ആലീസ് ഹെലൻ ആൻ ബോയിൽ (1869 - നവംബർ 1957)[1] ഒരു ഐറിഷ്-ബ്രിട്ടീഷ് വൈദ്യനും സൈക്കോളജിസ്റ്റുമായിരുന്നു.[2] ബ്രൈറ്റൺ നഗരത്തിലെ ആദ്യ വനിതാ ജനറൽ പ്രാക്ടീഷണറും റോയൽ മെഡിക്കോ-സൈക്കോളജിക്കൽ അസോസിയേഷന്റെ (ഇപ്പോൾ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്) ആദ്യത്തെ വനിതാ പ്രസിഡന്റുമായിരുന്നു. ദാരിദ്ര്യത്തിൽ ജീവിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീകളെ സഹായിക്കുന്നതിൽ പ്രത്യേക താൽപര്യമുണ്ടായിരുന്ന ബോയിൽ മാനസിക വൈകല്യങ്ങൾക്ക് ശരിയായ രീതിയിൽ ചികിത്സ നൽകുന്ന ഒരു യുഗം ആരംഭിക്കാൻ ഇതിനെ ഉപയോഗിച്ചു.

ഹെലൻ ബോയിൽ
ഒരു വീടിന് പുറത്ത് ഹെലൻ ബോയിൽ
1915-ൽ ഡോ. ഹെലൻ ബോയിൽ
ജനനം
ആലീസ് ഹെലൻ ആൻ ബോയിൽ

1869 (1869)
മരണം1957 (വയസ്സ് 87–88)
കലാലയംലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺ
തൊഴിൽസൈക്യാട്രിസ്റ്റ്
ജനറൽ പ്രാക്ടീഷണർ
അറിയപ്പെടുന്നത്റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്ൻറെ ആദ്യ വനിതാ പ്രസിഡന്റ്
Honoursഓർഡർ ഓഫ് സെന്റ്. സാവ
ക്വീൻ എലിസബത്ത് മെഡൽ

ആദ്യകാല ജീവിതം തിരുത്തുക

1869-ൽ അയർലണ്ടിലെ ഡബ്ലിനിൽ ജനിച്ച ഹെലൻ ബോയിൽ 1887-ൽ ഇംഗ്ലണ്ടിലേക്ക് മാറുന്നതിന് മുമ്പ് ഫ്രാൻസിലും ജർമ്മനിയിലും പഠിച്ചു.[3][4] 1890 മുതൽ 1893 വരെ സ്ത്രീകൾക്കായുള്ള ലണ്ടൻ സ്കൂൾ ഓഫ് മെഡിസിനിൽ എലിസബത്ത് ഗാരറ്റ് ആൻഡേഴ്സന്റെ കീഴിൽ വിദ്യാഭ്യാസം നടത്തി.[5] സ്കോട്ടിഷ് മെഡിക്കൽ സ്കൂളുകളെ ആഗോളതലത്തിൽ മറ്റ് സ്കൂളുകളുമായി തുല്യമാക്കാൻ അനുവദിക്കുന്ന സ്കോട്ടിഷ് ട്രിപ്പിൾ പരീക്ഷയിലൂടെ 1893-ൽ ബോയിൽ യോഗ്യത നേടി. എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലും ഗ്ലാസ്‌ഗോയിലെ ഫിസിഷ്യൻസ് ആൻഡ് സർജൻസ് റോയൽ ഫാക്കൽറ്റിയിലും ലൈസൻസ് നേടിയ ബോയിൽ, 1894-ൽ ബ്രസ്സൽസിൽ ഡോക്ടർ ഓഫ് മെഡിസിൻ (എംഡി) ബിരുദം പൂർത്തിയാക്കി.[6]

കരിയർ തിരുത്തുക

1894 മുതൽ 1897 വരെ, ക്ലേബറി ഹോസ്പിറ്റലിൽ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസറായി ജോലി ചെയ്തുകൊണ്ട്ബോ മാനസിക വൈകല്യങ്ങൾക്കുള്ള ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബോയൽ കാനിംഗ് ടൗൺ മിഷൻ ഹോസ്പിറ്റലിലും ജോലി ചെയ്തു. ലണ്ടനിലെ ഈസ്റ്റ് എൻഡിലായിരുന്ന കാലത്ത്, രോഗികളുടെ വൈകാരിക സമ്മർദ്ദം കൈകാര്യം ചെയ്യുന്ന രീതി അവരെ ഞെട്ടിച്ചു.[7][8][9][10] അവിടെയായിരിക്കുമ്പോൾ, മാനസികാരോഗ്യ രോഗികൾക്കിടയിൽ ബാസിലറി ഡിസന്ററി തിരിച്ചറിയുന്ന ആദ്യത്തെ സൈക്യാട്രിസ്റ്റായി അവർ മാറി. ബോയിൽ പിന്നീട് ലണ്ടനിലെ ഈസ്റ്റ് എൻഡിലുള്ള കാനിംഗ് ടൗൺ മിഷൻ ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ ജീവിക്കുന്ന മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീകളോടൊപ്പം ജോലി ചെയ്തതിന്റെ ആദ്യ അനുഭവം സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ അവർക്ക് പ്രചോദനമായി.[11][12]

