ഹിന്ദുമതം ഒമാനിൽ
മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ആരാധനക്കുള്ള സ്വാതന്ത്ര്യം എന്നിവ ഉൾപ്പെടെയുള്ള പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ ഒമാൻ സുൽത്താനേറ്റ് സർക്കാർ സംരക്ഷിക്കുന്നു.[1] ഒമാനികളിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണ്, അവരിൽ ഭൂരിഭാഗവും ഇബാദി വിശ്വാസികളാണ്. ഒമാനി പൌരന്മാരിൽ ഇസ്ലാം വിശ്വാസികൾ മാത്രമല്ല ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ജൂതന്മാർ, ബഹായികൾ, മോർമോൺസ് എന്നിവരും ഉൾപ്പെടുന്നു.[1] ഒമാനിൽ ജനസംഖ്യയുടെ 5.5% ഹിന്ദുമത വിശ്വാസികളാണ്.[2] തദ്ദേശീയരായ ഹിന്ദു ന്യൂനപക്ഷങ്ങളുള്ള മിഡിൽ ഈസ്റ്റിലെ ഏക രാജ്യമാണ് ഒമാൻ.[3][4] ഹിന്ദു മഹാജൻ ടെമ്പിൾ എന്ന മത സംഘടനയാണ് ഒമാനിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നത്. [4]
ചരിത്രം
തിരുത്തുക1507-ൽ കച്ചി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കൾ ഇന്ത്യയിലെ കച്ച് മേഖലയിൽ നിന്ന് മസ്‌കറ്റിൽ എത്തിയപ്പോഴാണ് ഹിന്ദുമതം ആദ്യമായി ഒമാനിൽ എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒമാനിൽ കുറഞ്ഞത് 4,000 ഹിന്ദുക്കളെങ്കിലും ഉണ്ടായിരുന്നു. 1895-ൽ മസ്‌കറ്റിലെ ഹിന്ദു കോളനി ഇബാദികളുടെ ആക്രമണത്തിനിരയായി, 1900-ഓടെ ഹിന്ദുക്കളുടെ എണ്ണം 300 ആയി കുറഞ്ഞു. ഒമാൻ സ്വാതന്ത്ര്യം നേടിയ കാലത്ത് ഏതാനും ഡസൻ ഹിന്ദുക്കൾ മാത്രമാണ് ഒമാനിൽ അവശേഷിച്ചത്. ഹിന്ദുക്കൾ താമസിച്ചിരുന്ന അൽ-വൽജത്ത്, അൽ-ബനിയൻ എന്നീ ചരിത്രപരമായ ഹിന്ദു ക്വാർട്ടേഴ്‌സുകൾ ഒന്നും തന്നെ ഇപ്പോൾ ഹിന്ദുക്കളുടെ കൈവശമല്ല.[5]
ജനസംഖ്യാശാസ്ത്രം
തിരുത്തുകതദ്ദേശീയരായ ഹിന്ദു ജനസംഖ്യയുള്ള മിഡിൽ ഈസ്റ്റിലെ ഏക രാജ്യമാണ് ഒമാൻ. ഒമാനി പൗരത്വമുള്ള 1000 ഇന്ത്യക്കാരെങ്കിലും (മിക്കവാറും ഹിന്ദുക്കൾ) ഉണ്ട്.[3][4] സിഐഎയുടെ കണക്കനുസരിച്ച് ഒമാനിൽ 259,780 ഹിന്ദുക്കളുണ്ട്. ഇത് ജനസംഖ്യയുടെ 5.5% വരും. പ്രധാനമായും കുടിയേറ്റക്കാർ ആണ് ഇവർ.[2]
ക്ഷേത്രങ്ങൾ
തിരുത്തുകഒമാനിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട രണ്ട് ഹിന്ദു ക്ഷേത്രങ്ങളുണ്ട്.[4] മസ്‌കറ്റിന്റെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രവും ശ്രീകൃഷ്ണ ക്ഷേത്രവുമാണ് അവ. തനതായ വാസ്തുവിദ്യകളാൽ ശിവക്ഷേത്രം മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായി കണക്കാക്കപ്പെടുന്നു.[6] വർഷം മുഴുവനും വെള്ളമുള്ള കിണറാണ് ശിവക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്.[7] ശിവക്ഷേത്രത്തിൽ ശ്രീ ആദി മോത്തീശ്വർ മഹാദേവ്, ശ്രീ മോത്തീശ്വർ മഹാദേവ്, ശ്രീ ഹനുമാൻ ക്ഷേത്രങ്ങളും ഉൾപ്പെടുന്നു.[8] ഓരോ ആഴ്ചയും ഏകദേശം 3500-6000 ഭക്തർ ക്ഷേത്രം സന്ദർശിക്കുന്നു.[8]
അതുപോലെ, മനോഹരമായ താഴ്‌വരകളാലും മരുഭൂമി പ്രദേശങ്ങളാലും ചുറ്റപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്ര വളപ്പിൽ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീ ഗണപതിജി ക്ഷേത്രം, മാതാജി ക്ഷേത്രം എന്നിവയുൾപ്പെടെ മൂന്ന് ക്ഷേത്രങ്ങൾ ഉൾപ്പെടുന്നു.[7] ഓരോ ആഴ്ചയും ഏകദേശം 4500-5500 ഭക്തർ ദർസൈത്/റൂവിയിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുന്നു.[8] ഹോളി, ദീപാവലി, ഹനുമാൻ ജയന്തി, നവരാത്രി എന്നിവയുൾപ്പെടെ വിവിധ മതപരമായ ആഘോഷങ്ങൾ അവിടെ പതിവായി ആഘോഷിക്കപ്പെടുന്നു.[7]
ഔദ്യോഗികമായി അംഗീകരിച്ച രണ്ടെണ്ണമല്ലാതെ സലാലയിലും സോഹാറിലും കൃഷ്ണ ക്ഷേത്രങ്ങളുണ്ട്.[8]
ഒമാനിലെ പ്രശസ്തരായ ഹിന്ദുക്കൾ
തിരുത്തുകഇതും കാണുക
തിരുത്തുക- ഹിന്ദുമതം അറബ് രാജ്യങ്ങളിൽ
- ബിഎപിഎസ് ശ്രീ സ്വാമിനാരായൺ മന്ദിർ അബുദാബി
- ശ്രീനാഥ്ജി ക്ഷേത്രം, ബഹ്റൈൻ
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Religious freedom". ഒമാൻ വിദേശകാര്യ മന്ത്രാലയം.
- ↑ 2.0 2.1 "Middle East OMAN". CIA The World Factbook.
- ↑ 3.0 3.1 "UNIVERSAL PERIODIC REVIEW 2010" (PDF). Retrieved 19 December 2020.
- ↑ 4.0 4.1 4.2 4.3 "International Religious Freedom Report Oman for 2011" (PDF). Archived from the original (PDF) on 2021-04-15. Retrieved 19 December 2020.
- ↑ J.E. Peterson,Oman's diverse society: Northern Oman, Middle East Journal, Vol. 58, Nr. 1, Winter 2004
- ↑ Staff Report (19 December 2020). "Modi visits 125-year-old Shiva temple". GulfNews. Retrieved 14 February 2018.
- ↑ 7.0 7.1 7.2 "Religious tolerance". www.thenews.com.pk (in ഇംഗ്ലീഷ്).
- ↑ 8.0 8.1 8.2 8.3 "Oman – Al Amana Centre".
- ↑ Runa Mukherjee Parikh (11 May 2013). "World's only Hindu Sheikh traces his roots to Gujarat". The Times of India. Retrieved 19 December 2020.