ഹാലെറ്റ് കാംബെൽ
തുർക്കി സ്വദേശിയായ ഒരു പുരാവസ്തു ഗവേഷകയും ഒളിമ്പിക്സ് വാൾപയറ്റ് താരവുമായിരുന്നു ഹാലെറ്റ് കാംബെൽ. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മുസ്ലിം വനിതയാണ് കാംബെൽ[1].
ഹാലെറ്റ് കാംബെൽ | |
---|---|
ജനനം | |
മരണം | 12 ജനുവരി 2014 ഇസ്താംബൂൾ, തുർക്കി | (പ്രായം 97)
അന്ത്യ വിശ്രമം | Akyaka, Muğla, തുർക്കി |
ദേശീയത | തുർക്കി |
വിദ്യാഭ്യാസം | പുരാവസ്തു ഗവേഷണം |
കലാലയം | |
തൊഴിൽ | പുരാവസ്തു ഗവേഷക |
ജീവിതപങ്കാളി(കൾ) | Nail Çakırhan |
പുരസ്കാരങ്ങൾ | Prince Claus Award |
ആദ്യകാല ജീവിതം
തിരുത്തുക1916 ഓഗസ്റ്റ് 276-ന് ബർലിനിൽ ജനിച്ചു. പിതാവ് ഹസൻ കെമിൽ ബേ തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനായിരുന്ന മുസ്തഫ കമാൽ അറ്റാതുർക്കിന്റെ അടുത്ത അനുയായിയായ പട്ടാല ഉദ്യോഗസ്ഥനായിരുന്നു. മാതാവ് റംസിയെ ഹാനിം ഒട്ടോമൻ സുൽത്താന്റെ പ്രധാനമന്ത്രിയും അക്കാലത്തെ ജർമ്മൻ സാമ്രാജ്യത്തിലെ ഒട്ടോമൻ സ്ഥാനപതിയുമായിരുന്ന ഇബ്രാഹിം ഹക്കി പാഷയുടെ മകളായിരുന്നു[2].
അർനാവുത്‌കോയ് അമേരിക്കൻ ഹൈസ്കൂൾ ഫോർ ഗേൾസ് എന്ന സ്ഥാപനത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് ഇസ്താംബൂളിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ നടത്തിയ സന്ദർശനം കാംബെലിനെ സ്വാധീനിക്കുകയുണ്ടായി. ഇതേ കാലഘട്ടത്തിൽ തന്നെയാണ് ഫെൻസിംഗ് പരിശീലനവും ആരംഭിച്ചത്. 1933-39 കാലഘട്ടത്തിൽ പാരിസിലെ സോർബോൺ സർവകലാശാലയിൽ നിന്ന് പുരാവസ്തു ഗവേഷണത്തിൽ വിദ്യാഭ്യാസം നേടി[3].
കായികരംഗത്ത്
തിരുത്തുക1936 ഒളിമ്പിക്സിൽ വാൾപയറ്റ് വനിതാവിഭാഗത്തിൽ മൽസരിച്ചു. ഒരു ഒളിമ്പിക്സ് മൽസരത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ മുസ്ലിം വനിതയാണ് കാംബെൽ[4]. ഇതേത്തുടർന്ന് അഡോൾഫ് ഹിറ്റ്ലറുമായി ഒരു കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണം ലഭിച്ചുവെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങളാൽ കാംബെൽ ആ ക്ഷണം നിരസിച്ചു[5].
അവലംബം
തിരുത്തുക- ↑ "ഹാലെറ്റ് കാംബെൽ - ചരമക്കുറിപ്പ്". ദി ഡെയ്‌ലി ടെലിഗ്രാഫ്. 23 ജനുവരി 2014. Retrieved 25 ജനുവരി 2014.
- ↑ "Halet Çambel vefat etti Hitler'in elini sıkmamıştı". Cumhuriyet (in ടർക്കിഷ്). 12 ജനുവരി 2016. Retrieved 26 ഏപ്രിൽ 2016.
- ↑ "An archaeologist digs through her life". Nature News. 7 ജൂലൈ 2010. Retrieved 9 ജൂലൈ 2010.
- ↑ Sattar, Marium (30 മേയ് 2012). "New fields to conquer for Muslim sportswomen". The Daily Star. Archived from the original on 19 ഒക്ടോബർ 2021. Retrieved 20 ജൂൺ 2012.
- ↑ Bozyap, Aylin (12 ഓഗസ്റ്റ് 2012). "Pioneering Olympian Halet Cambel, who snubbed Hitler". BBC Turkish.