1942-ൽ ബി. എം. ബിർല, ഗുജറാത്തിലെ ഓ‍ഖ തുറമുഖത്തു പ്രവർത്തനം തുടങ്ങിയ കാർ നിർമ്മാണസംരംഭമാണ്‌ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌(എച്ച്‌.എം).[1]. 1948-ൽ കമ്പനിയുടെ ആസ്ഥാനം പശ്ചിമ ബംഗാളിലെ ഉത്തർപാറ എന്ന സ്ഥലത്തേക്ക്‌ മാറ്റപ്പെട്ടു. 1957ൽ അംബാസഡർ കാറുകളുടെ നിർമ്മാണത്തോടു കൂടി ആദ്യമായി കാർ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയായി മാറി 'എച്ച്‌.എം'. അംബാസഡർ കാറുകളുടെ ആദ്യം പുറത്തിറങ്ങിയ മോഡലായിരുന്നു ലാന്റ്‌ മാസ്റ്റർ, ലാന്റ്‌ മാസ്റ്ററിനു` ചെറിയ മാറ്റങ്ങൾ വരുത്തിയതാണു അംബാസഡർ മാർക്ക്‌-1. ബ്രിട്ടീഷ് കാറായ മോറിസ് ഓക്സ്‌ഫോർഡ് (1948 മോഡൽ )അടിസ്ഥാനമാക്കിയാണ്‌ അംബാസഡർ കാർ രൂപകൽ‌പ്പന ചെയ്തത് [2]. 2002-വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡർ.

ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ലിമിറ്റഡ്
പബ്ലിക്
വ്യവസായംഓട്ടൊമൊബൈൽ
സ്ഥാപിതം1942
ആസ്ഥാനംഉത്തർപാറ, പശ്ചിമ ബംഗാൾ
പ്രധാന വ്യക്തി
സി. കെ. ബിർള (ചെയർമാൻ)
വരുമാനം???
ജീവനക്കാരുടെ എണ്ണം
???
മാതൃ കമ്പനിസി.കെ. ബിർള ഗ്രൂപ്പ്
വെബ്സൈറ്റ്www.hindmotor.com


2002-ൽ എച്ച്‌.എം ഉൽപാദാനം നിർത്തലാക്കിയ പ്രമുഖ മോഡലാണു കോണ്ടസ ക്ലാസിക്ക്‌.

  1. http://www.hindmotor.com/aboutus.asp
  2. http://www.hmambassador.com/history.asp


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക