ഹിമാനീപതനം
ഒരു താഴ്‌വരയിൽ പ്രകൃതിദത്തമായ കാരണങ്ങളാലോ മാനുഷികപ്രവൃത്തിയാലോ ഹിമപ്പരപ്പിന്റെ (snow pack) സമതുലിതാവസ്ഥ നഷ്ടപ്പെടുന്നതിനാൽ പെട്ടെന്നുണ്ടാകുന്ന ഹിമ പ്രവാഹമാണ് ഹിമപാതം[1] [2] (Avalanche) പൊതുവേ മലമ്പ്രദേശങ്ങളിൽ സംഭവിക്കുന്ന ഹിമപാതത്തിൽ താഴേക്ക് സഞ്ചരിക്കുന്ന ഹിമത്തോടൊപ്പം ജലമോ വായുവോ കൂടിച്ചേരാറുണ്ട്. അതിശക്തമായ ഹിമപാതങ്ങൾക്ക് അവ സംഭവിക്കുന്ന പ്രദേശത്തെ പാറകളെയും മരങ്ങളെയും പിഴുതുമാറ്റാനുള്ള കഴിവുണ്ടാവും. വളരെയേറെ അളവിൽ ഹിമത്തെ പെട്ടെന്ന് തന്നെ ദീർഘദൂരം കൊണ്ടെത്തിക്കാൻ കഴിവുള്ളതിനാൽ മഞ്ഞുമൂടിക്കിടക്കുന്ന മലമ്പ്രദേശങ്ങളിൽ ജീവനും സ്വത്തിനും നാശം വരുത്താൻ അതീവ വിനാശകാരികളായ ഹിമപാതങ്ങൾക്ക് സാധിച്ചേക്കാം.
ശക്തിയേറിയ ശബ്ദത്തിനുപോലും ഹിമപാതം സൃഷ്ടിക്കുവാൻ കഴിയും. ശക്തിയേറിയ അനേകം കമ്പനങ്ങൾ പർവ്വതങ്ങളിൽ പ്രതിധ്വനിക്കുന്നതാണ് ഇത്തരം ഹിമപാതങ്ങൾക്ക് കാരണം.
അവലംബം
തിരുത്തുകurul portal