പത്മശ്രീ പുരസ്കാരം ലഭിച്ച സംഗീത പണ്ഡിതയും ചരിത്രകാരിയുമാണ് ഹെലൻ ഗിരി. ഖാസി സംഗീത ശൈലിയെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടത്തി.വടക്കു കിഴക്കൻ സർവകലാശാലയിലെ അധ്യാപികയും സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.[1] [2] പാരമ്പര്യ ഖാസി സംഗീത ഉപകരണങ്ങൾ കണ്ടെത്തി സംരക്ഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഷില്ലോംഗിലെ മാർട്ടിൻ ലൂതർ ക്രിസ്ത്യൻ സർവകലാശാലയിൽ സ്കോളർഷിപ്പ് ഏർപ്പെടുത്തി. [3] മുപ്പത്തഞ്ചോളം പാരമ്പര്യ സംഗീത പാഠശാലകൾ സ്ഥാപിച്ചു. നിരവധി സംഗീതോത്സവങ്ങൾക്ക് നേതൃത്വം നൽകി. സ്വാതന്ത്ര്യ പൂർവ ഭാരതത്തിലെ ഖാസി ജീവിതത്തെക്കുറിച്ച് ഖാസി അണ്ടർ ബ്രിട്ടീഷ് റൂൾ, 1824-1947, എന്ന ചരിത്ര ഗ്രന്ഥം രചിച്ചു.[4]

ഹെലൻ ഗിരി
ജനനം
മേഘാലയ, ഇന്ത്യ
തൊഴിൽസംഗീത പണ്ഡിത
ചരിത്രകാരി
അറിയപ്പെടുന്നത്ഖാസി സംഗീതം
പുരസ്കാരങ്ങൾപത്മശ്രീ

അവലംബം തിരുത്തുക

  1. "Preserver of Khasi melodies - Helen Giri earns kudos". The Telegraph. 29 January 2008. Archived from the original on 2018-02-09. Retrieved February 9, 2016.
  2. "Traditional musicians perform ahead of Scorpions gig". One India. 7 December 2007. Retrieved February 9, 2016.
  3. "Dr Helen Giri Scholarship Fund". Martin Luther Christian University. 2016. Retrieved February 9, 2016.
  4. Helen Giri (1990). The Khasis Under British Rule (1824-1947). Akashi Book Depot. p. 207. ISBN 9788186030677.
"https://ml.wikipedia.org/w/index.php?title=ഹെലൻ_ഗിരി&oldid=3649665" എന്ന താളിൽനിന്ന് ശേഖരിച്ചത്