ഓസ്ട്രിയയിലെ അപ്പർ ഓസ്ട്രിയൻ സംസ്ഥാനത്തെ ഗ്മുണ്ടൻ ജില്ലയിലെ ഒരു നഗരമാണ് ഹാൽഷ്ടാറ്റ്. ഹാൽഷേ്ടറ്റർ തടാകത്തിന്റെ തെക്കുപടിഞ്ഞാറൻ കരയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന്റെ മറ്റേ അതിര് ഡാഹ്ഷെ്ടയിൻ മലനിരകളാണ്. സാൽസ്ബുർഗ്, ഗ്രാസ് എന്നീ നഗരങ്ങളെ ബന്ധിപ്പിയ്ക്കുന്ന ദേശീയപാത ഈ നഗരത്തിലൂടെ കടന്നുപോകുന്നു.

ഹാൽഷ്ടാറ്റ്
Skyline of ഹാൽഷ്ടാറ്റ്
ഔദ്യോഗിക ചിഹ്നം ഹാൽഷ്ടാറ്റ്
Coat of arms
ഹാൽഷ്ടാറ്റ് is located in Austria
ഹാൽഷ്ടാറ്റ്
ഹാൽഷ്ടാറ്റ്
ഓസ്ട്രിയയിലെ സ്ഥാനം
Coordinates: 47°33′43″N 13°38′56″E / 47.562°N 13.649°E / 47.562; 13.649
Country ഓസ്ട്രിയ
സംസ്ഥാനം അപ്പർ ഓസ്ട്രിയ
ജില്ലഗ്മുണ്ടൻ
ഭരണസമ്പ്രദായം
 • MayorAlexander Scheutz (SPÖ)
വിസ്തീർണ്ണം
 • ആകെ59.83 ച.കി.മീ.(23.10 ച മൈ)
ഉയരം
511 മീ(1,677 അടി)
ജനസംഖ്യ
 (2018-01-01)[2]
 • ആകെ778
 • ജനസാന്ദ്രത13/ച.കി.മീ.(34/ച മൈ)
Postal code
4830
Area code06134
വാഹന റെജിസ്ട്രേഷൻGM
വെബ്സൈറ്റ്www.hallstatt.at
ഹാൽഷ്ടാറ്റ്
Hallstatt
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഓസ്ട്രിയ Edit this on Wikidata[3]
Area59.8, 59.83 കി.m2 (643,700,000, 644,000,000 sq ft) [1]
മാനദണ്ഡംCultural: iii, iv
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്806 806
നിർദ്ദേശാങ്കം47°33′21″N 13°38′48″E / 47.5558°N 13.6467°E / 47.5558; 13.6467
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.hallstatt.ooe.gv.at

ചരിത്രാതീതകാലം മുതൽ തന്നെ ഉപ്പുഖനനത്തിന് പേരുകേട്ട പ്രദേശമാണ് ഹാൽഷ്ടാറ്റ്. ക്രിസ്തുവിന് മുൻപ് 800 മുതൽ 450 വർഷങ്ങൾ വരെ, ആദ്യകാല അയോയുഗത്തിൽ യൂറോപ്പിൽ നിലവിലുണ്ടായിരുന്ന സെൽറ്റിക്, പ്രോട്ടോ-സെൽറ്റിക് സംസ്കാരവുമായി ബന്ധപ്പെട്ട ഹാൽഷ്ടാറ്റിക് സംസ്കാരത്തിന്റെ ഉറവിടം ഇവിടമായിരുന്നു.

1997 ൽ യുനെസ്കോ ഈ പ്രദേശത്തെ ഒരു ലോകസാംസ്കാരികപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു.


കാലാവസ്ഥ

തിരുത്തുക
ഹാൽഷ്ടാറ്റ് പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 1.5
(34.7)
4.0
(39.2)
9.2
(48.6)
13.9
(57)
19.0
(66.2)
22.3
(72.1)
24.1
(75.4)
23.3
(73.9)
19.7
(67.5)
13.8
(56.8)
6.7
(44.1)
2.3
(36.1)
13.32
(55.97)
പ്രതിദിന മാധ്യം °C (°F) −2.5
(27.5)
−0.7
(30.7)
3.7
(38.7)
8.0
(46.4)
12.9
(55.2)
16.2
(61.2)
17.8
(64)
17.2
(63)
13.7
(56.7)
8.6
(47.5)
3.1
(37.6)
−1.0
(30.2)
8.08
(46.56)
ശരാശരി താഴ്ന്ന °C (°F) −6.5
(20.3)
−5.4
(22.3)
−1.7
(28.9)
2.2
(36)
6.8
(44.2)
10.2
(50.4)
11.6
(52.9)
11.1
(52)
7.8
(46)
3.4
(38.1)
−0.5
(31.1)
−4.3
(24.3)
2.89
(37.21)
മഴ/മഞ്ഞ് mm (inches) 86
(3.39)
86
(3.39)
89
(3.5)
110
(4.33)
125
(4.92)
172
(6.77)
177
(6.97)
153
(6.02)
104
(4.09)
91
(3.58)
96
(3.78)
104
(4.09)
1,393
(54.83)
ഉറവിടം: [4]

