ക്വിക്ക് ക്രീക്ക് റിസർവോയർ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഹാർഡി തടാകം, അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യാന സംസ്ഥാനത്ത് സ്കോട്ട്, ജെഫേഴ്സൺ കൌണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ജലസംഭരണിയാണ്.[1] ഇന്ത്യാന സംസ്ഥാനത്തെ ഓസ്റ്റിൻ നഗരത്തിൽ നിന്ന് ഏകദേശം നാല് മൈൽ (6 കിലോമീറ്റർ) കിഴക്കായും കെന്റക്കിയിലെ ലൂയിസ്വില്ലെയിൽ നിന്ന് ഏകദേശം (56 കിലോമീറ്റർ) വടക്കുമായാണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. ഇന്ത്യാന സംസ്ഥാനത്തിൻറെ പരിപാലനത്തിലുള്ള ഏറ്റവും ചെറിയ ജലസംഭരണിയായ ഇതിൻറെ, മൊത്തം വിസ്തീർണ്ണം 2,448 ഏക്കറും (9.9 ചതുരശ്ര കിലോമീറ്റർ ) ഉപരിതല വിസ്തീർണ്ണം 741 ഏക്കറും (3.0 ചതുരശ്ര കിലോമീറ്റർ) ആണ്. തടാകത്തിന് ഏകദേശം 38 അടി (12 മീറ്റർ) ആഴമാണുള്ളത്.

ഹാർഡി തടാകം
തടാകത്തിൽ ബോട്ടുകൾ കാണാവുന്ന ഹാർഡി ലേക്ക് പിക്നിക് ഏരിയ
സ്ഥാനംസ്കോട്ട് / ജെഫേഴ്സൺ കൌണ്ടികൾ, ഇന്ത്യാന, യു.എസ്.
നിർദ്ദേശാങ്കങ്ങൾ38°47′28″N 085°42′57″W / 38.79111°N 85.71583°W / 38.79111; -85.71583
Typeറിസർവ്വോയർ
പ്രാഥമിക അന്തർപ്രവാഹംക്വിക്ക്സ് ക്രീക്ക്
Primary outflowsക്വിക്ക്സ് ക്രീക്ക്
Basin countriesഅമേരിക്കൻ ഐക്യനാടുകൾ
ഉപരിതല വിസ്തീർണ്ണം741 ഏക്കർ (3.0 കി.m2)

ഹാർഡി തടാകത്തിന് ചുറ്റുമായി മറ്റ് യു.എസ്. സംസ്ഥാനങ്ങളുടെ, ഫെഡറൽ സ്വത്തുക്കൾ സ്ഥിതിചെയ്യുന്നു. പതിനഞ്ച് മൈൽ വടക്കായി മസ്കറ്റടക്ക് നാഷണൽ വൈൽഡ്ലൈഫ് റെഫ്യൂജ്, 12 മൈൽ വടക്കുകിഴക്കായി ക്രോസ് ലി ഫിഷ് ആൻഡ് വൈൽഡലൈഫ് ഏരിയ, 15 മൈൽ കിഴക്കായി ക്ലിഫ്റ്റി ഫാൾസ് സംസ്ഥാന ഉദ്യാനം, 20 മൈൽ തെക്കായി ക്ലാർക്ക് സംസ്ഥാന വനം, 20 മൈൽ പടിഞ്ഞാറായി സ്റ്റാർവ് ഹോളോ എസ്. ആർ. എ. എന്നിവ സ്ഥിതിചെയ്യുന്നു.

1970ൽ ക്വിക്ക്സ് ക്രീക്കിൽ അണക്കെട്ട് നിർമ്മിച്ചതോടെ രൂപപ്പെട്ടതാണ് ഈ തടാകം. സ്കോട്ട് കൌണ്ടിയിലെ സമീപ സമൂഹങ്ങൾക്ക് ഈ ജലസംഭരണി സ്ഥിരമായ ജല സ്രോതസ്സ് നൽകുമെന്ന് സംസ്ഥാനം പ്രതീക്ഷിച്ചു. മിക്ക ജലസംഭരണികളുടെയും ജലനിരപ്പിൽ നിന്ന് വ്യത്യസ്തമായി തടാകത്തിലെ ജലനിരപ്പ് സ്ഥിരമായ നിലയിലാണുള്ളത്. 5 അടി (16 മീറ്റർ) ഉയരവും 376 അടി (115 മീറ്റർ) വീതിയുമുള്ള, 12 ചതുരശ്ര മൈൽ (31 ചതുരശ്ര ) ഡ്രെയിനേജ് ഏരിയയുടെ താഴെയുള്ള ഒരു മൺ അണക്കെട്ടാണ് ഈ ജലസംഭരണി സൃഷ്ടിക്കുന്നത്. പ്രാഥമിക ജലസ്രോതസ്സ് മസ്‌കത്തടക്ക് നദിയുടെ ഈസ്റ്റ് ഫോർക്ക് ആയ ഈ തടാകം ഇപ്പോൾ സ്റ്റക്കർ ഫോർക്ക് കൺസർവൻസി ഡിസ്ട്രിക്റ്റിൻ്റെ ഒരു ബാക്ക്-അപ്പ് ജലസ്രോതസ്സായി ഉപയോഗിക്കുന്നു,

ഹാർഡി തടാകത്തിൻ്റെ നിർമ്മാണം പൂർത്തിയായപ്പോൾ, ഇന്ത്യാന ഗവർണർ ഒട്ടിസ് ആർ. ബോവൻ, ഓരോ ഹൂസിയറിനും (ഇന്ത്യാന ജനതയുടെ ഔദ്യോഗിക വിളിപ്പേര്) ഡ്രൈവിംഗ് ദൂരത്തിൽ ഇൻഡ്യാന സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യാനം എന്ന തൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമായി അതിനെ പ്രശംസിച്ചു.1960കളിലും 1970കളിലും ഇന്ത്യാന സംസ്ഥാനവും യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാരും സൃഷ്ടിച്ച സംസ്ഥാനവ്യാപക ജലസംഭരണികളുടെ ഭാഗമാണ് ഹാർഡി തടാകം.[2][3][4]

മറ്റ് ഉപയോഗങ്ങൾ

തിരുത്തുക
 
ഹാർഡി തടാകത്തിലെ കടൽത്തീരത്ത് പോകുന്നവരും ബോട്ടുകളും കാണാം.

