ഹഹോബ ഓയിൽ
തെക്കൻ അരിസോണ, തെക്കൻ കാലിഫോർണിയ, വടക്കുപടിഞ്ഞാറൻ മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഒരിനം കുറ്റിച്ചെടിയായ ജൊജോബ സസ്യത്തിന്റെ വിത്തിൽ നിന്നും നിർമ്മിക്കുന്ന എണ്ണയാണ് ജൊജോബ ഓയിൽ /həˈhoʊbə/ ജൊജോബയുടെ വിത്തിൻറെ ഭാരത്തിൻറെ 50% ഭാരം എണ്ണയായി ലഭിക്കുന്നു.[1] "ജോജോബ ഓയിൽ", "ജോജോബ മെഴുക്" എന്നീ പദങ്ങൾ പലപ്പോഴും പരസ്പരം മാറി ഉപയോഗിക്കാറുണ്ട്, കാരണം മെഴുക് കാഴ്ചയിൽ മൊബൈൽ ഓയിൽ ആയി കാണപ്പെടുന്നു, എന്നാൽ മെഴുക് എന്ന നിലയിൽ അത് ലോങ്-ചെയിൻ ഫാറ്റി ആസിഡുകളുടെയും ആൾക്കഹോളിൻറെയും മോണോ എസ്റ്റേഴ്സ് (~ 97%) ആണ്, കൂടാതെ ട്രൈഗ്ലിസെറൈഡ് എസ്റ്റേർസിൻറെ ചെറിയൊരു ഘടകം കൂടിയാണ്. ഈ ഘടകം യഥാർത്ഥ സസ്യ എണ്ണകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന ഊഷ്മാവിൽ ഉയർന്ന ഷെൽഫ്-ലൈഫ് സ്റ്റബിലിറ്റിയുള്ളതും ഉയർന്ന ഊഷ്മാവിനെ പ്രതിരോധിക്കാനും കാരണമാകുന്നു.
ഈ എണ്ണ സ്രാവിന്റെ ശരീരത്തിൽ നിന്നും എടുക്കുന്ന എണ്ണയേക്കാൾ ഗുണകരമാണ്. ഇത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നു.
ചരിത്രം
തിരുത്തുകഅമേരിക്കക്കാർ ജൊജോബ വിത്തിൽ നിന്നെടുക്കുന്ന എണ്ണ വ്രണങ്ങൾ, മുറിവുകൾ എന്നിവ ചികിത്സിക്കാനുപയോഗിക്കുന്നു. 1970 കളുടെ തുടക്കത്തിൽ സ്വാഭാവികമായി വിത്തു ശേഖരണത്തിനും സംസ്കരണത്തിനും വേണ്ടി ജൊജോബ കൃഷിചെയ്യാനാരംഭിച്ചു.[2]
ചിത്രശാല
തിരുത്തുക-
Plant
-
Female flower
-
Male flower
-
Fruits
-
Seed
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- International Jojoba Export Council
- Naqvi, H.H.; I.P. Ting (1990). "Jojoba: A unique liquid wax producer from the American desert". Advances in new crops. Timber Press, Portland, OR. pp. 247–251.
{{cite conference}}
: Unknown parameter|booktitle=
ignored (|book-title=
suggested) (help) - Description and chemical structure of jojoba oil
- Can This Unassuming Little Desert Shrub Really Save The World? - The first article from 1977