ഹെലൻ സെക്സ്റ്റൺ
ഹന്ന മേരി ഹെലൻ സെക്സ്റ്റൺ (21 ജൂൺ 1862 - 12 ഒക്ടോബർ 1950) ഹെലൻ സെക്സ്റ്റൺ എന്നറിയപ്പെടുന്ന, ഒരു ഓസ്ട്രേലിയൻ സർജനായിരുന്നു. മെൽബണിലെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം, ഒന്നാം ലോകമഹായുദ്ധസമയത്ത് അവർ ഫ്രാൻസിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ തുറന്നു.
ഹെലൻ സെക്സ്റ്റൺ | |
---|---|
ജനനം | ഹന്ന മേരി ഹെലൻ സെക്സ്റ്റൺ 21 ജൂൺ 1862 |
മരണം | 12 ഒക്ടോബർ 1950 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 88)
ദേശീയത | ഓസ്ട്രേലിയൻ |
കലാലയം | മെൽബൺ സർവകലാശാല |
തൊഴിൽ | ശസ്ത്രക്രിയാ വിദഗ്ധ |
Military career | |
വിഭാഗം | French Army |
ജോലിക്കാലം | c. 1914–1917 |
പദവി | Major |
യുദ്ധങ്ങൾ | First World War |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഹന്ന മേരി ഹെലൻ സെക്സ്റ്റൺ 1862 ജൂൺ 21 ന് ഓസ്ട്രേലിയിലെ മെൽബണിൽ ജനിച്ചു.[1] 1854-ൽ അയർലണ്ടിലെ ലിമെറിക്കിൽ നിന്ന് കുടിയേറിയ മരിയ, ഡാനിയൽ സെക്‌സ്റ്റൺ ദമ്പതികൾക്ക് ജനിച്ച അഞ്ച് മക്കളിൽ ഇളയവളായിരുന്നു സെക്സ്റ്റൺ.[2] കാൾട്ടണിന്റെ പ്രാന്തപ്രദേശത്തുള്ള വിദ്യാലയത്തിൽ ചേർന്ന് വൈദ്യശാസ്ത്രം പഠിക്കാൻ പദ്ധതിയിട്ടെങ്കിലും മെൽബൺ സർവകലാശാലയിലെ മെഡിക്കൽ വിദ്യാലയം സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനാൽ പകരം യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിൽനിന്ന് അവർ ബിരുദം നേടി. സെക്സ്റ്റണും ഒരു സഹപാഠിയായ ലിലിയൻ ഹെലൻ അലക്സാണ്ടറും ഈ വിഷയത്തിൽ സർവ്വകലാശാലാ കൗൺസിലിന് അപേക്ഷ നൽകിയതോടെ 1887 മാർച്ചിൽ മെഡിക്കൽ വിദ്യാലയം വിദ്യാർത്ഥിനികൾക്കായി അതിന്റെ വാതിലുകൾ തുറന്നു.[3]
കരിയർ
തിരുത്തുക1892-ൽ എം.ബി.ബി.എസ്. ബിരുദം കരസ്ഥമാക്കിയ സെക്‌സ്റ്റൺ, മെൽബൺ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാലയത്തിൽനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ മൂന്നാമത്തെ വനിതയയെന്ന നിലയിൽ ശ്രദ്ധേയത നേടി. അക്കാലത്തെ മിക്ക ആശുപത്രികളും വനിതാ ഡോക്ടർമാരെ നിയമിക്കാൻ വിമുഖത കാണിച്ചതിനാൽ, 1896-ൽ ക്വീൻ വിക്ടോറിയ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയായിരുന്ന കോൺസ്റ്റൻസ് സ്റ്റോൺ എന്ന വനിതയുടെ നേതൃത്വത്തിൽ സെക്സ്റ്റൺ ഒരു കൂട്ടം വനതകളെ സംഘടിപ്പിച്ചു. 1899-ൽ ഈ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി തുറന്ന് പ്രവർത്തിച്ചപ്പോൾ സെക്സ്റ്റൺ അവിടെ ശസ്ത്രക്രിയാ വിഭാഗത്തിൻറെ മേധാവിയായി നിയമിക്കപ്പെടുകയും 1908 വരെ അവർ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 1899-ൽ, റോയൽ വിമൻസ് ഹോസ്പിറ്റലിലെ ഒരു ഓണററി ഗൈനക്കോളജിക്കൽ സർജനായി അവർ ചേർന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം 1910-ൽ വിരമിക്കാൻ നിർബന്ധയായി.[4]