പതിനെട്ടാം നൂറ്റാണ്ടിലെ മക്ലൈൻ സെമിത്തേരി, ഫോക്സ്ഫയറിലെ അല്ലെഘെനി മൌണ്ട് ഓഫ് ആൻറ്സ്, അമ്പെയ്ത്ത് കഴിവുകൾ പരീക്ഷിക്കാൻ മാത്രമായി രൂപകൽപ്പന ചെയ്ത ഒരു പാത എന്നിവയാണ് ഈ ഉദ്യാനത്തിൻറെ മറ്റ് സവിശേഷതകൾ. ഉദ്യാനത്തിനുള്ളിൽ കാലാനുസൃതമായ മത്സ്യബന്ധനവും വേട്ടയാടലും അനുവദനീയമാണ്. ബ്ലൂഗിൽ, ക്യാറ്റ്ഫിഷ്, ബ്ലാക്ക് ക്രാപ്പി, ലാർജ് മൌത്ത് ബാസ്, റീഡിയർ സൺഫിഷ്, ടൈഗർ മസ്കി എന്നിവയുൾപ്പെടെ ധാരാളം മത്സ്യയിനങ്ങൾ ഈ ദേശീയോദ്യാനത്തിലുണ്ട്. വേട്ടയാടാൻ ലഭ്യമായ മൃഗങ്ങളിൽ സാധാരണ മാനും ടർക്കിയും മാത്രമല്ല, കാട, സ്നിപ്പ്, വുഡ്ചക്ക് എന്നിവയും ഉൾപ്പെടുന്നു.[3] ബോട്ടിംഗിനും മത്സ്യബന്ധനത്തിനുമായി തുറന്നിരിക്കുന്ന ഈ തടാകത്തിൽ നാല് പൊതു പ്രവേശന റാമ്പുകളുണ്ട്.[2] ചുവന്ന കഴുത്തുള്ള ഗ്രേബ്, മ്യൂട്ട് സ്വാൻ, സ്നോ ഗൂസ്, കറുത്ത കഴുകൻ എന്നിവയുൾപ്പെടെ നിരവധിയിനം പക്ഷികളും ഈ ദേശീയോദ്യാനത്തിലുണ്ട്. റെഡ് ഷോൾഡേഡ് പരുന്തുകൾ വസന്തകാലത്തിന്റെ തുടക്കം മുതൽ വേനൽക്കാലത്തിന്റെ മധ്യം വരെ തടാകത്തിന് ചുറ്റും കൂടുണ്ടാക്കുന്നു.[5]

സംസ്ഥാനത്തിന്റെ ഉദ്യാനങ്ങളുടേയും തടാകങ്ങളുടേയും ഡിവിഷൻ തടാകത്തിന് ചുറ്റുമുള്ള ഉദ്യാനത്തിൽ ആദിമവും ആധുനികവുമായ ക്യാമ്പിംഗ് സൈറ്റുകൾ പരിപാലിക്കുന്നു. ഒരു പൊതു നീന്തൽ ബീച്ച്, ബാത്ത് ഹൌസുകൾ, ഹൈക്കിംഗ് പാതകൾ എന്നിവയും പാർക്കിനെ ഒരു ജനപ്രിയ ക്യാമ്പിംഗ് സ്ഥലമാക്കി മാറ്റുന്നു.[6] ഹാർഡി ലേക്ക് സ്വീപ്പ് വർഷം തോറും തടാകത്തിൽ നടക്കുന്നു, 4-എച്ച് അംഗങ്ങൾ, ബോയ് സ്കൌട്ട്സ് ഓഫ് അമേരിക്ക, യുഎസ്എയിലെ ഗേൾ സ്കൌട്ട് എന്നിവർ ഉദ്യാനത്തിലെ റോഡുകളും തീരപ്രദേശങ്ങളും വൃത്തിയാക്കുന്നതിനായി ഒരു വാരാന്ത്യ ജോലികൾക്കായി പാർക്കിൽ ക്യാമ്പ് ചെയ്യുന്നു.[7]

പരാമർശങ്ങൾ

തിരുത്തുക
  1. https://geonames.usgs.gov/apex/f?p=gnispq:3:::NO::P3_FID:441696
  2. 2.0 2.1 "DNR - Division of Fish & Wildlife: Hardy Lake". Archived from the original on 2008-06-19. Retrieved 2008-05-30. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "autogenerated2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. 3.0 3.1 Hardy Lake Pamphlet
  4. Bowen, Otis R., Doc: Memories from a Life in Public Service (Indiana University Press) pg.124
  5. "Hardy Lake - Indiana Birding Guide". Archived from the original on 2008-06-06. Retrieved 2008-05-31.
  6. "Hardy Lake". Archived from the original on 2008-07-03. Retrieved 2008-05-31.
  7. "Hardy Lake Sweep". Archived from the original on 2008-11-19. Retrieved 2008-05-31.
"https://ml.wikipedia.org/w/index.php?title=ഹാർഡി_തടാകം&oldid=4120465" എന്ന താളിൽനിന്ന് ശേഖരിച്ചത്