ഹംഗുൽ

(ഹാംഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ കാശ്മീരിൽ മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് ഹംഗുൽ. കാശ്മീരി മാൻ എന്നും അറിയപ്പെടുന്നു. ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ് ഈ മാനുകൾ[1].

കാശ്മീരി മാൻ
Cervus elaphus00.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
Subspecies:
C. e. hanglu

കടുത്ത ചൂട് സഹിക്കാനാവാത്ത ഇവ മഞ്ഞുമലയുടെ സമീപത്തേക്കു സഞ്ചരിക്കുന്നു. ത്വക്കിനു തവിട്ടു നിറമാണ്. കൊമ്പുകൾ പടർന്നു വളരുന്നു. പെൺമാനിനു കൊമ്പുകളില്ല. കൂട്ടമായി സഞ്ചരിക്കുന്ന ഇവ അപൂർവ്വമായി ഒറ്റയ്ക്കും സഞ്ചരിക്കുന്നു. കൊടുംവേനലിൽ ആൺമാനുകൾ മഞ്ഞുമലകളിലേക്കു സഞ്ചരിക്കാറുണ്ട്. പുൽമേടുകളിലോ മലഞ്ചെരിവുകളിലോ ഇവ ഭക്ഷണം തേടുന്നു. 160 - 180 കിലോഗ്രാം വരെ ഇവ ഭാരം വയ്ക്കുന്നു. മൂന്നരയടിയോളം ഉയരവും ഏതാണ്ട് മൂന്നടിയോളം നീളവും ഉണ്ടാകും.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹംഗുൽ&oldid=2032116" എന്ന താളിൽനിന്ന് ശേഖരിച്ചത്