ഹെലൻ ബ്ലം (ജനനം, 1979) നാടോടി സംഗീതത്തിൽ പ്രാവീണ്യം നേടിയ ഒരു ഡാനിഷ് ഗായികയും സംഗീതജ്ഞയുമാണ്. 2005 മുതൽ, എൻ സോഡ് ഓഗ് ലിഫ്ലിഗ് ക്ലാങ് എന്ന ആൽബത്തിന് ഡാനിഷ് മ്യൂസിക് അവാർഡ് ഫോക്ക് പ്രൈസ് നേടിയതിനുശേഷം ഡെന്മാർക്ക്, വടക്കേ അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിൽ വ്യാപകമായി സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന അവർ, ഭർത്താവ് ഹരാൾഡ് ഹൊഗാർഡിനൊപ്പം പതിവായി വേദികളിൽ പ്രത്യക്ഷപ്പെടുന്നു.[1][2]

ഹെലൻ ബ്ലം.

ജീവിതരേഖ തിരുത്തുക

1979-ൽ ഡാനിഷ് ദ്വീപായ ഫുനെനിലെ ജെൽസ്റ്റെഡിൽ ജനിച്ച ഹെലിൻ ബ്ലം, 2004-ൽ ഡിപ്ലോമ നേടുമ്പോൾ ഒഡെൻസിലെ കാൾ നീൽസൺ അക്കാദമി ഓഫ് മ്യൂസിക്കിലെ നാടോടി സംഗീത വിഭാഗത്തിൽ നിന്ന് ബിരുദം നേടിയ ആദ്യ ഗായികയായി.[3] ഫിഡിൽ വാദകനായ ഭർത്താവ് ഹരാൾഡ് ഹൗഗാർഡിനൊപ്പം ഡെൻമാർക്ക്, ജർമ്മനി, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഏകദേശം 700-ലധികം വേദികളിൽ അവർ പരിപാടികൾ അവതരിപ്പിച്ചു.[4][5] അവരുടെ മിക്ക ഗാനങ്ങളും സ്വയം രചിച്ച് നാടോടി, പോപ്പ്, ചാൻസൻ എന്നിവ സംയോജിപ്പിച്ചവയാണ്.[6]

അവലംബം തിരുത്തുക

  1. Staun, Simon (27 January 2017). "På den anden side af skyggesiden". Fyens Stiftstidende (in Danish). Retrieved 16 June 2018.{{cite news}}: CS1 maint: unrecognized language (link)
  2. Frandsen, Kjeld (22 February 2009). "En stemme går sin enegang". Berlingske (in Danish). Retrieved 16 June 2018.{{cite news}}: CS1 maint: unrecognized language (link)
  3. Staun, Simon (27 January 2017). "På den anden side af skyggesiden". Fyens Stiftstidende (in Danish). Retrieved 16 June 2018.{{cite news}}: CS1 maint: unrecognized language (link)
  4. "Helene Blum / Harald Haugaard Band" (in German). Filmtheater SCHAUburg. Retrieved 16 June 2018.{{cite web}}: CS1 maint: unrecognized language (link)
  5. "The Helene Blum & Harald Haugaard Band (at the Ballard Homestead)". Seattle Folklore Society. June 2017.
  6. "Dråber Af Tid" (in German). Nordische Musik. Archived from the original on 2018-06-16. Retrieved 16 June 2018.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഹെലൻ_ബ്ലം&oldid=3793418" എന്ന താളിൽനിന്ന് ശേഖരിച്ചത്