ഹാക്കൻ ലാൻസ് (1947 നവംബർ 2 ന് എൻസ്‌കെഡെയിൽ ജനിച്ചു)ഒരു സ്വീഡിഷ് കണ്ടുപിടുത്തക്കാരനാണ്. അദ്ദേഹത്തിന് രണ്ട് പേറ്റന്റുകൾ ഉണ്ട്:

  • ഒരു ഫ്രെയിംബഫറിനുള്ള മെമ്മറി കൺട്രോളർ: "ഡാറ്റ പ്രോസസ്സിംഗ് സിസ്റ്റവും കളർ ഗ്രാഫിക്സ് ഡിസ്പ്ലേയ്ക്കുള്ള ഉപകരണവും".[1]ഈ 1979 പേറ്റന്റ് ഫയലിംഗ് സമയത്ത് മെമ്മറി കൺട്രോളറുകളുള്ള ഫ്രെയിംബഫർ വർഷങ്ങളോളം ഉപയോഗത്തിലുണ്ടായിരുന്നു.
  • ഒരു കാലിഗ്രാഫിക് ഡിസ്‌പ്ലേ "പ്രകാശ സെൻസിറ്റീവ് പ്രതലത്തിൽ ഒരു പാറ്റേൺ നിർമ്മിക്കുന്നതിനുള്ള ക്രമീകരണം"[2]
Håkan Lans
ജനനം
Anders Håkan Lans

(1947-11-02) 2 നവംബർ 1947  (77 വയസ്സ്)
ദേശീയതSwedish
തൊഴിൽInventor

കളർ മോണിട്ടർ, ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) എന്നീ സുപ്രധാന കണ്ടുപിടിത്തങ്ങളാണ് ഹാക്കൻ ലാൻസിനെ പ്രശസ്തനാക്കിയത്, ജി.പി.എസിന്റെ സൗകര്യം ഇന്ന് മൊബൈൽ ഫോണുകളിൽ വരെ ഇൻറഗ്രേറ്റ് ചെയ്യുന്നതിൽ എത്തിനിൽക്കുന്നു. ഭാവിയിൽ കാർ ഡ്രൈവർമാർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഹാക്കൻ പ്രവചിച്ചിരുന്നു. ഹാക്കൻ നിർമ്മിച്ച ഒരു പോയിൻറിംഗ് ഡിവൈസ് മൗസിന്റെ ആദ്യരൂപമായി ഇതും പരിഗണിക്കുന്നു.

എസ്.ടി.ഡി.എം.എ(STDMA)

തിരുത്തുക

ഒരു സെൽഫ് ഓർഗനൈസ്ഡ് ടൈം ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് (എസ്ടിഡിഎംഎ) ഡാറ്റാലിങ്ക് ഉപയോഗിക്കുന്ന ഒരു ട്രാക്കിംഗ് സിസ്റ്റത്തിന്റെ ഡിസൈനറാണ് ഹക്കൻ ലാൻസ്. എസ്.ടി.ഡി.എം.എ ഡാറ്റാലിങ്ക് നിലവിൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ (AIS) ഉപയോഗത്തിലുണ്ട്. 300 ടണ്ണോ അതിൽ കൂടുതലോ ടണ്ണുള്ള (ജിടി) അന്തർദേശീയ വോയേജിംഗ് കപ്പലുകളിലും വലിപ്പം കണക്കിലെടുക്കാതെ എല്ലാ യാത്രാ കപ്പലുകളിലും നിർബന്ധിതമായ ഒരു ഹ്രസ്വ ദൂര തീരദേശ ട്രാക്കിംഗ് സംവിധാനമാണ് എഐഎസ്(AIS).

ഓട്ടോമാറ്റിക് ഡിപൻഡന്റ് സർവൈലൻസ്-ബ്രോഡ്‌കാസ്റ്റിന് (ADS-B) നിർദ്ദേശിച്ചിട്ടുള്ള മൂന്ന് ഫിസിക്കൽ ലെയർ മോഡലുകളിലൊന്നായി എസ്.ടി.ഡി.എം.എ ഉപയോഗത്തിലുണ്ട്, ഇത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എയർ ട്രാഫിക് നിയന്ത്രണത്തിനായുള്ള കോ-ഓപ്പറേറ്റീവ് സർവെയലിൻസ് ടെക്നിക്ക് (cooperative surveillance technique) ഉപയോഗിച്ചാണ്.

എസ്.ടി.ഡി.എം.എ മാർക്കറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജിപി&സി(GP&C) സിസ്റ്റംസ് ഇന്റർനാഷണൽ എബി(AB) എന്ന സ്വന്തം കമ്പനി ലാൻസിനുണ്ട്.

ഇവയും കാണുക

തിരുത്തുക
  1. US patent 4303986, Lans, Håkan, "Data processing system and apparatus for color graphics display", issued 1981-12-01 
  2. US patent 4717928, Lans, Håkan & Cano, Jean, "Arrangement for producing a pattern on a light-sensitive surface", issued 1988-01-05, assigned to Inrad S.A 
"https://ml.wikipedia.org/w/index.php?title=ഹാക്കൻ_ലാൻസ്&oldid=3829436" എന്ന താളിൽനിന്ന് ശേഖരിച്ചത്