1897-ൽ, ഈസ്റ്റ് സസെക്സിലെ ഹോവിലേക്ക് താമസം മാറിയ ബോയിൽ, അവിടെ സഹപ്രവർത്തക മേബൽ ജോൺസുമായി ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമായി ലൂയിസ് റോഡ് ഡിസ്പെൻസറി സ്ഥാപിച്ചു. അങ്ങനെ ബ്രൈറ്റൺ ആൻഡ് ഹോവിലെ ആദ്യത്തെ വനിതാ ജനറൽ പ്രാക്ടീഷണറായി ബോയിൽ മാറി.[13][14][15][16]

മേബൽ ജോൺസ് കൂടുതലും ലൂയിസ് റോഡ് ഡിസ്പെൻസറിയുടെ മേൽനോട്ടം വഹിച്ചിരുന്നതിനാൽ മറ്റൊരു ആശുപത്രി ആരംഭിക്കുന്നതിനായി ബോയിലിന് ബ്രൈറ്റണിലേക്ക് മാറാൻ അവസരം ലഭിച്ചു.മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്കായി 1905-ൽ ബോയിൽ ബ്രൈറ്റണിൽ ലേഡി ചിചെസ്റ്റർ ആശുപത്രി സ്ഥാപിച്ചു. സ്ത്രീകളുമായി കൂടുതലായി ഇടപഴകുന്ന ഒരു അന്തരീക്ഷത്തിൽ ഈ ആശുപത്രി സൗജന്യമോ അല്ലെങ്കിൽ ചെലവുകുറഞ്ഞതോ ആയ പരിചരണം വാഗ്ദാനം ചെയ്തു. ആദ്യകാല മാനസിക വൈകല്യങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേകമായി ഒരുക്കപ്പെട്ട ഈ സൗകര്യം അത്തരം ചികിത്സയ്ക്കായി ആദ്യമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. മാനസികരോഗികളായ സ്ത്രീകളെ അഭയകേന്ദ്രങ്ങളിലേക്ക് അയക്കുന്ന പ്രശ്‌നത്തെ ചെറുക്കാനായി സ്ഥാപിതമായ ഈ സമ്പ്രദായം പിന്നീട് ഹോവിലേക്ക് മാറ്റി.[17][18][19] കിടത്തിച്ചികിത്സ നൽകാനുള്ള സൗകര്യം ബ്രൈറ്റണിൽ മാത്രമായിരുന്നു. 1922-ൽ ബോയ്‌ലിന്റെ രോഗികളിൽ ഒരാളായ മാഡ്‌ജ് ഗിൽ ഔട്ട്സൈഡർ കലാകാരിയുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള അഭിലാഷങ്ങളെ അവർ പിന്തുണച്ചതായി കരുതപ്പെടുന്നു.[20]

അമ്പത് വർഷത്തോളം ഈ സ്ഥാപനത്തിൽ ജോലി ചെയ്ത ബോയിൽ സ്ഥല മാറ്റങ്ങൾ, വിപുലീകരണങ്ങൾ എന്നിവയിലൂടെ ഈ സമ്പ്രദായത്തിൻറെ ഒരു അവിഭാജ്യ ഘടകമായി നിലകൊണ്ടു. 1910-ൽ, ഉത്കണ്ഠ, വിഷാദം, സൈക്ലോത്തിമിയ എന്നിവയെക്കുറിച്ച് ഫാർഖർ ബസാർഡ് സംഘടിപ്പിച്ച ഒരു ചർച്ചയിൽ സംസാരിച്ച ഒരേയൊരു വനിത അവർ മാത്രമായിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത്, 1914 മുതൽ 1918 വരെ, ജെയിംസ് ബെറിക്കൊപ്പം റോയൽ ഫ്രീ ഹോസ്പിറ്റൽ യൂണിറ്റിനൊപ്പം സെർബിയയിൽ ജോലി ചെയ്തു അവർ യുദ്ധാനന്തരം എലിസബത്ത് രാജ്ഞിയിൽനിന്ന് മെഡലും ഓർഡർ ഓഫ് സെന്റ് സാവയും സ്വീകരിച്ചു.[21][22]

ബോയ്ൽ 1898-ൽ റോയൽ മെഡിക്കോ-സൈക്കോളജിക്കൽ അസോസിയേഷനിൽ (ഇപ്പോൾ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ്) ചേർന്നു. വർഷങ്ങളോളം അസോസിയേഷന്റെ സജീവവും അവിഭാജ്യവുമായ അംഗമായിരുന്ന ശേഷം ബോയിൽ അതിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലേഡി ചിചെസ്റ്റർ ഹോസ്പിറ്റലിന്റെ 50 ആം വാർഷികത്തിനായി 1955-ൽ അസോസിയേഷൻ ബ്രൈറ്റണിൽ അവരുടെ വസന്തകാല മീറ്റിംഗ് നടത്തി.[23][24] ഗാർഡിയൻഷിപ്പ് സൊസൈറ്റി (1913), മെഡിക്കൽ വിമൻസ് ഫെഡറേഷൻ (1917), ദ ഇന്റർനാഷണൽ മെഡിക്കൽ വിമൻസ് ഫെഡറേഷൻ (1922), ദ ചൈൽഡ് ഗൈഡൻസ് കൗൺസിൽ, ദ നാഷണൽ അസോസിയേഷൻ ഫോർ മെന്റൽ ഹെൽത്ത് (ഇപ്പോൾ മൈൻഡ് എന്നറിയപ്പെടുന്നു) എന്നിവയുടെ സൃഷ്ടിയിലും അവർ പങ്കാളിയായിരുന്നു.[25][26]

