മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും കണ്ടുവരുന്ന ഒരിനം പരുന്താണ് അരശപ്പരുന്ത് (ഹാർപിയ ഹാർപൈയ). പാപ്പുവൻ പരുന്തിൽ നിന്ന് വേർതിരിച്ചറിയാൻ അമേരിക്കൻ അരശപ്പരുന്ത് എന്നും ഇവയെ വിളിക്കുന്നു.[3] മഴക്കാടുകളിൽ കാണുന്ന ഏറ്റവും വലുതും ശക്തവുമായ ഇരപിടിയൻ പക്ഷിയാണ് ഇത്.[4] സാധാരണയായി ഉഷ്ണമേഖലാ താഴ്ന്ന മഴക്കാടുകളിൽ കാണപ്പെടുന്നു. അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശനഷ്ടം മൂലം പല ഭാഗങ്ങളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്, മധ്യ അമേരിക്കയിൽ ഇവ തീരെ ഇല്ലാതെ ആയിട്ടുണ്ട്.[5]

ഹാർപ്പി ഈഗിൾ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Accipitriformes
Family: Accipitridae
Subfamily: Harpiinae
Genus: Harpia
Vieillot, 1816
Species:
H. harpyja
Binomial name
Harpia harpyja
(Linnaeus, 1758)
The harpy eagle is rare throughout its range, which extends from Mexico to Brazil (throughout its territory)[2] and Argentina (Only the north).
Synonyms

Vultur harpyja Linnaeus, 1758

ഫിലിപ്പീൻ ഈഗിൾ, സ്റ്റല്ലെർസ് സീ ഈഗിൾ എന്നിവയോടൊപ്പം ഏറ്റവും വലിയ പരുന്ത് എന്ന നിലയിൽ ചിലപ്പോൾ കണക്കാക്കിവരുന്നു. ഇവയെ അപേക്ഷിച്ച് ഫിലിപ്പീൻ പരുന്തിന് നീളവും, സ്റ്റല്ലേർസ് പരുന്തിന് ഭാരവും കൂടുതലുണ്ട്. അരശപ്പരുന്തിൻ്റെ ചിറകുകൾ താരതമ്യേന ചെറുതാണ്, ഇടതൂർന്ന വനത്തിലൂടെ അനായാസം പറക്കാൻ അനുയോജ്യമായ ഈ മാറ്റം സമാനമായ സാഹചര്യത്തിൽ കഴിയുന്ന മറ്റ്‌ ഇരപിടിയൻ പക്ഷികളിലും കണ്ടുവരുന്നു.

അവലംബം തിരുത്തുക

  1. BirdLife International. (2017). Harpia harpyja. The IUCN Red List of Threatened Species doi:10.2305/IUCN.UK.2017-1.RLTS.T22695998A110872388.en
  2. "Aves de Rapina BR | Gavião-Real (Harpia harpyja)". avesderapinabrasil.com. Retrieved 2014-01-25.
  3. Tingay, Ruth E.; Katzner, Todd E. (23 February 2011). Rt-Eagle Watchers Z. Cornell University Press. pp. 167–. ISBN 978-0-8014-5814-9.
  4. The illustrated atlas of wildlife. University of California Press. 2009. p. 115. ISBN 978-0-520-25785-6.
  5. "It works!". gaviaoreal.inpa.gov.br. Retrieved 2014-01-25.

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹാർപ്പി_ഈഗിൾ&oldid=3847804" എന്ന താളിൽനിന്ന് ശേഖരിച്ചത്