ഹെലൻ ബെൽ മിൽബേൺ
ഹെലൻ ബെൽ മിൽബേൺ (ജീവിതകാലം: ഒക്ടോബർ 18, 1887 - സെപ്റ്റംബർ 21, 1986) ഒരു കനേഡിയൻ റേഡിയോളജിസ്റ്റായിരുന്നു.[1] 1923-1954 കാലഘട്ടത്തിൽ ടൊറന്റോയിലെ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ റേഡിയോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അംഗവും ആശുപത്രിയുടെ സ്തനാർബുദ ഗവേഷണ സമിതിയുടെ ചെയർമാനുമായിരുന്നു അവർ.[2][3]
ഹെലൻ ബെൽ മിൽബേൺ | |
---|---|
ജനനം | ലണ്ടൻ, ഒണ്ടാറിയോ, കാനഡ | ഒക്ടോബർ 18, 1887
മരണം | സെപ്റ്റംബർ 21, 1986 | (പ്രായം 98)
ദേശീയത | കനേഡിയൻ |
വിദ്യാഭ്യാസം | ടൊറന്റോ യൂണിവേഴ്സിറ്റി (BA, 1911; M.D., 1919) |
തൊഴിൽ | റേഡിയോളജിസ്റ്റ് |
സജീവ കാലം | 1919–1954 |
തൊഴിലുടമ | വിമൻസ് കോളേജ് ഹോസ്പിറ്റൽ, ബെല്ലീവ് ഹോസ്പിറ്റൽ, ടൊറന്റോ ജനറൽ ഹോസ്പിറ്റൽ |
ജീവിതരേഖ
തിരുത്തുകഹെലൻ ബെൽ മിൽബേൺ 1887 ഒക്ടോബർ 18 ന് ഒണ്ടാറിയോയിലെ ലണ്ടനിൽ ജനിച്ചു.[4] ടൊറന്റോ യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെനിന്ന് 1911-ൽ ബിഎയും 1919-ൽ എംഡിയും പൂർത്തിയാക്കി.[5] മെഡിക്കൽ ബിരുദം നേടിയ ശേഷം ന്യൂയോർക്ക് നഗരത്തിലെ ബെല്ലെവ്യൂ ഹോസ്പിറ്റലിലേക്ക് പോയ അവർ, അവിടെ എക്സ്-റേയിൽ കൂടുതൽ പരിശീലനം നേടി.[6] 1922 ആയപ്പോഴേക്കും അവൾ ടൊറന്റോ ജനറൽ ഹോസ്പിറ്റലിൽ ചേരാനായി കാനഡയിലേക്ക് മടങ്ങുകയും അവിടെ 1923 വരെ റേഡിയേഷൻ തെറാപ്പി പഠിക്കുകയും ചെയ്തു.[7][8]
കരിയർ
തിരുത്തുകമിൽബേൺ 1923-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ സ്റ്റാഫിൽ ചേർന്നു.[9] റേഡിയോളജിയിൽ വൈദഗ്ദ്ധ്യം നേടിയ അവർ റേഡിയോളജിയുടെ അസിസ്റ്റന്റ് ചീഫായി നിയമിതയായി.[10] 1947-ൽ അവർ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിന്റെ ഫെലോ ആയി.[11] വിമൻസ് കോളേജ് ഹോസ്പിറ്റലിൽ പഠിക്കുന്ന കാലത്ത്, സ്തനാർബുദ ഗവേഷണത്തിൽ മാർഗ്ഗദീപം തെളിയ്ക്കാൻ മിൽബേൺ സഹായിച്ചു.[12] 1939-ൽ, ആശുപത്രി സ്തനാർബുദ ഗവേഷണ സമിതി രൂപീകരിച്ചതോടെ അവിടെ മിൽബേണിനെ അധ്യക്ഷയായി നിയമിച്ചു.[13] 1945-ൽ, കമ്മിറ്റിയുടെ നേതൃത്വത്തിൽ "കാനഡയിലെ ആദ്യകാല സ്തനാർബുദ പഠനങ്ങളിലൊന്ന്" ആരംഭിച്ചു.[14] നിരവധി പതിറ്റാണ്ടുകളായി നീണ്ടുനിന്ന ഈ പഠനത്തിൽ ഏകദേശം 4000-ലധികം പേർ പങ്കെടുത്തു. അവരിൽ കൂടുതലും വിമൻസ് കോളേജ് ഹോസ്പിറ്റൽ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നും മറ്റ് സ്‌കൂളുകളിൽ നിന്നുമുള്ള നഴ്‌സിംഗ് വിദ്യാർത്ഥികൾ ആയിരുന്നു.[15] "സ്തനാർബുദം വരാൻ സാധ്യതയുള്ള സ്ത്രീകളുടെ ഒരു പ്രൊഫൈൽ വികസിപ്പിക്കുക" എന്നതായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യം.[16] ശരീരഭാരം, സ്തനവലിപ്പം, മൊത്തത്തിലുള്ള ആരോഗ്യം, സ്തനാർബുദത്തിന്റെ കുടുംബ ചരിത്രം, പുകവലി, മറ്റ് ജീവിതശൈലി ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.[17] ഈ പഠനം 1960-കളിൽ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും, പങ്കെടുക്കുന്നവർ 1980-കളിലും ആരോഗ്യവിവരങ്ങൾ ആശുപത്രിയിലേക്ക് അയച്ചുകൊണ്ടിരുന്നു.[18]
വിരമിക്കൽ, പാരമ്പര്യം
തിരുത്തുകവിമൻസ് കോളേജ് ഹോസ്പിറ്റലിന്റെ സ്തനാർബുദ പഠനം 1980-കളിലും തുടർന്നുകൊണ്ടിരിക്കെ, മിൽബേൺ 1954-ൽ ഹോസ്പിറ്റലിലെ തന്റെ സ്ഥാനത്ത് നിന്ന് വിരമിച്ചു.[19][20] എന്നിരുന്നാലും, ടൊറന്റോ സ്റ്റാർ ദിനപ്പത്രത്തിലെ അവളുടെ ചരമവാർത്ത പ്രകാരം, വിരമിച്ച ശേഷവും "ആശുപത്രിയിലെ സ്തനാർബുദ ഗവേഷണത്തിൽ അവർ സജീവമായ താൽപ്പര്യം പുലർത്തിയിരുന്നു."[21] 1986 സെപ്റ്റംബർ 21-ന് മിൽബേൺ അന്തരിച്ചു.[22]
സ്വകാര്യ ജീവിതം
തിരുത്തുക1924-ൽ അവൾ ക്ലെമന്റ് മിൽബേണിനെ വിവാഹം കഴിച്ചു.[23] ദമ്പതികൾ യാത്ര ആസ്വദിക്കുകയും ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.[24] ദമ്പതികൾക്ക് ഒരു മകനുണ്ടായിരുന്നു.[25]
അവലംബം
തിരുത്തുക- ↑ "Obituary: Helen Bell Milburn". Canadian Medical Association Journal. 135: 1219. November 15, 1986.
- ↑ "Be Bold for Change in Women's Health Research". Archives of Women's College Hospital.
- ↑ "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.

- ↑ "Application Form for Appointment to the Medical Staff: Helen Bell Milburn". Archives of Women's College Hospital.

- ↑ "Obituary: Helen Bell Milburn". Canadian Medical Association Journal. 135: 1219. November 15, 1986.

- ↑ Gardiner, Heather. "WCH launched one of Canada's earliest long-term breast cancer studies". Women’s College Hospital.[പ്രവർത്തിക്കാത്ത കണ്ണി]