ഹുദ് ഹുദ് (ചുഴലിക്കാറ്റ്)
2014 ഒക്ടോബറിൽ ആന്ധ്ര - ഒഡിഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് 'ഹുദ് ഹുദ്' ചുഴലിക്കാറ്റ്. മാരകമായ ചുവപ്പ് വിഭാഗത്തിലാണ് കാലാവസ്ഥാ വിദഗ്ദ്ധർ ഈ ചുഴലിക്കാറ്റിനെ പെടുത്തിയിരിക്കുന്നത്. ഉപ്പൂപ്പൻ എന്നാണ് 'ഹുദ് ഹുദ്' എന്ന അറബി വാക്കിന്റെ അർഥം. ഒമാൻ ആണ് പേര് നിർദ്ദേശിച്ചത്[1]. അഞ്ചു പേർ മരിച്ചു. ആന്ധ്രയിൽനിന്ന് മൂന്ന് ലക്ഷത്തിലധികം പേരെയും ഒഡിഷയിൽനിന്ന് 68,000 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
Very severe cyclonic storm (IMD scale) | |
---|---|
Category 2 tropical cyclone (SSHWS) | |
Formed | October 7, 2014 |
Dissipated | സജീവം |
Highest winds | 3-minute sustained: 120 km/h (75 mph) 1-minute sustained: 155 km/h (100 mph) |
Lowest pressure | 984 hPa (mbar); 29.06 inHg |
Areas affected | അന്തമാൻ ദ്വീപുകളിൽ |
Part of the 2014 North Indian Ocean cyclone season |
ദുരന്തനിവാരണം
തിരുത്തുകദേശീയ ദുരന്തനിവാരണ സേനയുടെ 16 യൂണിറ്റുകൾ ഒഡിഷയിലെത്തിയിരുന്നു.[2] നാവികസേന മുങ്ങൽ വിദഗ്ദ്ധരും രണ്ട് കപ്പലുകളും നാല് ഹെലികോപ്ടറും ഉൾപ്പെട്ട അടിയന്തര ദൗത്യസംഘത്തെ സജ്ജമാക്കി.
മുന്നറിയിപ്പ്
തിരുത്തുകവിശാഖപട്ടണത്തിനും ഒഡിഷയിലെ ഗോപാൽപൂരിനും ഇടയിലാണ് ചുഴലി രൂപപ്പെട്ടത്. അന്തമാൻ ദ്വീപുകളിൽ ഈ ചുഴലിക്കാറ്റ് വ്യാപകനാശം വിതച്ചിരുന്നു.[3] ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി ജില്ലകളിലാണ് അടിയന്തരനടപടി സ്വീകരിക്കേണ്ടതാണെന്ന് കാലാവസ്ഥ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ആന്ധ്രയിലെ 12 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ഉച്ചയോടെ വിശാഖപട്ടണത്തിന് സമീപം കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിൽ കരതൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങൾ പറയുന്നത്. ഇതിനുശേഷം 180 കിലോമീറ്റർ വേഗംവരെ ആർജിച്ചേക്കാം. കടലിൽ 30 അടി ഉയരത്തിൽവരെ തിരമാലകൾ ആഞ്ഞടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.
'ഹുദ്ഹുദ്' ആപ്പ്
തിരുത്തുക'ഹുദ്ഹുദ്' ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള എല്ലാവിവരങ്ങളും മുൻകരുതലുകളും ഉൾപ്പെടുത്തി സർക്കാർ പുതിയ മൊബൈൽ ആപ്ലിക്കേഷനുണ്ടാക്കിയിരുന്നു. www.bhuvan.nrsc.gov എന്ന സൈറ്റിൽനിന്ന് 'ഹുദ്ഹുദ്' എന്നു പേരിട്ട ആപ്പ് ഡൗൺലോഡ് ചെയ്യാം. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള എല്ലാവിവരങ്ങളും മുൻകരുതലുകളും അതിൽനിന്ന് ലഭിക്കും. ചുഴലിക്കാറ്റുമൂലമുണ്ടായ നാശനഷ്ടങ്ങൾ മനസ്സിലാക്കാനും വിലയിരുത്താനുമായി 'ഹുദ്ഹുദ്' നാശംവിതച്ച പ്രദേശങ്ങളുടെ ഫോട്ടോകൾ ഈ ആപ്പിൽ ലഭിക്കും.[4]
നിലവിലെ വിവരങ്ങൾ
തിരുത്തുകചുഴലിക്കാറ്റിനെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്. കാറ്റിന് മുന്നോടിയായി മേഖലയിൽ കനത്തമഴ ആരംഭിച്ചിട്ടുണ്ട്.
- The IMD's latest National Bulletin
- The IMD's latest RSMC Bulletin
- The IMD's latest Observed & Forecast Track
- The JTWC's latest Cyclone Warning Archived 2014-10-08 at the Wayback Machine.
- The JTWC's latest Forecast Map Archived 2014-10-11 at the Wayback Machine. and Running Best Track Archived 2014-10-10 at Archive.is
അവലംബം
തിരുത്തുക- ↑ "'ഹുദ് ഹുദ്' ഇന്ന് കരതൊടും: 1.1 ലക്ഷം പേരെ ഒഴിപ്പിച്ചു". www.mathrubhumi.com. Archived from the original on 2014-10-12. Retrieved 11 ഒക്ടോബർ 2014.
- ↑ "Hudhud intensifies: Andhra Pradesh, Odisha on high alert". India Today. India Today. Retrieved 10 October 2014.
- ↑ "LATEST NEWS Oct 11, 2014 'ഹുദ് ഹുദ്' എത്തുന്നതിന് മുമ്പ് രണ്ടുലക്ഷം പേരെ മാറ്റിപാർപ്പിക്കണമെന്ന് നിർദ്ദേശം". www.mathrubhumi.com. Archived from the original on 2014-10-11. Retrieved 11 ഒക്ടോബർ 2014.
- ↑ "'ഹുദ്ഹുദി'നെ അറിയാൻ 'ഹുദ്ഹുദ്' ആപ്പ്". www.mathrubhumi.com. Archived from the original on 2014-10-13. Retrieved 13 ഒക്ടോബർ 2014.