1833-ൽ ഐറിഷ് ഗണിതശാസ്ത്രജ്ഞനായ വില്യം റൊവാൻ ഹാമിൽട്ടൺ മുന്നോട്ടുവച്ച ഉദാത്ത ബലതന്ത്രത്തിന്റെ പുനരാസൂത്രണമാണ്‌ ഹാമിൽട്ടോണിയൻ ബലതന്ത്രം. 1788-ൽ ജോസഫ് ലൂയി ലഗ്രാഞ്ച് കണ്ടെത്തിയ ലഗ്രാഞ്ചിയൻ ബലതന്ത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. എന്നിരുന്നാലും, സിമ്പ്ലെക്റ്റിക് സ്പേസുകൾ ഉപയോഗിച്ച് ലഗ്രാഞ്ചിയൻ ബലതന്ത്രത്തിന്റെ സഹായമില്ലാതെയും ഹാമിൽട്ടോണിയൻ ബലതന്ത്രം ആസൂത്രണം ചെയ്യാനാകും. ലഗ്രാഞ്ചിയൻ ബലതന്ത്രത്തിൽ n degrees of freedom ഉള്ള ഒരു വ്യവസ്ഥയുടെ പരിണാമം നിർദ്ദേശാങ്കസ്പേസിലുള്ള n രണ്ടാം ഓഡർ ഡിഫറെൻഷ്യൽ സമവാക്യങ്ങൾ ഉപയോഗിച്ച് വ്യക്തമാക്കുമ്പോൾ ഹാമിൽട്ടോണിയൻ ബലതന്ത്രത്തിൽ ഫേസ് സ്പേസിലെ 2n ഒന്നാം ഓഡർ ഡിഫറെൻഷ്യൽ സമവാക്യങ്ങളാണ്‌ ഉപയോഗിക്കുന്നത്[1].

ലഗ്രാഞ്ചിയൻ ബലതന്ത്രത്തെപ്പോലെ, ഉദാത്തബലതന്ത്രത്തെ പുതിയൊരു രീതിയിൽ നോക്കിക്കാണാൻ ഹമിൽട്ടോണിയൻ പുനരാസൂത്രണം സഹായിക്കുന്നു. സാധാരണ വ്യവസ്ഥകളെ കൂടുതൽ എളുപ്പത്തിൽ നിർദ്ധരിക്കാൻ ഈ രീതി സഹായിക്കാറില്ല. എങ്കിലും ഉദാത്ത ബലതന്ത്രത്തിന്റെ ഘടനയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുകയും ക്വാണ്ടം ബലതന്ത്രവുമായുള്ള ബന്ധം മനസ്സിലാക്കിത്തരുകയും ചെയ്യുന്നു.

അവലംബം തിരുത്തുക

  1. LaValle, Steven M. (2006), "§13.4.4 Hamiltonian mechanics", Planning Algorithms, Cambridge University Press, ISBN 978-0-521-86205-9, മൂലതാളിൽ നിന്നും 2008-09-05-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2009-11-28.