മരണവും പാരമ്പര്യവും തിരുത്തുക

1929-ൽ, വെസ്റ്റ് സസെക്സിലെ പൈകോമ്പിലേക്ക് താമസം മാറ്റിയ ബോയ്ൽ, 1957 നവംബറിൽ 88-ാം ജന്മദിനത്തിന് ഒരു ദിവസത്തിനുശേഷം അവിടെ വച്ച് അന്തരിച്ചു.[3][5]സ്ത്രീകളുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ മാർഗ്ഗദീപം തെളിച്ച വനിതയായിരുന്നു അവർ.[27][28]

അവലംബം തിരുത്തുക

 1. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 2. Haines, Catharine M. C.; Stevens, Helen M. (2001). "Boyle, Alice Helen Anne". International Women in Science: A Biographical Dictionary to 1950. ABC-CLIO. pp. 42–3. ISBN 978-1-57607-090-1.
 3. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 4. Pierce, Lucy (14 November 2015). "Nostalgia: One of the most remarkable women ever to have lived and worked in Brighton and Hove Dr Helen Boyle". The Argus. Retrieved 19 November 2016.
 5. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 6. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 7. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 8. Pierce, Lucy (14 November 2015). "Nostalgia: One of the most remarkable women ever to have lived and worked in Brighton and Hove Dr Helen Boyle". The Argus. Retrieved 19 November 2016.
 9. "Dr. HELEN BOYLE 1869 - 1957". Women of Brighton. Retrieved 19 November 2016.
 10. Gaston, Harry. "Lady Chichester Hospital". My Brighton & Hove. Retrieved 19 November 2016.
 11. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 12. Kisby, Anna (1 March 2011). "Helen Boyle (1869-1957)". Brighton Museums. Archived from the original on 2019-09-04. Retrieved 19 November 2016.
 13. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 14. Kisby, Anna (1 March 2011). "Helen Boyle (1869-1957)". Brighton Museums. Archived from the original on 2019-09-04. Retrieved 19 November 2016.
 15. Drury, Jennifer (7 September 2015). "Blue Plaque: Dr Helen Boyle". My Brighton & Hove. Retrieved 19 November 2016.
 16. Gaston, Harry. "Lady Chichester Hospital". My Brighton & Hove. Retrieved 19 November 2016.
 17. "Dr. HELEN BOYLE 1869 - 1957". Women of Brighton. Retrieved 19 November 2016.
 18. Pierce, Lucy (14 November 2015). "Nostalgia: One of the most remarkable women ever to have lived and worked in Brighton and Hove Dr Helen Boyle". The Argus. Retrieved 19 November 2016.
 19. Kisby, Anna (1 March 2011). "Helen Boyle (1869-1957)". Brighton Museums. Archived from the original on 2019-09-04. Retrieved 19 November 2016.
 20. Madge Gill by Myrninerest. Dutton, Sophie. [London]. 2019. ISBN 978-1-912722-34-1. OCLC 1124556488.{{cite book}}: CS1 maint: location missing publisher (link) CS1 maint: others (link)
 21. "Dr. HELEN BOYLE 1869 - 1957". Women of Brighton. Retrieved 19 November 2016.
 22. Kisby, Anna (1 March 2011). "Helen Boyle (1869-1957)". Brighton Museums. Archived from the original on 2019-09-04. Retrieved 19 November 2016.
 23. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 24. Kis, Mark (9 March 2016). "7 historic Brighton women you should already know". B Journal. Retrieved 19 November 2016.
 25. "Dr Helen Boyle of Brighton (1869-1957)" (PDF) (pdf). Royal College of Psychiatrists. June 2011. Retrieved 14 April 2020.
 26. Westwood, L. (December 2001). "A quiet revolution in Brighton: Dr Helen Boyle's pioneering approach to mental health care, 1899-1939". Soc Hist Med. 14 (3): 439–457. doi:10.1093/shm/14.3.439. PMID 11811188.
 27. "Dr. HELEN BOYLE 1869 - 1957". Women of Brighton. Retrieved 19 November 2016.
 28. Kisby, Anna (1 March 2011). "Helen Boyle (1869-1957)". Brighton Museums. Archived from the original on 2019-09-04. Retrieved 19 November 2016.
"https://ml.wikipedia.org/w/index.php?title=ഹെലൻ_ബോയിൽ&oldid=3896695" എന്ന താളിൽനിന്ന് ശേഖരിച്ചത്