ഹുവാസ്‍കറാൻ ദേശീയോദ്യാനം (സ്പാനിഷ്: Parque Nacional Huascarán)  പെറുവിലെ ഒരു ദേശായോദ്യാനമാണ്. അൻകാഷ് മേഖലയിൽ സ്ഥിതി ചെയ്യുന്നതും മദ്ധ്യ ആൻഡീസിൻറെ ഭാഗവുമായ, കോർഡില്ലെറ ബ്ലാങ്ക എന്ന പേരിലറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ഉഷ്ണമേഖലാ മലനിരകളുടെ ഭൂരിപക്ഷം ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിലുൾക്കൊള്ളുന്നു.[1][2]

Huascarán National Park
Mount Huascarán, landmark and namesake of Huascarán National Park
Map showing the location of Huascarán National Park
Map showing the location of Huascarán National Park
Location പെറു
Ancash
Nearest cityHuaraz, Ancash
Coordinates9°20′0″S 77°24′0″W / 9.33333°S 77.40000°W / -9.33333; -77.40000
Area340,000 ha (1,300 sq mi)
EstablishedJuly 1, 1975
Governing bodySERNANP
WebsiteParque Nacional Huascarán
TypeNatural
Criteriavii, viii
Designated1985 (9th session)
Reference no.333
State PartyPeru
RegionLatin America and the Caribbean

ദേശീയോദ്യാനം, 340,000 ഹെക്ടർ (ഏകദേശം 3.400 കിമീ 2) വിസ്തൃതിയുള്ളതാണ്. പെറുവിയൻ നെറ്റ്വർക്ക് ഓഫ് പ്രൊട്ടക്റ്റഡ് നാച്വറൽ ഏരിയാസാണ് SERNANP (Servicio Nacional de Áreas Naturales Protegidas) ദേശീയോദ്യാനത്തിൻറെ ഭരണം കൈകാര്യം ചെയ്യുന്നത്.[3] 

1985 ൽ യുനെസ്കോയുടെ ഒരു ലോക പൈതൃക സ്ഥലമായിട്ടാണ് ഇത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[4] അറിയപ്പെടുന്ന ഒരു പർവ്വതാരോഹണകേന്ദ്രവും അതുല്യ ജൈവവൈവിധ്യം നിറഞ്ഞ കാടുകളുമുള്ള ഇവിടെ ക്യൂൻ ഓഫ് ആൻറീസ് (Puya raimondii) എന്ന അപൂർവ്വ സസ്യവും PolylepisBuddleja[5] തുടങ്ങിയ വൃക്ഷജാതികളും കണ്ണടക്കരടികൾ (Tremarctos ornatus), കോണ്ടോറുകൾ (ഒരു തരം കഴുകൻ), വികുന (ഒട്ടകവർഗ്ഗത്തിൽപ്പെട്ട ജന്തു), ടറുക്ക (ഒരു തരം മാൻ)[5] എന്നിങ്ങനെയുള്ള ജന്തുക്കളേയും കണ്ടുവരുന്നു.

അവലംബം തിരുത്തുക

  1. "Huascarán - Servicio Nacional de Áreas Naturales Protegidas por el Estado". SERNANP (in Spanish). Archived from the original on 2017-02-20. Retrieved 2016-05-29.{{cite web}}: CS1 maint: unrecognized language (link)
  2. Smith, David N. (1988). Flora and vegetation of the Huascarán National Park, Ancash, Peru: with preliminary taxonomic studies for a manual of the flora (Ph.D. Thesis). Iowa State University.
  3. "Huascarán - Servicio Nacional de Áreas Naturales Protegidas por el Estado". SERNANP (in Spanish). Archived from the original on 2017-02-20. Retrieved 2016-05-29.{{cite web}}: CS1 maint: unrecognized language (link)
  4. "Huascarán National Park". unesco.org. UNESCO.
  5. 5.0 5.1 "Parque Nacional Huascarán (in spanish)" (PDF). parkswatch.org. Parkswatch.