ഹെല്ലെബോറസ് ഓറിയൻറാലിസ്

ചെടിയുടെ ഇനം

ഹെല്ലെബോറസ് ഓറിയൻറാലിസ്, (Helleborus orientalis) ലെന്റൻ റോസ് എന്നും അറിയപ്പെടുന്നു.[1] ചിരസ്ഥായി സപുഷ്പികളായ ഈ സസ്യം ബട്ടർകപ്പ് കുടുംബം ഉൾക്കൊള്ളുന്ന റാണുൺകുലേസീ സസ്യകുടുംബത്തിൽപ്പെട്ടതാണ്. ഈ സസ്യത്തിന്റെ ജന്മദേശം ഗ്രീസും ടർക്കിയും ആകുന്നു. [2] 1789- ൽ ജീൻ-ബാപ്റ്റിസ്റ്റ് ലാമാർക്ക് ഈ സ്പീഷീസിനെ വിവരിച്ചിരിക്കുന്നത് ഇപ്പോൾ നല്കിയിരിക്കുന്ന നാമമായ ഹെല്ലെബോറസ് ഓറിയൻറാലിസിനെ ഹെല്ലെബോറെ ദു ലെവെന്റ് എന്നാണ്. [3] ലാറ്റിനിൽ ഓറിയൻസ് എന്നാൽ കിഴക്ക് എന്നതിൽ നിന്നാണ് സ്പീഷീസ് നാമം ഉത്ഭവിച്ചത്. [4]പൂക്കുന്ന കാലയളവിൽ ഇതിന്റെ സാധാരണനാമം ലെന്റ് എന്നാണ്. [5][6] ജീനസിൽ ഇതിനെ വർഗ്ഗീകരിച്ചിരിക്കുന്നത് ഹെല്ലെബൊറാസ്ട്രം എന്ന വിഭാഗത്തിലാണ്. ഇത് മറ്റു എട്ട് സ്പീഷീസുകളുമായി ഏറ്റവും അടുത്ത ബന്ധം കാണിക്കുന്നു. [7] ഈ സ്പീഷീസുകളെല്ലാം തന്നെ വളരെയധികം വ്യത്യസ്തപ്പെട്ടു കാണുന്നത് കൂടാതെ ഓരോന്നും പരസ്പരം ഹൈബ്രഡൈസും ചെയ്യുന്നു. [8]

ഹെല്ലെബോറസ് ഓറിയൻറാലിസ്
Helleborus orientalis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Helleborus
Species:
orientalis
Binomial name
Helleborus orientalis

ലെന്റൻ റോസ് 30–45 സെന്റിമീറ്റർ ഉയരം വയ്ക്കുന്ന ഒരു ചിരസ്ഥായി ഔഷധിച്ചെടിയാണ്. പച്ചനിറത്തിൽ മൃദുവും തിളക്കമുള്ളതുമായ പാൽമേറ്റ് ലീവ്സ് ആണ് കാണപ്പെടുന്നത്. ഓരോ ഞെട്ടിലും 7-9 ഇലകൾ വരെ കാണപ്പെടുന്നു. കപ്പ് ആകൃതിയിലുള്ള പൂക്കൾ മഞ്ഞുകാലത്തും വസന്തകാലത്തും കാണപ്പെടുന്നു. പൂക്കളിലെ കേസരത്തിന് മഞ്ഞനിറമാണ്. ലെന്റൻ റോസിന്റെ എല്ലാഭാഗങ്ങളും വിഷമാണ്.[9]

1960-ൽ ഹെലെൻ ബല്ലാർഡ് ഹോർട്ടികൾച്ചർ വഴി നവീകരിക്കാൻ ശ്രമിച്ചു. അദ്ദേഹം നിരവധി പുതിയ ഇനങ്ങളെ വികസിപ്പിച്ചെടുത്തു. [10] വെള്ള, പച്ച, പിങ്ക്, മറൂൺ, പർപ്പിൾ എന്നീ നിറങ്ങളിൽ കുത്തുകളുള്ള പൂക്കൾ കൃഷിചെയ്തു വരുന്നു.[11]

  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 25 January 2015. Retrieved 17 October 2014.
  2. "Helleborus orientalis Lam". Flora Europaea. Royal Botanical Garden Edinburgh. Retrieved 29 January 2015.
  3. Lamarck, Jean-Baptiste (1789). Encyclopédie méthodique. Botanique. 3. Paris,Liège: Panckoucke;Plomteux. pp. 96–97. Archived from the original on 2018-01-25.
  4. Simpson, D.P. (1979). Cassell's Latin Dictionary (5 ed.). London: Cassell Ltd. p. 416. ISBN 0-304-52257-0.
  5. Schronce, Arty. "Lenten Rose – A Perennial Getting Some Well Deserved Attention". Market Bulletin. Georgia Department of Agriculture. Archived from the original on 6 January 2018. Retrieved 6 January 2018.
  6. "Helleborus orientalis". Gardeners World. Archived from the original on 6 January 2018. Retrieved 6 January 2018.
  7. Zonneveld, B.J.M. (2001). "Nuclear DNA contents of all species of Helleborus (Ranunculaceae) discriminate between species and sectional divisions" (PDF). Plant Systematics and Evolution. 229 (1–2): 125–30. doi:10.1007/s006060170022. Archived (PDF) from the original on 2018-01-06.
  8. Hang, Sun; McLewin, Will; Fay, Michael F. (2001). "Molecular Phylogeny of Helleborus (Ranunculaceae), with an Emphasis on the East Asian-Mediterranean Disjunction". Taxon. 50 (4): 1001–18. doi:10.2307/1224717.
  9. "Helleborus orientalis". Plant Finder. Missouri Botanic Garden. Archived from the original on 6 January 2018. Retrieved 6 January 2018.
  10. Terry, Bill (2015). The Carefree Garden: Letting Nature Play Her Part. TouchWood Editions. p. 115. Archived from the original on 2018-01-06.
  11. Cretti, John; Newcomer, Mary Ann (2012). Rocky Mountain Gardener's Handbook: All You Need to Know to Plan, Plant & Maintain a Rocky Mountain Garden – Montana, Idaho, Wyoming, Colorado, Utah, Nevada. Cool Springs Press. p. 115. ISBN 9781610588195. Archived from the original on 2018-01-06.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക