ഹിവ കൂമൻസ്
ഹിവ കൂമൻസ് ഒരു ബെൽജിയൻ ചിത്രകാരിയായിരുന്നു. ഒരു ചിത്രകാരനായ പിയർ ഒലിവർ ജോസഫ് കൂമൻസിൻറെയും (1816 മുതൽ 1889 വരെ) അഡലെയ്ഡ ലക്രോയിക്സിൻറെയും (1838 മുതൽ 1884 വരെ) മകളായി കൂമൻസ് ജനിച്ചത് പാരീസിലായിരുന്നു. അവരുടെ സഹോദരി ഡയാന കൂമൻസും സഹോദരൻ ഓസ്കാർ ജീൻ കൂമൻസും (1848-1884) ചിത്ര രചയിതാക്കളായിരുന്നു. അവർ പിതാവിനെയും സഹോദരിയെയും പോലെ വെസൂവിയസ് പൊട്ടിത്തെറിക്കുന്നതിനു മുമ്പുള്ള കാലത്ത് പോമ്പിയിൽ ജീവിച്ചിരുന്ന ആളുകളെ മോഡലുകളാക്കിയുള്ള റൊമാൻറിക് ചിത്രങ്ങളാണ് രചിച്ചിരുന്നത്. അതുപോലെ പുരാണകഥകളിയെ യുവതികളെയും ചിത്രീകരിച്ചിരുന്നു.[1] 1939 ൽ ന്യൂയോർക്ക് നഗരത്തിൽവച്ചാണ് കൂമൻസ് അന്തരിച്ചത്.
ഹിവ കൂമൻസ് | |
---|---|
ജനനം | 2 May 1860 |
മരണം | 14 July 1939 |
ദേശീയത | Belgium |
അവലംബം
തിരുത്തുക- ↑ Heva Coomans in Bénézit