ഹെപ്പറ്റൈറ്റിസ്-സി

(ഹെപ്പറ്റൈറ്റിസ് സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെപ്പറ്റൈറ്റിസ്-സി വൈറസ് മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ഹെപ്പറ്റൈറ്റിസ്-സി. രോഗിയുടെ രക്തത്തിലൂടെയാണ് ഈ രോഗം പകരുന്നത്. ഈജിപ്ത്(15%), പാകിസ്താൻ(4.8%), ചൈന(3.2%) എന്നീ രാജ്യങ്ങളിലാണ്‌ രോഗബാധിതർ ഏറ്റവും കൂടുതൽ.[1]

ഹെപ്പറ്റൈറ്റിസ്-സി
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

രോഗ ലക്ഷണങ്ങൾ

തിരുത്തുക

തീവ്ര രോഗാവസ്ഥ

  • ക്ഷീണം
  • ഓക്കാനം
  • പേശീകളിലും സന്ധികളിലും വേദന
  • വിശപ്പില്ലായ്മ
  • ശരീരഭാരം കുറയുക.

സ്ഥായി രോഗാവസ്ഥ

കരളിനുണ്ടാകുന്ന സീറോസിസ്,അർബുദം എന്നിവയുടെ പ്രാഥമിക കാരണങ്ങളിൽ പ്രധാനിയാണ്‌ സ്ഥായിയായ ഹെപ്പറ്റൈറ്റിസ്-സി രോഗാണുബാധ. രോഗബാധിതരിൽ 10-30% ആളുകളിൽ 30 വർഷത്തിനുള്ളിൽ സീറോസിസ് ഉണ്ടാവുന്നു. രോഗബാധിതരിൽ ഹെപ്പറ്റൈറ്റിസ്-ബി, എച്ച്.ഐ.വി.അണുബാധയുണ്ടെങ്കിൽ, അവർ മദ്യപാനികളാണെങ്കിൽ,ആൺ വർഗ്ഗത്തിലാണെങ്കിൽ സീറോസിസ് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. സീറോസിസ് വന്നവരിൽ അർബുദ ബാധയ്ക്കുള്ള സാധ്യത 20 മടങ്ങ് വർധിക്കുന്നു. സീറോസിസ് ബാധിച്ചവരിൽ പോർട്ടൽ സിരകളിൽ രക്താതിമർദ്ദം, മഹോദരം, മഞ്ഞപ്പിത്തം, ആമാശയത്തിലെ സിരകൾ വിർത്ത് പൊട്ടി രക്തം ഛർദ്ദിക്കുക എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു. [2]

രോഗം പകരുന്ന മാർഗ്ഗങ്ങൾ

തിരുത്തുക
  • രോഗബാധയുള്ളവരുടെ രക്തമോ അവയവമോ ദാനമായി സ്വീകരിക്കുക.
  • കുത്തി വയ്പ്പ് സൂചികൾ,ശസ്ത്രക്രിയാ ഉപകരണങ്ങൾ മുതലായവ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
  • രോഗികളെ പരിചരിക്കുന്ന നഴ്സുമാർ,ഡോക്ടർമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്ക് ഉപയോഗിച്ച സൂചി കൊണ്ട് അപ്രതീക്ഷിതമായുണ്ടാകുന്ന മുറിവ് വഴി.
  • ശരിയായി ശുചീകരിക്കാതെ ഒരേ ഉപകരണമുപയോഗിച്ച് പലർക്ക് പച്ച കുത്തുക.[3]
  • ഒന്നിലധികം പങ്കാളികളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം.[4]
  • അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഗർഭകാലത്തോ പ്രസവസമയത്തോ.[5]
  • രക്തം കലർന്ന് മലിനമായ മുലപ്പാൽ വഴി കുഞ്ഞിലേക്ക്.(മുലക്കണ്ണുകളിൽ ക്ഷതമേറ്റിട്ടുണ്ടെങ്കിൽ)[6]
  • രോഗികളുടെ ബ്രഷ്,ക്ഷൌരസാമഗ്രികൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കുക വഴി.[7]

രോഗനിർണ്ണയം

തിരുത്തുക

ഹെപ്പറ്റൈറ്റിസ്-സി വൈറസ്സിനെതിരായ അന്റിബോഡിയുടെ സാന്നിദ്ധ്യം രക്തത്തിൽ കണ്ടെത്തുക വഴി രോഗബാധ ഉറപ്പിക്കാം.ഇതിനായി പലതരം രീതികൾ നിലവിലുണ്ട്.(ഉദാ:ഹെപ്പറ്റൈറ്റിസ്-സി വൈറസ് റികോമ്പിനന്റ് ഇമ്മ്യുണോബ്ലോട്ട് അസ്സെ,ഹെപ്പറ്റൈറ്റിസ്-സി വൈറസ് ആർ.എൻ.എ.ടെസ്റ്റിംഗ്).

ചികിത്സ

തിരുത്തുക

വിവിധങ്ങളായ ആന്റിവൈറൽ മരുന്നുകളുപയോഗിച്ചുള്ള ചികിത്സകൾ ലഭ്യമാണ്.[8]

  1. http://www.who.int/mediacentre/factsheets/fs164/en/
  2. http://www.webmd.com/hepatitis/hepc-guide/hepatitis-c-symptoms
  3. http://www.cdc.gov/hepatitis/C/cFAQ.htm
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-18. Retrieved 2013-02-27.
  5. http://www.cdc.gov/hepatitis/C/cFAQ.htm
  6. http://www.cdc.gov/breastfeeding/disease/hepatitis.htm
  7. http://www.ncbi.nlm.nih.gov/pubmedhealth/PMH0001329/
  8. http://www.who.int/mediacentre/factsheets/fs164/en/
"https://ml.wikipedia.org/w/index.php?title=ഹെപ്പറ്റൈറ്റിസ്-സി&oldid=4106350" എന്ന താളിൽനിന്ന് ശേഖരിച്ചത്