ഹെന്നെപിൻ കൗണ്ടി
ഹെന്നെപിൻ കൗണ്ടി (/ˈhɛnəpɪn/ HEN-ə-pin) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മിനസോട്ടയിലെ ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 1,152,425 ആയിരുന്നു.[2] മിനസോട്ടയിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയും അമേരിക്കൻ ഐക്യനാടുകളിലെ 32-ാമത്തെ ജനസംഖ്യയുള്ള കൗണ്ടിയുമാണിത്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ മിന്നീപോളിസാണ് കൗണ്ടി ആസ്ഥാനം.[3] പതിനേഴാം നൂറ്റാണ്ടിലെ പര്യവേക്ഷകനായ ഫാദർ ലൂയിസ് ഹെന്നെപിന്റെ ബഹുമാനാർത്ഥാണ് കൗണ്ടിക്ക് ഈ പേര് നൽകപ്പെട്ടത്.[4] ഹെന്നേപിൻ കൗണ്ടി, മിനിയാപൊളിസ്-സെന്റ്. പോൾ-ബ്ലൂമിംഗ്ടൺ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടതാണ്. മിനസോട്ടയിലെ ജനസംഖ്യാ കേന്ദ്രം ഹെന്നെപിൻ കൗണ്ടിയിലെ മിന്നീപോളിസ് നഗരത്തിലാണ്.
ഹെന്നെപിൻ കൗണ്ടി, മിനസോട്ട | ||
---|---|---|
County | ||
Hennepin County | ||
മിനിയാപൊളിസിലെ കൗണ്ടി ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഹെന്നെപിൻ കൗണ്ടി ഗവൺമെന്റ് സെന്റർ. "എച്ച്" ആകൃതിയിലുള്ള ആലങ്കാരിക അക്ഷരം ഹെന്നെപിൻ കൗണ്ടിയുടെ ലോഗോയായി വർത്തിക്കുന്നു. | ||
| ||
Map of മിനസോട്ട highlighting ഹെന്നെപിൻ കൗണ്ടി Location in the U.S. state of മിനസോട്ട | ||
മിനസോട്ട's location in the U.S. | ||
സ്ഥാപിതം | മാർച്ച് 6, 1852[1] | |
Named for | ലൂയിസ് ഹെന്നെപിൻ | |
സീറ്റ് | മിന്നീപോളിസ് | |
വലിയ പട്ടണം | മിന്നീപോളിസ് | |
വിസ്തീർണ്ണം | ||
• ആകെ. | 607 ച മൈ (1,572 കി.m2) | |
• ഭൂതലം | 554 ച മൈ (1,435 കി.m2) | |
• ജലം | 53 ച മൈ (137 കി.m2), 8.7% | |
ജനസംഖ്യ (est.) | ||
• (2019) | 1,265,843 | |
• ജനസാന്ദ്രത | 2,082/sq mi (804/km²) | |
Area code(s) | 612, 763, 952 | |
Congressional districts | 3rd, 5th | |
സമയമേഖല | Central: UTC-6/-5 | |
Website | www |
ചരിത്രം
തിരുത്തുക1852-ൽ മിനസോട്ട ടെറിട്ടോറിയൽ ലെജിസ്ലേറ്റീവാണ് ഹെന്നെപിൻ കൗണ്ടി സൃഷ്ടിച്ചത്. സെന്റ് ആന്റണി വെള്ളച്ചാട്ടത്തിനു നാമകരണം നടത്തിയതിനാലും പാശ്ചാത്യ ലോകത്തിനായി ഈ പ്രദേശത്തിന്റെ ആദ്യകാല വിവരണങ്ങൾ രേഖപ്പെടുത്തിയതിന്റെ പേരിലും ഫാദർ ലൂയിസ് ഹെന്നെപിന്റെ പേര് നഗരത്തിനായി തിരഞ്ഞെടുത്തു. ഹെന്നേപിൻ കൗണ്ടിയുടെ ആദ്യകാല ചരിത്രം മിന്നീപോളിസ്, സെന്റ് ആന്റണി എന്നീ നഗരങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു.[5] ഹെന്നെപിൻ കൗണ്ടിയുടെ ചരിത്രത്തെ സംബന്ധിച്ച വിവരങ്ങൾ ഹെന്നെപിൻ ഹിസ്റ്ററി മ്യൂസിയം, ഹെന്നെപിൻ കൗണ്ടി ലൈബ്രറിയുടെ പ്രത്യേക ശേഖരണ വകുപ്പ്, മിനസോട്ട സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ സൊസൈറ്റി എന്നിവിടങ്ങളിൽ കാണാവുന്നതാണ്.
