ഹുവായ്‌ഹായ് യുദ്ധം
| ||||||||||||||||||||||||||||||||
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഹുവായ്‌ഹായ് യുദ്ധം, (ചൈനീസ്: 淮海戰役; പിൻയിൻ: Huáihǎi Zhànyì) സുപെങ് യുദ്ധം, (ലഘൂകരിച്ച ചൈനീസ്: 徐蚌会战; പരമ്പരാഗത ചൈനീസ്: 徐蚌會戰; പിൻയിൻ: Xúbèng Huìzhàn, സു-ബെങ് യുദ്ധം) 1948 മുതൽ 1949 വരെ നടന്ന ഒരു പോരാട്ടമായിരുന്നു. ചൈനയിലെ ആഭ്യന്തരയുദ്ധത്തിലെ ഒരു നിർണായക ഘട്ടമായിരുന്നു ഇത്. റിപ്പബ്ലിക് ഓഫ് ചൈനയുടെ (കുമിംഗ്താങ് നേതൃത്വത്തിലുള്ളത്) 550,000 സൈനികരെ സുഷൗ എന്ന സ്ഥലത്തുവച്ച് വളയുകയും കമ്യൂണിസ്റ്റ് പീപ്പിൾസ് ലിബറേഷൻ ആർമി ഇവരെ വകവരുത്തുകയും ചെയ്തു. ചൈനയിൽ കുമിങ്താങ് കക്ഷിയുടെ ഭരണം ഇല്ലാതെയാക്കിയ മൂന്ന് പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്. മറ്റുരണ്ട് പോരാട്ടങ്ങൾ ലിയാവോഷെൻ യുദ്ധവും പിങ്‌ജിൻ യുദ്ധവുമായിരുന്നു.
റിപ്പബ്ലിക് ഓഫ് ചൈനയുടെ സേനാവിന്യാസം
തിരുത്തുക1948-ൽ ഷാൻഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ജിനാൻ കമ്യൂണിസ്റ്റുകളുടെ പിടിയിലായതോടെ സുഷൗ അടുത്ത ലക്ഷ്യമായി മാറി. സുഷൗ പിടിക്കപ്പെട്ടാൽ നാൻജിങ്, ഷാങ്ഹായി എന്നീ നഗരങ്ങളും വിമതർക്ക് ലക്ഷ്യം വയ്ക്കാൻ സാധിക്കും എന്നതിനാൽ ജനറലിസ്സിമോ ചിയാങ് കൈഷക് തന്റെ മികച്ച അഞ്ച് സേനകളെ ഇവിടെ വിന്യസിച്ചു. ചിയാങ് ഷാൻഡോങ് പ്രവിശ്യയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും തീരുമാനിച്ചിരുന്നു. ഇക്കാര്യം പീപ്പിൾസ് റിപ്പബ്ലിക്കൻ ആർമി കമാൻഡർമാർക്ക് വിവരം ലഭിച്ചു.[3][പേജ് ആവശ്യമുണ്ട്]
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തന്ത്രം
തിരുത്തുകസു യു തയ്യാറാക്കിയ പദ്ധതി റിപ്പബ്ലിക് ഓഫ് ചൈനയുടെ ആറാം സേനയെയും ഏഴാം സേനയെയും ഷാങ്ഡോങ് പ്രവിശ്യയിലായിരിക്കുമ്പോൾ തന്നെ ആക്രമിക്കുക എന്നായിരുന്നു. വാർ കൗൺസിൽ ഈ പദ്ധതി പെട്ടെന്നുതന്നെ അംഗീകരിച്ചു. മദ്ധ്യ സമതലത്തിൽ നിന്നുള്ള സേനയെ (ലിയു ബോചെങ്, ചെയ്ൻ യി, ഡെങ് സിയാവോപിങ് എന്നിവരുടെ നേതൃത്വത്തിൽ) ഹെനാനിലും ആൻഹുയിയിലുമുള്ള സേനയെ ആക്രമിക്കാനും ചുമതലപ്പെടുത്തി.[3][പേജ് ആവശ്യമുണ്ട്] The Huaihai campaign had begun.