1911-ൽ സെക്സ്റ്റൺ യൂറോപ്പിലേക്ക് താമസം മാറി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബ്രിട്ടീഷ് സൈന്യം അവരുടെ വൈദ്യശാസ്ത്ര പരമായ സേവനങ്ങൾ നിരസിച്ചതിനെത്തുടർന്ന്, ഓസ്‌ട്രേലിയിലെ തൻറെ സഹപ്രവർത്തകരുടെ സാമ്പത്തിക സഹായത്തോടെ അവർ പാരീസിന് സമീപം ഒരു ടെന്റഡ് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചു.[5] ആശുപത്രിയെ ഫ്രഞ്ച് സർക്കാർ ഒരു സൈനിക ആശുപത്രിയായി അംഗീകരിച്ചതോടെ സെക്സ്റ്റണിന് ഫ്രഞ്ച് സൈന്യത്തിനുള്ളിലെ മേജർ പദവി ലഭിച്ചു. പിന്നീട് യുദ്ധം തുടർന്നുകൊണ്ടിരിക്കവേ, പാരീസിലെ ഒരു സൈനിക ആശുപത്രിയായ Val-de-Grâce ൽ ജോലി ചെയ്ത അവർ, അവിടെ ഡോക്ടർമാരോടൊപ്പം പ്രധാനമായും യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് പുനർനിർമ്മാണ ശസ്ത്രക്രിയകൾ നടത്തി.[6] അവളുടെ ബഹുമാനാർത്ഥം കാൻബെറ പ്രാന്തപ്രദേശമായ കുക്കിലെ സെക്സ്റ്റൺ സ്ട്രീറ്റിന് അവരുടെ പേര് നൽകി.[7]
പിന്നീടുള്ള ജീവിതവും മരണവും
തിരുത്തുകസെക്സ്റ്റൺ 1917-ൽ മെൽബണിലേക്ക് മടങ്ങിയെത്തിയെങ്കിലും 1919-ൽ വീണ്ടും യൂറോപ്പിലേക്ക് പോകുകയും ഒടുവിൽ ഫ്ലോറൻസിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. പിൽക്കാല ജീവിതത്തിൽ സന്ധിവാതവും പാർക്കിൻസൺസ് രോഗവും അലട്ടിയ അവർ 1950 ഒക്ടോബർ 12-ന് ലണ്ടനിൽ വച്ച് അന്തരിച്ചു.[8]
അവലംബം
തിരുത്തുക- ↑ Russell, Penny (1988). "Sexton, Hannah Mary Helen (1862–1950)". Australian Dictionary of Biography. Retrieved 12 October 2017.
- ↑ Macdonald, Colin (1956). "Hannah Mary Helen Sexton". The Book of Remembrance. Royal Women's Hospital. Archived from the original on 2017-02-19. Retrieved 12 October 2017.
- ↑ Russell, Penny (1988). "Sexton, Hannah Mary Helen (1862–1950)". Australian Dictionary of Biography. Retrieved 12 October 2017.
- ↑ Russell, Penny (1988). "Sexton, Hannah Mary Helen (1862–1950)". Australian Dictionary of Biography. Retrieved 12 October 2017.
- ↑ Neuhaus, Susan J.; Mascall-Dare, Sharon (2014). Not for Glory: A century of service by medical women to the Australian Army and its Allies. Boolarong Press. pp. 32–33. ISBN 978-1-925046-66-3.
- ↑ Neuhaus, Susan J.; Mascall-Dare, Sharon (2014). Not for Glory: A century of service by medical women to the Australian Army and its Allies. Boolarong Press. pp. 32–33. ISBN 978-1-925046-66-3.
- ↑ "Australian Capital Territory National Memorials Ordinance 1928-1972". Australian Government Gazette. Periodic (National: 1974–1977). 1976-04-13. p. 1. Retrieved 2020-02-09.
- ↑ Russell, Penny (1988). "Sexton, Hannah Mary Helen (1862–1950)". Australian Dictionary of Biography. Retrieved 12 October 2017.