ഹു കിൽഡ് കാർക്കരെ? റിയൽ ഫേസ് ഓഫ് ടെററിസം ഇൻ ഇന്ത്യ
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ മഹാരാഷ്ട്ര എ.ടി.എസ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) തലവനായിരുന്ന ഹേമന്ദ് കാർക്കരെ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തെ സമാന്തരമായ ഒരന്വേഷണത്തിന് വിധേയമാക്കി മഹാരാഷ്ട്ര പോലീസിലെ മുൻ ഐ.ജി. ആയിരുന്ന എസ്.എം. മുഷ്റിഫ് എഴുതിയ ഒരു പുസ്തകമാണ് ഹു കിൽഡ് കാർക്കരെ? : റിയൽ ഫേസ് ഓഫ് ടെററിസം ഇൻ ഇന്ത്യ[1][2]. ഹേമന്ദ് കാർക്കരെയുടെ വധത്തിനു പിന്നിൽ പാക് ഭീകരരല്ലെന്നും ഹിന്ദുത്വ ഭീകരവാദികളാനെന്നും തെളിവുകൾ നിരത്തി സ്ഥാപിക്കാനാണ് പുസ്തകത്തിൽ മുഷ്റിഫ് ശ്രമിക്കുന്നത്.
ഉള്ളടക്കം
തിരുത്തുക2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ പാക് ഭീകരരുടെ വെടിയേറ്റല്ല കർക്കരെ കൊല്ലപ്പെട്ടതെന്നു മുഷിരിഫ് പുസ്തകത്തിൽ സമർഥിക്കുന്നു. അന്നു പാകിസ്താനിൽ നിന്നുള്ള ഭീകരർ മും ബൈ ആക്രമിച്ചു എന്നതു സത്യമാണ്. എന്നാൽ സിഎസ്ടിയി റെയിൽവേ സ്റ്റേഷനിലെയും കാമ ഹോസ്പിറ്റൽ പരിസരത്തെയും സംഭവങ്ങൾ ദുരൂഹമാണെന്നാണു മുഷിരിഫിൻറെ പുസ്തകം സമർത്ഥിക്കുന്നത്. പത്രവാർത്തകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ മുഷ്റിഫ് ഇതു സംബന്ധിച്ച തെളിവുകൾ നിരത്തുന്നത്.
താജിലെ ഭീകരർ പാകിസ്താനിലെ കേന്ദ്രവുമായി 41 ഫോൺ സന്ദേശങ്ങൾ കൈമാറിയെന്നാണു വാർത്ത വന്നത്. ട്രൈഡൻറിലെ ഭീകരർ 62ഉം നരിമാൻ ഹൗസിലെ ഭീകരർ 181ഉം ഫോൺ സന്ദേശങ്ങൾ കൈമാറി. എന്നാൽ സിഎസ്ടി ആക്രമിച്ച ഭീകരർ പാകിസ്താനുമായി ഫോൺ സന്ദേശം കൈമാറിയിട്ടില്ല. സിഎസ്ടിയിലെ ഭീകരർ പാകിസ്താനുമായി എന്തുകൊണ്ടു ബന്ധപ്പെട്ടില്ല എന്നാണു പുസ്തകത്തിലൂടെ മുഷിരിഫിൻറെ ഒരു നിരീക്ഷണം.
കാമാ ഹോസ്പിറ്റലിലെത്തിയ ഭീകരർ സെക്യൂരിറ്റി ജീവനക്കാരോടും മറ്റും മറാഠി ഭാഷയിൽ നിർദ്ദേശം നൽകിയത് മുതൽ പല തെളിവുകളും ഇദ്ദേഹം പുസ്തകത്തിൽ നിരത്തുന്നുണ്ട്.
മറ്റു വിഷയങ്ങൾ
തിരുത്തുകകാർക്കറെയുടെ മരണം കൂടാതെ ഇന്ത്യയിലെ വിവിധയിടങ്ങളിൽ നടന്ന സ്ഫോടനങ്ങൾ പുസ്തകത്തിൽ അദ്ദേഹം ഇഴകീറി പരിശോധിക്കുന്നുണ്ട്.
ഐ.ബിയെ കുറിച്ച്
തിരുത്തുകഅതോടൊപ്പം ഇന്ത്യയിലെ കലാപങ്ങളിൽ ഹിന്ദുത്വ ശക്തികൾ നടത്തുന്ന ആസൂത്രണത്തെ കുറിച്ചും ഇന്ത്യയിലെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഐ.ബിയുടെ ചെയ്തികളെ കുറിച്ചും വിവിധ അധ്യായങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
പരിഭാഷ
തിരുത്തുകമലയാളം ഉൾപ്പെടെ ഇന്ത്യയിലെ എട്ടു ഭാഷകളിലേക്ക് ഈ പുസ്തകം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.[3]
കോടതി പരാമർശിക്കുന്നു
തിരുത്തുകരാജ്യത്തെ പിടിച്ചുകുലുക്കിയ മുംബൈ ഭീകരാക്രമണക്കേസിൽ മറാത്തി സംസാരിക്കുന്ന, പാകിസ്താനിൽ നിന്നല്ലാത്ത ഒരു തീവ്രവാദി ഉണ്ടായിരുന്നോ? മുൻ പൊലീസ് ഇൻസ്‌പെക്‌ടർ ജനറൽ എസ് എം മുഷ്‌രിഫ് എഴുതിയ ‘കർക്കരെയെ കൊന്നതാര്’ എന്ന പുസ്തകത്തിലെ ചില വസ്തുതകൾ അന്വേഷിക്കേണ്ടതല്ലേ? എന്ന് 2010 ഡിസംബർ 1ന് മഹാരാഷ്ട്ര ഹൈക്കോടതി പരാമർശം നടത്തുകയുണ്ടായി.[4]
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-02. Retrieved 2015-04-08.
- ↑ http://www.amazon.com/Killed-Karkare-Real-Terrorism-India/dp/817221040X
- ↑ http://whokilledkarkare.com/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കർക്കറയെ കൊന്നത് മറാത്തിയോ - കോടതി