ചരിത്രം

തിരുത്തുക

അയോയുഗം

തിരുത്തുക

1846-ൽ Johann Georg Ramsauer (1795–1874) ഹാൽഷ്ടാറ്റിന് സമീപത്തുള്ള സാൽസ്ബുർഗ് ഖനികളിൽ (N) ഒരു പുരാതന ശ്മശാനം കണ്ടെത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം അത് തുടർന്ന് ഉൽഖനനം നടത്തുകയും അവിടെ ഏതാണ്ട് 1045 ശവക്കല്ലറകൾ ഉണ്ടായിരുന്നെന്ന് കണ്ടെത്തുകയും ചെയ്തു. ഇവിടെ ഒരു പുരാതനസംസ്കാരത്തിന്റെ അവശിഷ്ടങ്ങളൊന്നും ആ സമയത്ത് കണ്ടുകിട്ടിയില്ലെങ്കിലും പിന്നീട് ചെങ്കുത്തായ മലനിരകൾക്കും തടാകത്തിനും ഇടയിലുള്ള ഇടുങ്ങിയ സമതലപ്രദേശത്ത് ഇത്തരം അവശിഷ്ടങ്ങൾ കണ്ടെത്തി.

ഈ കല്ലറകളിലായി സ്ത്രീകളുടേതും കുട്ടികളുടേതും ഉൾപ്പെടെ ഏതാണ്ട് 2000 ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.[5] എന്നാൽ മറ്റുള്ള വലിയ സംസ്കാരങ്ങളിൽ കണ്ടെത്തിയപോലെ ശിശുക്കളുടെയോ രാജാക്കന്മാരുടെയോ കല്ലറകളൊന്നും കണ്ടെത്തിയില്ല. എന്നാൽ കല്ലറകളിൽ നിന്നും കണ്ടെത്തിയ മറ്റു അവശിഷ്ടങ്ങൾ സൂചിപ്പിച്ചത് ഈ ജനങ്ങൾ സാമാന്യം നല്ല നിലയിൽ ജീവിച്ചിരുന്നവരാണ് എന്നാണ്.

 
ഹാൽഷ്ടാറ്റ് ഉപ്പുഖനികൾ, അയോയുഗത്തിൽ.

ഈ സാംഹൂഹം സമീപത്തുള്ള ഉപ്പുനിക്ഷേപങ്ങൾ ഖനനം ചെയ്തെടുത്താണ് ജീവിച്ചിരുന്നതെന്ന് കരുതുന്നു. നിയോലിത്തിക് കാലം തൊട്ടേ ഈ ഉപ്പുഖനികൾ പ്രവർത്തനക്ഷമമായിരുന്നെന്നു അനുമാനിയ്ക്കപ്പെടുന്നു.

ഹാൽഷ്ടാറ്റ് സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ


ഇതും കാണുക

തിരുത്തുക

റെഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 "Dauersiedlungsraum der Gemeinden Politischen Bezirke und Bundesländer - Gebietsstand 1.1.2018". Statistics Austria. Retrieved 10 മാർച്ച് 2019.
  2. "Einwohnerzahl 1.1.2018 nach Gemeinden mit Status, Gebietsstand 1.1.2018". Statistics Austria. Retrieved 9 മാർച്ച് 2019.
  3. archINFORM https://www.archinform.net/ort/15947.htm. Retrieved 6 ഓഗസ്റ്റ് 2018. {{cite web}}: Missing or empty |title= (help)
  4. "Climate: Hallstatt". Climate-Data.org. Retrieved December 26, 2017.
  5. Megaw, 26

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  1. COMPANY. "Mystery of the Celtic Tomb". Terra Mater Factual Studios (in ജർമ്മൻ). Retrieved 2019-01-15.
"https://ml.wikipedia.org/w/index.php?title=ഹാൽഷ്ടാറ്റ്&oldid=3820696" എന്ന താളിൽനിന്ന് ശേഖരിച്ചത്