ഭൂമിശാസ്ത്രം
തിരുത്തുകയുഎസ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആകെ 607 ചതുരശ്ര മൈൽ (1,570 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ കൗണ്ടിയുടെ 554 ചതുരശ്ര മൈൽ (1,430 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 53 ചതുരശ്ര മൈൽ (140 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം അഥവാ 8.7 ശതമാനം ഭാഗം വെള്ളവുമാണ്.[6] പ്രയറി അല്ലെങ്കിൽ വന മണ്ണിനേക്കാൾ കൂടുതൽ സവേന മണ്ണുള്ള 17 മിനസോട്ട കൗണ്ടികളിൽ ഒന്നാണ് ഹെന്നെപിൻ എന്നതുപോലെതന്നെ, വിസ്തൃതിയുടെ 75 ശതമാനവും സാവന്ന മണ്ണടങ്ങിയ രണ്ട് മിനസോട്ട കൗണ്ടികളിലൊന്നുംകൂടിയാണിത് (മറ്റൊന്ന് റൈറ്റ് കൗണ്ടിയാണ്).
മിസിസിപ്പി നദിയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ സെയിന്റ് ആന്റണി വെള്ളച്ചാട്ടം (ലൂയിസ് ഹെന്നെപിൻ കണ്ടെത്തിയത്) മിന്നീപോളിസ്നഗരകേന്ദ്രത്തിനടുത്തായി ഹെന്നെപിൻ കൗണ്ടിയിലാണ്. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഈ വെള്ളച്ചാട്ടം ഡാമുകളുടെ ഒരു പരമ്പരയായി പരിവർത്തനം ചെയ്യപ്പെട്ടു. അണക്കെട്ടുകൾക്ക് മുകളിലേക്കും താഴെയുമായി നദിയുടെ ഭാഗങ്ങൾക്കിടയിലൂടെ സഞ്ചരിക്കാനായി ബാർജുകളും ബോട്ടുകളും ഇപ്പോൾ ലോക്കുകളിലൂടെ കടന്നുപോകുന്നു.
അടുത്തുള്ള കൗണ്ടികൾ
തിരുത്തുക- അനോക കൗണ്ടി (വടക്കുകിഴക്ക്)
- രാംസേ കൗണ്ടി (കിഴക്ക്)
- ഡക്കോട്ട കൗണ്ടി (തെക്കുകിഴക്ക്)
- സ്കോട്ട് കൗണ്ടി (തെക്ക്)
- കാർവർ കൗണ്ടി (തെക്കുപടിഞ്ഞാറ്)
- റൈറ്റ് കൗണ്ടി (വടക്കുപടിഞ്ഞാറ്)
- ഷെർബേൺ കൗണ്ടി (വടക്ക്)
ദേശീയ സംരക്ഷിത പ്രദേശങ്ങൾ
തിരുത്തുക- മിനസോട്ട വാലി നാഷണൽ വൈൽഡ്‍ലൈഫ് റെഫ്യൂജ് (ഭാഗം)
- മിസിസ്സിപ്പി നാഷണൽ റിവർ ആന്റ് റിക്രിയേഷൻ ഏരിയ (ഭാഗം)
ജനസംഖ്യാശാസ്‌ത്രം
തിരുത്തുക2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം 1,152,425 ആളുകളും 475,913 വീടുകളും 272,885 കുടുംബങ്ങളും കൗണ്ടിയിലുണ്ട്. കൗണ്ടിയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 774 പേർ ( 2,005 / ചതുരശ്ര മൈൽ) എന്നായിരുന്നു. ശരാശരി ചതുരശ്ര കിലോമീറ്ററിൽ 325 (842 / ചതുരശ്ര മൈൽ) എന്ന സാന്ദ്രതയിൽ 468,824 ഭവന യൂണിറ്റുകൾ ഇവിടെ ഉണ്ടായിരുന്നു. കൗണ്ടിയുടെ വംശീയ ഘടന 80.53% വെള്ളക്കാർ, 8.95% കറുത്തവർ അല്ലെങ്കിൽ ആഫ്രിക്കൻ അമേരിക്കൻ വംശജർ, 1.00% തദ്ദേശീയ അമേരിന്ത്യൻ വംശജർ, 4.80% ഏഷ്യൻ വംശജർ, 0.05% പസഫിക് ദ്വീപുവാസികൾ, മറ്റ് വംശങ്ങളിൽ നിന്ന് 2.06% പേർ, രണ്ടോ അതിലധികമോ വർഗ്ഗങ്ങളിൽനിന്ന് 2.60% പേർ എന്നിങ്ങനെയായിരുന്നു. ജനസംഖ്യയുടെ 4.07% ഏതെങ്കിലും വംശത്തിൽപ്പെട്ട ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വംശജരാണ്.
അവലംബം
തിരുത്തുക- ↑ "Minnesota Place Names". Minnesota Historical Society. Archived from the original on June 20, 2012. Retrieved March 18, 2014.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on ജൂൺ 7, 2011. Retrieved സെപ്റ്റംബർ 1, 2013.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 155.
- ↑ JoEllen Haugo and Mary Jo Laakso (2001). "History of Minneapolis". Minneapolis Public Library. Archived from the original on August 15, 2007. Retrieved September 7, 2007.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Archived from the original on October 6, 2014. Retrieved October 15, 2014.