ഹിമ ദാസ്
ഒരു ഇന്ത്യൻ കായിക താരമാണ് ഹിമ ദാസ് (2000 ജനുവരി 9 -ന് ജനനം). ഫിൻലാന്റിലെ ടാമ്പെരെയിൽ വച്ചു നടന്ന 2018 ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഇനത്തിൽ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്..
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||
ജനനം | Dhing, Nagaon, Assam | 9 ജനുവരി 2000|||||||||||||
Sport | ||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||
കായികയിനം | Track and field | |||||||||||||
Event(s) | 400 metres | |||||||||||||
പരിശീലിപ്പിച്ചത് | Nipon Das | |||||||||||||
നേട്ടങ്ങൾ | ||||||||||||||
Personal best(s) | 400 m: 51.13 (Guwahati 2018) | |||||||||||||
Medal record
|
ജീവിതം
തിരുത്തുകഇന്ത്യയിലെ ആസാം എന്ന സംസ്ഥാനത്തെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി, റോൻജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളിൽ ഏറ്റവും ഇളയതാണ് ഹിമ. നെൽപാടങ്ങൾക്കരികിലെ കളിയിടങ്ങളിൽ തന്റെ സ്ക്കൂളിലെ ആൺകുട്ടികളോടൊപ്പം ഫുട്ട്ബാൾ കളിച്ചാണ് കായികരംഗത്തേക്ക് ഹിമ എത്തുന്നത്. സ്പോർട്ട്സ് ആന്റ് യൂത്ത് വെൽഫെയർ ഡയറക്ടറേറ്റ് അംഗവും കായിക പരിശീകനുമായ നിപ്പോൺ ദാസ് ആണ് ഹിമയിലെ അതിവേഗ ഓട്ടക്കാരിയെ കണ്ടെത്തുന്നത്. കായികജീവിതത്തിൽ കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾക്കായി ഗുവഹാത്തിയിലേക്ക് മാറാൻ നിപ്പോൺ ദാസ് ഹിമയോട് ആവശ്യപ്പെട്ടിരുന്നു. ഗുവഹാത്തി ഹിമയുടെ ഗ്രാമത്തിൽ നിന്നും 140 കി.മീ ദൂരെയാണ്. ഹിമയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതം നൽകി . ഗുവാഹത്തിയിലെ സരുസാജായ് സ്പോർട്ട്സ് കോംപ്ലെക്സിന് അടുത്തുള്ള ഒരു വാടകമുറിയിൽ നിപ്പോൺ ദാസ് താമസസൗകര്യം ഒരുക്കിക്കൊടുത്തു. ബോക്സിംഗിലും ഫുട്ബോളിലും ശ്രദ്ധേയമായ സ്റ്റേറ്റ് അക്കാദമിയിൽ ഹിമയെ ചേർത്തു. കായികരംഗത്ത് ചിറകു വിടർത്തി പറക്കാൻ ഹിമയെ അത് സഹായിച്ചു.[1]
കായികജീവിതം
തിരുത്തുകആഗോളതലത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യൻ ഓട്ടക്കാരിയാണ് ഹിമ. ഫിൻലാന്റിലെ ടാമ്പെരെയിൽ വച്ചു നടന്ന 2018 ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ 51.46 സെക്കന്റുകൊണ്ട് പൂർത്തിയാക്കികൊണ്ട് ഹിമ സ്വർണ്ണമെഡൽ കരസ്ഥമാക്കി.[2][3] 2018 കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിലും 4x400 മീറ്റർ റിലെയിലും ഹിമ പങ്കെടുത്തിരുന്നു.[4] അന്ന് 400 മീറ്ററിൽ ആറാം സ്ഥാനവും, റിലേയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ഏഴാം സ്ഥാനവും നേടി. [5]
മത്സരത്തിന്റെ അവസാനവളവിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മൂന്ന് കളിക്കാരിൽ ഹിമ ഒരാളാകാതിരുന്നതിൽ കോച്ച് നിപ്പോൺ ദാസിന് വിഷമം ഉണ്ടായിരുന്നില്ല, കാരണം ഹിമയുടെ കുതിപ്പ് അവസാനത്തെ 80 മീറ്ററിലായിരുന്നു. രണ്ട് വർഷത്തെ പ്രയത്നത്തിനു ശേഷം ഇപ്പോഴാണ് ഹിമ സ്പൈക്കുകൾ ധരിക്കുന്നത്.
വേൾഡ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളുടെ പ്രശസ്തമായ ഇന്ത്യൻ ക്ലബിൽ ഹിമ ചേർന്നു. സീമ പുണ്യ(ഡിസ്കസ് ത്രോ -യിൽ വെങ്കലം), നവജീത് കോർ ദില്ല്യൺ(ഡിസ്കസ് ത്രോ -യിൽ വെങ്കലം), നീരജ് ചോപ്ര(ജാവെലിൻ ത്രോ യിൽ സ്വർണ്ണം), എന്നിവരും ആ ക്ലബിലെ അംഗങ്ങളാണ്.
References
തിരുത്തുക- ↑ Hema Das]
- ↑ "Hima Das scripts history, wins gold in 400m". The Times of India. 12 July 2018. Retrieved 13 July 2018.
- ↑ "Hima Wins Historic Gold for India". Hotstar. 13 July 2018. Archived from the original on 2018-07-13. Retrieved 13 July 2018.
- ↑ "Hima Das". results.gc2018.com. Archived from the original on 2018-06-12. Retrieved 15 April 2018.
- ↑ "Result - Women's 4 x 400m Relay Final". results.gc2018.com. Archived from the original on 2018-04-15. Retrieved 15 April 2018.