പ്രധാന മെനു തുറക്കുക

ഹെറോൺ ശുദ്ധജലത്തിൽ കാണുന്ന വലിയ ചുണ്ടുകളും, വലിയ കാലുകളുമുള്ള തീരദേശപക്ഷിയാണ്. ആർഡെയിഡേ കുടുംബത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 64 തിരിച്ചറിയപ്പെട്ട വർഗ്ഗങ്ങൾ ഈ കുടുംബത്തിലുണ്ട്.[1] കാഴ്ചയിൽ ഈഗ്രറ്റുകളെപോലെയും ബൈറ്റേണിനെപ്പോലെയും അല്ലെങ്കിലും ഇവയ്ക്ക് ജൈവശാസ്ത്രപരമായ ചെറിയ വ്യത്യാസമാണുള്ളത്. ക്സിഗ്ക്സാഗ് ഹെറോൺ (Zebrilus undulatus), ഈഗ്രറ്റ്, ബൈറ്റേൺ എന്നിവയും ഹെറോണിനോടൊപ്പം ആർഡെയിഡേ കുടുംബത്തിൽ മോണോഫൈലെറ്റിക് ഗ്രൂപ്പിലുൾപ്പെട്ടതാണ്. വെള്ള നിറമുള്ള തൂവലുകളാൽ അലങ്കരിക്കപ്പെട്ടതാണ് ഹെറോൺ പക്ഷിയുടെ ശരീരം.

ഹെറോൺ
Purple and Grey Herons (Ardea purpurea & cinerea) Photograph By Shantanu Kuveskar.jpg
Purple and grey herons (Ardea purpurea and A. cinerea) in Mangaon, Maharashtra, India.
Scientific classification
Kingdom:
Phylum:
Class:
Order:
Family:

ഗ്രേ ഹെറോൺ, വൈറ്റ് -ഫേസെഡ് ഹെറോൺ, പസഫിക് റീഫ് ഹെറോൺ (Egretta sacra), ഗോലിയാത്ത് ഹെറോൺ, വൈറ്റ്-ഇയേർഡ് നൈറ്റ് ഹെറോൺ, പർപ്പ്ൾ ഹെറോൺ, ഇന്ത്യൻ പോണ്ട് ഹെറോൺ, ബ്ലാക്ക് ക്രൗൺഡ് നൈറ്റ് ഹെറോൺ എന്നിവ വിവിധ ഇനത്തിൽപ്പെട്ട ഹെറോണുകളാണ്. വംശനാശഭീഷണി നേരിടുന്ന വൈറ്റ്-ഇയേർഡ് നൈറ്റ് ഹെറോൺ എന്ന ഇനത്തിൽപ്പെട്ട പക്ഷിയെ ചൈനയിലെ സിഷുവാൻ പ്രവിശ്യയിൽ വനസംരക്ഷണ വകുപ്പ് കണ്ടെത്തിയിരുന്നു. ലോകത്തിലുടനീളം ഈ ഇനത്തിൽപ്പെട്ട പക്ഷികൾ 1000-ത്തിൽ താഴെ മാത്രമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. [2]

വിവരണംതിരുത്തുക

 
The neck of this yellow bittern is fully retracted.

വലിയ കാലുകളും വലിയ കഴുത്തുമുള്ള വലിപ്പമേറിയതും എന്നാൽ ഇടത്തരം വലിപ്പമുള്ളതുമായ പക്ഷികളാണ് ഹെറോണുകൾ. വളരെ ചെറിയ ആൺ-പെൺ രൂപവ്യത്യാസം ഈ പക്ഷികളിൽ കാണപ്പെടുന്നു. ഹെറോണുകളിൽ ഏറ്റവും വലിയ ഇനമാണ് ഗോലിയാത്ത് ഹെറോൺ (Ardea goliath).[3] എഴുന്നേറ്റുനിൽക്കുമ്പോൾ ഇതിന് 140 സെന്റിമീറ്റർ പൊക്കമുണ്ട്. പറക്കുമ്പോൾ ഹെറോണുകളുടെ കഴുത്ത് 's' ആകൃതിയിലായി കാണപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന പക്ഷി കൂടിയാണിത്. ഹെറോണുകളുടെ തൂവലുകൾ മൃദുവാണ്. നീല, കറുപ്പ്, ബ്രൗൺ, വെള്ള, ഗ്രെ എന്നീ നിറങ്ങളിൽ ഇവ കണ്ടുവരുന്നു.