യുദ്ധത്തിന്റെ മൂന്ന് ഘട്ടങ്ങൾ
തിരുത്തുകമൂന്ന് ഘട്ടങ്ങളായി ഈ യുദ്ധത്തെ തിരിക്കാറുണ്ട്
ഒന്നാം ഘട്ടം
തിരുത്തുകറിപ്പബ്ലിക് ഓഫ് ചൈനയുടെ ആറാമത്തെയും ഏഴാമത്തെയും സേനകൾ സുഷൗവിലേയ്ക്ക് പിൻവാങ്ങാൻ ആരംഭിച്ചു. ഗ്രാന്റ് കനാലിലൂടെയായിരുന്നു ഇത്. നവംബർ 8-ന് 23,000 സൈനികരടങ്ങിയ രണ്ട് കോർ കമ്യൂണിസ്റ്റുകാർക്ക് കീഴടങ്ങി. ഇവരുടെ കമാൻഡർമാരായ ഹെ ജിഫെങ്, ഷാങ് കെക്സിയ എന്നിവർ രഹസ്യ കമ്യൂണിസ്റ്റുകളായിരുന്നു. ഇതോടെ സുഷൗവിലേയ്ക്ക് പിൻവാങ്ങാനുള്ള സാദ്ധ്യത ഇല്ലാതെയായി.[3] ഏഴാം ആർമിയുടെ 70,000 സൈനികർ നിയാൻഷുവാങിൽ വലയം ചെയ്യപ്പെട്ടു. 30,000 സെനികരെ നദി കടക്കുന്നതിനിടെ തുടച്ചു നീക്കുന്നതിൽ കമ്യൂണിസ്റ്റുകൾ വിജയിച്ചു. ഇതോടെ ലഫ്റ്റനന്റ് ജനറൽ ഡു യുമിങ് മദ്ധ്യ സമതലം ആക്രമിച്ച് സു സിയാൻ (宿县) എന്ന റെയിൽ ജംഗ്ഷൻ കമ്യൂണിസ്റ്റുകാരിൽ നിന്ന് പിടിച്ചെടുക്കാനുള്ള തീരുമാനമെടുത്തു. ഹുവാങ് ബൈറ്റാവോയുടെ ഏഴാം സൈന്യത്തെ രക്ഷിക്കാനായിരുന്നു ഇത്. ചിയാങ് കൈഷക് പക്ഷേ ഈ പദ്ധതി നടക്കാൻ അനുവദിച്ചില്ല. സുഷൗ ഗാരിസണ് ഏഴാം സേനയെ നേരിട്ട് സഹായിക്കാനുള്ള ഉത്തരവ് നൽകി.
കമ്യൂണിസ്റ്റുകാർ അവരുടെ സേനയുടെ പകുതിയിലധികവും ഈ നീക്കം തടയാൻ നീക്കിവച്ചു. ലഫ്റ്റനന്റ് ജനറൽ ക്വിയു ക്വിങ്‌കാൻ അമേരിക്കക്കാരിൽ നിന്ന് പരിശീലനം ലഭിച്ച അഞ്ചാം കോറിനെ പോരാട്ടത്തിനയയ്ക്കാതിരുന്നതും കമ്യൂണിസ്റ്റുകാർക്ക് ഗുണകരമായിരുന്നു.[3] ഏഴാം സേന 16 ദിവസത്തേയ്ക്ക് സഹായമൊന്നും ലഭിക്കാതെ പിടിച്ചുനിന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 49,000 സൈനികർക്ക് പരിക്ക് പറ്റുകയോ മരിക്കുകയോ ചെയ്യുന്നതിന് ഏഴാം സേനയുടെ ഈ ചെറുത്തുനിൽപ്പ് കാരണമായി.[3] ഹുവാങ് ബായിടാവോ 1948 നവംബർ 22-ന് തന്റെ സൈനിക കേന്ദ്രത്തിൽ ആത്മഹത്യ ചെയ്തു.[3]
രണ്ടാം ഘട്ടം നവംബർ 23 മുതൽ ജനുവരി 6 വരെ
