ഹെലൻ പാമർ (എഴുത്തുകാരി)

അമേരിക്കന്‍ എഴുത്തുകാരന്‍

ഹെലൻ മാരിയോൺ പാമർ ഗെയ്സെൽ (ജീവിതകാലം: സെപ്റ്റംബർ 23, 1898 – ഒക്ടോബർ 23, 1967), തൊഴിൽപരമായി ഹെലൻ പാമർ എന്നറിയപ്പെടുന്ന അവർ ഒരു അമേരിക്കൻ കുട്ടികളുടെ കഥാകാരിയും എഡിറ്ററും മനുഷ്യസ്നേഹിയുമായിരുന്നു. സമകാലിക എഴുത്തുകാരനായിരുന്ന തിഡോഡോർ സിയൂസ്‍ ഗെയ്സെലിനെയാണ് (ഡോ. സിയൂസ്) 1927 ൽ അവർ വിവാഹം കഴിച്ചിരുന്നത്. അവരുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥങ്ങളിൽ “Do You Know What I'm Going to Do Next Saturday?”, “I Was Kissed by a Seal at the Zoo”, “Why I Built the Boogle House”, “A Fish Out of Water” എന്നിവ ഉൾപ്പെടുന്നു.

Helen Palmer
ജനനംHelen Marion Palmer
(1898-09-23)സെപ്റ്റംബർ 23, 1898
Brooklyn, New York, U.S.
മരണംഒക്ടോബർ 23, 1967(1967-10-23) (പ്രായം 69)
La Jolla, California, U.S.
തൊഴിൽWriter, cartoonist, animator
GenreChildren's literature
ശ്രദ്ധേയമായ രചന(കൾ)I Was Kissed by a Seal at the Zoo
Do You Know What I'm Going to Do Next Saturday?
Why I Built the Boogle House
A Fish Out Of Water
പങ്കാളിTheodor Seuss Geisel (m. 1927; her death 1967)

ആദ്യകാലജീവിതം തിരുത്തുക

1898 ൽ ന്യൂയോർക്കിലാണ് ഹെലൻ മരിയോൺ പാമർ ജനിച്ചത്. ബാല്യകാലം ബ്രൂക്ൿലിനു സമീപസ്ഥമായ ബെഡ്ഫോർഡ്-സ്റ്റൂവെസാൻറിൽ ചിലവഴിച്ചു. കുട്ടിക്കാലത്ത് പോളിയോ പിടിപെട്ടിരുന്നുവെങ്കലും പൂർണ്ണമായി ഭേദമായിരുന്നു. അവരുടെ പിതാവ് ജോർജ്ജ് പാമർ ഒരു നേത്രചികിത്സകനായിരുന്നു. ഹെലന് 11 വയസുള്ളപ്പോൾ പിതാവു മരണപ്പെട്ടിരുന്നു. 1920 ൽ വെല്ലസ്ലി കോളജിൽ നിന്ന് ബിരുദം നേടിയതിനുശേഷം മൂന്നു വർഷം ബ്രൂക്കിലിനലെ ഗേൾസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്തു. അതിനു ശേഷം മാതാവിനോടൊപ്പം ഇംഗ്ലണ്ടിലേയ്ക്കു പോകുകയും ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേരുകയും ചെയ്തു.

ഒക്സ്ഫോർഡിൽവച്ച് തൻറെ ഭാവിവരനായ ടെഡ് ഗെയ്സെലുമായി കണ്ടുമുട്ടി. അദ്ദേഹത്തിൻറെ ജീവിതത്തിൽ ഹെലൻ നിർണ്ണായകമായി സ്വാധീനമുണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് പ്രൊഫസറല്ല, മറിച്ച് അദ്ദേഹം ഒരു കലാകാരനായിരിക്കണമെന്ന നിർദ്ദേശം ഹെലനാണ് മുന്നോട്ടുവച്ചത്. 1927 ൽ അവർ വിവാഹിതരായി.   

അവസാനകാലം തിരുത്തുക

ഏക്ദേശം 13 വർഷങ്ങളായി തുടർച്ചയായി അലട്ടിയിരുന്ന കാൻസർ ഉൾപ്പെടെയുള്ള വിവിധ അസുഖങ്ങളിൽനിന്നു മുക്തി പ്രാപിക്കുന്നതിനായി 1967 ൽ അമിത അളവിൽ barbiturates എന്ന മരുന്നു കഴിച്ച് ഹെലൻ ആത്മഹത്യ ചെയ്തു. ടെഡിൻറെ, ഔഡ്രെ സ്റ്റോൺ ഡിമോണ്ട് എന്ന യുവതിയുമായുള്ള ബന്ധം അവരെ വിഷാദത്തിലേയ്ക്കു തള്ളിനീക്കുകയും ചെയ്തിരുന്നു. 

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെലൻ_പാമർ_(എഴുത്തുകാരി)&oldid=3101915" എന്ന താളിൽനിന്ന് ശേഖരിച്ചത്