ഷഡ്ഭുജ സ്ഫടിക ഘടനയുമുള്ള വിവിധ നിറങ്ങളിൽ കാണപ്പെടുന്ന ഒരു ധാതുവാണ് ഹിബോണൈറ്റ്. (Hibonite) രാസ സൂത്രവാക്യം (Ca, Ce) (Al, Ti, Mg) 12O19. ലോകത്തിലെ ഏറ്റവും അപൂർവമായ രത്നങ്ങളിലൊന്നായി കണക്കാക്കുന്നു. വലുതും സുതാര്യവുമായ കല്ലുകൾ വളരെ വിരളമാണ്.[3]

ഹിബോണൈറ്റ് Hibonite
General
CategoryOxide minerals
Formula
(repeating unit)
(Ca,Ce)(Al,Ti,Mg)12O19
Strunz classification4.CC.45
Crystal symmetryP63/mmc
യൂണിറ്റ് സെൽa = 5.56, c = 21.89 [Å]; Z = 2
Identification
നിറംBrownish black to black; reddish brown in thin fragments; blue in meteorite occurrence
Crystal habitPrismatic platy to steep pyramidal crystals
Crystal systemHexagonal
Cleavage{0001} good, {1010} parting
FractureSubconchoidal
മോസ് സ്കെയിൽ കാഠിന്യം7+12-8
LusterVitreous
Streakreddish brown
DiaphaneitySemitransparent
Specific gravity3.84
Optical propertiesUniaxial (-)
അപവർത്തനാങ്കംnω = 1.807(2), nε = 1.79(1)
PleochroismO = brownish gray; E = gray
അവലംബം[1][2]

പേരിന് പിന്നിൽ തിരുത്തുക

1953 ൽ മഡഗാസ്കറിൽ ഒരു ഫ്രഞ്ച് ഖനിജാന്വേഷകനായ പോൾ ഹിബോൺ ആണ് ഹിബോണൈറ്റ് ക ണ്ടെത്തിയത്. അതിനാൽ ഹിബോണൈറ്റ് രത്നത്തിന് അദ്ദേഹത്തിന്റെ പേര് നൽകി.[4]

ലഭ്യത തിരുത്തുക

മഡഗാസ്കർ, കെനിയയിലെ ച്യുലു ഹിൽ‌സ്, ദക്ഷിണേന്ത്യയിലെ അച്ചൻ‌കോവിൽ ഷിയർ സോൺ (Shear zone) എന്നിവിടങ്ങളിലെ പര്യവേഷണങ്ങളിൽ നിന്ന് ഹിബോണൈറ്റ് കണ്ടെത്തിയിട്ടുണ്ട്. ഹിബോണൈറ്റിന്റെ മാക്രോസ്കോപ്പിക് സാമ്പിളുകൾ സാധാരണയായി അതാര്യവും അർദ്ധസുതാര്യവുമാണ്. നേർത്ത സുതാര്യമായ ഇളം മഞ്ഞ മുതൽ തവിട്ട് നിറമുള്ള പരലുകൾ വരെ ടാൻസാനിയയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മറ്റു വിവരങ്ങൾ തിരുത്തുക

തിളങ്ങുന്ന നീല മുതൽ പച്ച, ഓറഞ്ച്, തവിട്ട് നിറങ്ങളിൽ ഹിബോണൈറ്റ് കണ്ട് വരുന്നു . കാഠിന്യം 7.5–8.0 ഹിബോനൈറ്റ് നേരിയ തോതിൽ റേഡിയോ ആക്ടീവ് സ്വഭാവം പ്രകടിപ്പിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.[5]

അവലംബം തിരുത്തുക

  1. "Handbook of Mineralogy" (PDF).
  2. "Hibonite: Hibonite mineral information and data". www.mindat.org.
  3. https://www.gemdat.org/gem-1897.html
  4. https://www.gia.edu/doc/Hibonite-a-New-Gem-Mineral.pdf
  5. https://www.gemdat.org/gem-1897.html
"https://ml.wikipedia.org/w/index.php?title=ഹിബോണൈറ്റ്&oldid=3337234" എന്ന താളിൽനിന്ന് ശേഖരിച്ചത്