തിരുത്തുകഏഴാം സൈന്യം ഇല്ലാതായതോടെ സുഷൗവിന്റെ കിഴക്കുഭാഗത്ത് പ്രതിരോധമില്ലാതായി. സുഷൗവിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിന് തെക്കോട്ട് പിൻവാങ്ങാൻ നിർദ്ദേശം ലഭിച്ചു.[3] മദ്ധ്യസമതലങ്ങളിലെ കമ്യൂണിസ്റ്റ് സേന ഹുവാങ് വേയ്‌യുടെ പന്ത്രണ്ടാം ആർമിയെ വളഞ്ഞു. ഇവർ ഹെനാനിൽ നിന്ന് സഹായത്തിനായി എത്തിയതായിരുന്നു. ലിയു റുമിങ്ങിന്റെ എട്ടാം സേനയും ലഫ്റ്റനന്റ് ജനറൽ ലി യാന്നിയാന്റെ ആറാം സേനയും ഇവരെ സഹായിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഒരു മാസത്തോളമെടുത്ത് പീപ്പിൾസ് ലിബറേഷൻ ആർമി 12-ആം ആർമിയെ പൂർണ്ണമായി നശിപ്പിച്ചു. യുദ്ധത്തടവുകാരെ കമ്യൂണിസ്റ്റുകാർ തങ്ങളുടെ സേനയിൽ ചേർക്കുകയുണ്ടായി.[3] ഹു ലിയൻ മാത്രമാണ് 8,000 സൈനികരുമായി രക്ഷപെടുന്നതിൽ വിജയിച്ചത്.[3]
മൂന്നാം ഘട്ടം
തിരുത്തുകപന്ത്രണ്ടാം ആർമിയെ തുടച്ചുനീക്കിയ ദിവസമായ ഡിസംബർ 15-ന് 16-ആം ആർമി ജനറൽ സൺ യുവാൻലിയാങിന്റെ നേതൃത്ത്വത്തിൽ കമ്യൂണിസ്റ്റ് വലയം ഭേദിച്ച് പുറത്തുചാടുന്നതിൽ വിജയിച്ചു. മിക്ക സൈനികരും ഓഫീസർമാരും മരിക്കുകയോ പിടിയിലാകുകയോ ചെയ്തു. പതിമൂന്നാം ആർമിയും കമ്യൂണിസ്റ്റ് വലയത്തിലായിരുന്നു. ഇവരുടെ ഭക്ഷണത്തിന്റെയും ആയുധങ്ങളുടെയും നില പരിതാപകരമായിരുന്നു. 10,000 സൈനികരോളം ഭക്ഷണത്തിനു വേണ്ടി കീഴടങ്ങി. ഒടുവിൽ കമ്യൂണിസ്റ്റുകാർ ഡു യുന്മിങ്ങിനെ പിടികൂടി. ജനറൽ ക്വിയു ക്വിങ്‌കുവാൻ വെടിവച്ച് ആത്മഹത്യ ചെയ്തു. ജനറൽ ലി മി മാത്രമേ നാൻജിങ്ങിലേയ്ക്ക് രക്ഷപെടുന്നതിൽ വിജയിച്ചുള്ളൂ. റിപ്പബ്ലിക് ഓഫ് ചൈനയുടെ ആറാം സേനയും എട്ടാം സേനയും ഹുവായ് നദിയുടെ തെക്കോട്ട് പിൻവാങ്ങി. ഇതോടെ യുദ്ധം അവസാനിച്ചു.[3][പേജ് ആവശ്യമുണ്ട്]
അനന്തരഫലം
തിരുത്തുകചിയാങ് കൈഷകിന്റെ വാംപോവ സേന ഈ യുദ്ധത്തിൽ പരാജയപ്പെട്ടതുകാരണം ഇദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലായി. വൈസ് പ്രസിഡന്റ് ലി സോങ്റെൻ, പ്രതിരോധമന്ത്രി ബായ് ചോങ്സി എന്നിവർ ഇദ്ദേഹത്തെ ആക്രമിക്കുകയും കൈഷക് 11 ദിവസങ്ങൾക്ക് ശേഷം രാജി വയ്ക്കുകയും ചെയ്തു. വടക്കൻ ചൈനയിലും മദ്ധ്യ ചൈനയിലും കമ്യൂണിസ്റ്റ് സേനയ്ക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്നു. റിപ്പബ്ലിക് ഓഫ് ചൈനയുടെ ഏറ്റവും മികച്ച സേനയും അമേരിക്കയിൽ നിന്ന് ലഭിച്ച ഉപകരണങ്ങളും നഷ്റ്റപ്പെട്ടതിനാൽ യാങ്സി നദീതടം പ്രതിരോധിക്കാൻ തക്ക ബലം റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് ഇല്ലായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാന് അഴിമതിയിൽ മുങ്ങിയ റിപ്പബ്ലിക് ഓഫ് ചൈന ഗവണ്മെന്റിൽ പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിനാൽ അധികം സൈനിക സഹായവും സാമ്പത്തികസഹായവും നൽകുകയില്ല എന്ന് അമേരിക്ക തീരുമാനമെടുത്തു. ഇത് റിപ്പബ്ലിക് ഓഫ് ചൈന ഗവണ്മെന്റിന്റെ വൻകരയിലെ പതനം അനിവാര്യമാക്കി.
മരിച്ചവരും പരിക്ക് പറ്റിയവരും
തിരുത്തുകമരിച്ചവരോ പരിക്കുപറ്റിയവരോ ആയ സൈനികരുടെ സംഖ്യ 133,000 ആണെന്നാണ് ഔദ്യോഗിക കണക്ക്. ഇതിലും വളരെയധികം കമ്യൂണിസ്റ്റ് പാർട്ടി സൈനികർക്ക് പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടാകാം എന്ന് കരുതപ്പെടുന്നു. ഹുവായ്‌ഹായ് മ്യൂസിയത്തിൽ 30,000 ആൾക്കാരുടെ പേരുകളേ എഴുതിവച്ചിട്ടുള്ളൂ[4]
ചലച്ചിത്രങ്ങൾ
തിരുത്തുക1980 കളിൽ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി മൂന്ന് ഐതിഹാസിക യുദ്ധചിത്രങ്ങൾ നിർമിച്ചു. 2007 ലെ ചിത്രം അസംബ്ലിയും ഹുവായ്‌ഹായ് യുദ്ധം സംബന്ധിച്ചുള്ളതായിരുന്നു. ഷാങ്‌ഹായ് ഫിലിം സ്റ്റുഡിയോ (上海电影制片厂) [5] 2009-ലെ ദ ഫൗണ്ടിംഗ് ഓഫ് എ റിപ്പബ്ലിക് എന്ന ചലച്ചിത്രവും നിർമിച്ചു. ഈ യുദ്ധം സംബന്ധിച്ച ഒരു സീൻ ഈ ചിത്രത്തിലുണ്ടായിരുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-13. Retrieved 2016-11-24.
- ↑ http://baike.baidu.com/link?url=USnDxsnwnTB1LRrB0B4E2BgTPcvSwSEuQircSQhrBgjg0LwQdYP1CGP_rJOfVL20OKIVVgcSE9zv1E8Sp2HV5K
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 Bjorge, Gary. Moving the Enemy: Operational Art in the Chinese PLA’s Huai Hai Campaign (PDF). Fort Leavenworth, Kansas: Combat Studies Institute Press. Archived from the original (PDF) on 2009-03-26. Retrieved 2016-11-24.
- ↑ 淮海战役实际阵亡人数是纪念馆数据的4倍?
- ↑ http://www.imdb.com/title/tt1438461/
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- http://www.marxists.org/reference/archive/mao/selected-works/volume-4/mswv4_43.htm
- 粟裕與淮海戰役 Archived 2008-12-16 at the Wayback Machine.