 
Lava herons are endemic to the Galápagos Islands, where they feed on fish and crabs in the intertidal and mangrove areas.
 
Tricoloured heron fishing, using wings to create shade

സവിശേഷതകൾതിരുത്തുക

ഹെറോണുകളുടെ കുടുംബം അന്റാർട്ടിക്ക ഒഴികെ ലോകമെമ്പാടും വ്യാപിച്ചുകാണുന്നു. ഇവ കോസ്മോപൊളിറ്റൻ ഡിസ്ട്രിബൂഷനിൽപ്പെട്ടതാണ്. നീന്താനറിയാത്ത ജലപക്ഷികളായ ഇവ തടാകങ്ങളുടെയും നദികളുടെയും തീരങ്ങളിലും ചതുപ്പുകളിലും, കടൽതീരത്തും, കുളങ്ങളുടെ കരകളിലും ആണിത് കണ്ടുവരുന്നത്. സമതലപ്രദേശങ്ങളിലാണ് കൂടുതൽ കാണുന്നത് എങ്കിലും ചില വർഗ്ഗങ്ങൾ ഉയർന്ന പർവ്വതങ്ങളിലും കണ്ടുവരുന്നു. ഹെറോണുകൾ കൂടുതലും സഞ്ചാരസ്വഭാവമുള്ളവയാണ്. കൂടാതെ ഇതിൽ ദേശാടനപക്ഷികളും കാണപ്പെടുന്നു. ഓരോസ്ഥലങ്ങളിൽ പകുതി വീതം ദേശാടനം നടത്തുന്ന ഒരു ദേശാടനപക്ഷിയാണ് ഗ്രെ ഹെറോൺ. പകുതി ദേശാടനം ബ്രിട്ടനിലാണെങ്കിൽ ഇവ ബാക്കി പകുതി സ്കാൻഡിനാവിയയിലായിരിക്കും. ഇവ ഇരതേടുന്നതും ദേശാടനം നടത്തുന്നതും കൂട്ടമായിട്ടാണ്.

 
A great egret manipulating its prey, a lizard, prior to swallowing

ഹെറോണുകളും ബൈറ്റേണുകളും കീടഭോജികളാണ്. തണ്ണീർത്തടങ്ങളിൽ കൂട്ടമായി ജീവിക്കുന്ന ഇവ ജലത്തിൽ വളരുന്ന ജീവികളെയാണ് ഭക്ഷണമാക്കുന്നത്. യെല്ലോ-ക്രൗൺഡ് നൈറ്റ് ഹെറോണുകളുടെ ഇര ഞണ്ടുകളാണ്. [4]

 
Black herons holding wings out to form an umbrella-like canopy under which to hunt

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. Martínez-Vilalta, Albert; Motis, Anna (1992). "Family Ardeidae (herons)". In del Hoyo, Josep; Elliott, Andrew; Sargatal, Jordi. Handbook of the Birds of the World. Volume 1: Ostriches to Ducks. Barcelona: Lynx Edicions. pp. 376–403. ISBN 978-84-87334-10-8.
  2. https://futurekerala.in/archive/news.php?id=1405
  3. Goliath heron – Ardea goliath. Oiseaux.net (2009-10-25). Retrieved on 2012-08-23.
  4. Watts, Bryan (1988). "Foraging Implications of Food Usage Patterns in yellow-browned night-herons" (PDF). The Condor. 90 (4): 860–865. doi:10.2307/1368843. JSTOR 1368843.

പുറത്തേയ്ക്കുള്ള കണ്ണിതിരുത്തുക

heron എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഹെറോൺ&oldid=2680487" എന്ന താളിൽനിന്ന് ശേഖരിച്ചത്