന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ചരിത്രകാരന്മാരും ചിത്രസമാഹകരും ഇദ്ദേഹത്തെ ഏറെക്കുറെ അവഗണിക്കുകയാണുണ്ടായത്. ഇരുപതാം നൂറ്റാണ്ടിലുണ്ടായ കാരവാഗിക് ശൈലിയുടെ ഉയിർത്തെഴുന്നേൽപ്പിനൊപ്പം ടെർബ്രൂഗ്ഘന്റെ കാവ്യാത്മകരചനകളും ജനപ്രീതിക്കു പാത്രമായി. 1629 നവംബർ 1-ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- http://www.hendrickbrugghen.org/ Archived 2012-10-08 at the Wayback Machine.
- http://www.getty.edu/art/gettyguide/artMakerDetails?maker=591
- http://www.wga.hu/frames-e.html?/bio/t/terbrugg/biograph.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെർബ്രുഗ്ഘൻ ഹെൻട്രിക് (1588 - 1629) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |