ഹിഫ്‌സുറഹ്‌മാൻ സിയോഹർവി
ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയപ്രവർത്തകനുമയിരുന്നു ഹിഫ്‌സുറഹ്‌മാൻ സിയോഹർവി (1900 - 2 ഓഗസ്റ്റ് 1962). സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് എട്ട് വർഷം കാരാഗൃഹത്തിലടക്കപ്പെട്ട അദ്ദേഹം[1], ഇന്ത്യാവിഭജനത്തെ എതിർത്തുവന്നു[2]. 1952 മുതൽ 1962 വരെ അംറോഹ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗമായിരുന്നു[3][4].
ഹിഫ്‌സുറഹ്‌മാൻ സിയോഹർവി | |
---|---|
മണ്ഡലം | അംറോഹ ലോകസഭ മണ്ഡലം |
ഒന്നാം ലോകസഭയിലെ അംഗം | |
ഓഫീസിൽ 1952–1962 | |
രണ്ടാം ലോകസഭയിലെ അംഗം | |
ജംഇയ്യത്തുൽ ഉലമയെ ഹിന്ദിന്റെ നാലാമത്തെ ജനറൽ സെക്രട്ടറിയായിരുന്നു ഹിഫ്‌സുറഹ്‌മാൻ.
ജീവിതരേഖ
തിരുത്തുകഉത്തർപ്രദേശിലെ സിയോഹര നഗരത്തിൽ 1900-ത്തിലാണ് (ഹിജ്റ വർഷം 1318) ഹിഫ്‌സുറഹ്‌മാൻ സിയോഹർവി ജനിക്കുന്നത്. ഭോപാൽ, ബിക്കാനീർ സംസ്ഥാനങ്ങളിൽ അസിസ്റ്റന്റ് എഞ്ചിനീയറായി പ്രവർത്തിച്ചുവന്ന ഹാജി ശംസുദ്ദീൻ ആയിരുന്നു പിതാവ്[5].
പ്രാഥമികവിദ്യാഭ്യാസം വീട്ടിൽ നിന്ന് നേടിയ ശേഷം മുറാദാബാദിലെ മദ്രസ ഷാഹി, സിയോഹരയിലെ മദ്രസ ഫൈസെ ആം എന്നിവിടങ്ങളിൽ പഠനം തുടർന്നു[5].
അബ്ദുൾ ഗഫൂർ സിയോഹാർവി, അഹമ്മദ് ചിശ്തി, സയ്യിദ് അഫ്താബ് അലി എന്നിവരുടെ കീഴിലായിരുന്നു ഇവിടങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ. പിന്നീട് 1922-ൽ അദ്ദേഹം ദാറുൽ ഉലൂം ദേവ്ബന്ദിലേക്ക് മാറുകയും അൻവർ ഷാ കശ്മീരിയുടെ കീഴിൽ ഹദീഥിൽ ബിരുദം നേടുകയും ചെയ്തു. [6] [5]
അവലംബം
തിരുത്തുക- ↑ "Maulana Hifzur Rahman and his Qasas-ul-Qur'an". www.arabnews.com. Retrieved 9 July 2019.
- ↑ Raghavan, G. N. S. (1999). Aruna Asaf Ali: A Compassionate Radical (in English). National Book Trust, India. p. 91. ISBN 978-81-237-2762-2.
Three nationalist Muslims were among those who opposed the resolution: Ansar Harwani, Maulana Hifzur Rahman and Dr. Saifuddin Kitchlew. "This is a surrender", Kitchlew said.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Can BJP reverse the trend in slippery Amroha? - Times of India". The Times of India.
- ↑ "ENTRANCEINDIA | Maulana Mohammad Hifzur Rahman MP biodata Amroha | ENTRANCEINDIA". www.entranceindia.com. Archived from the original on 2022-09-20. Retrieved 2022-09-19.
- ↑ 5.0 5.1 5.2 Rizwi, Syed Mehboob, Tarikh Darul Uloom Deoband [History of the Dar al-Ulum Deoband], vol. 2, translated by Murtaz Hussain F Quraishi, Deoband: Darul Uloom Deoband, p. 107-109
- ↑ Abu Salman Shahjahanpuri. Maulana Hifzur Rahman Seoharwi: Ek Siyasi Mutala (in Urdu). Farid Book Depot, Daryaganj, New Delhi. p. 27,30,39.
{{cite book}}
: CS1 maint: unrecognized language (link)
ഗ്രന്ഥസൂചിക
തിരുത്തുക- Shahjahanpuri, Abu Salman (May 2001). Mujāhid-e-Millat Mawlānā Hifzur Rahman Seohārwi: Ek Siyāsi Mutāla (in ഉറുദു) (1 ed.). Lahore: Jamiat Publications.