ഹവാ മഹൽ
രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതിചെയ്യുന്ന സവിശേഷശൈലിയിലുള്ള മാളികയാണ് ഹവാ മഹൽ. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന പേരിനർത്ഥം. 1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ് ഈ മാളിക പണി കഴിപ്പിച്ചത്. ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകൾ ചേർത്തു വച്ച് അഞ്ച് നിലകളിലായുള്ള ഈ മാളിക സ്ത്രീകൾക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീർത്തതാണ്. കൊട്ടാരത്തിലെ സ്ത്രീകൾക്ക് പർദ്ദയുടെ ഉപയോഗം നിർബന്ധമായിരുന്ന കാലത്തായിരുന്നു ഇതിന്റെ നിർമ്മാണം നടന്നത്.[1]
ഹവാ മഹൽ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Fusion of Rajput Architecture and Mughal Architecture |
നഗരം | ജയ്പൂർ |
രാജ്യം | ഇന്ത്യ |
പദ്ധതി അവസാനിച്ച ദിവസം | 1799 |
ഇടപാടുകാരൻ | Maharaja സവായ് പ്രതാപ് സിങ് |
സാങ്കേതിക വിവരങ്ങൾ | |
Structural system | Red and pink sand stone |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Lal Chand Usta |
ജയ്പൂർ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ സിറ്റി പാലസ് എന്നറിയപ്പെടുന്ന ജയ്പൂർ നഗരത്തിനകത്തുള്ള കൊട്ടാരത്തിന്റെ സ്ത്രീകൾക്കുള്ള അന്തഃപുരത്തിന്റെ ഭാഗമായായിരുന്നു[൧] ഹവാ മഹലിന്റെ നിർമ്മിതി. ചുവന്ന മണൽക്കല്ലിൽ വെളുത്ത വരമ്പുകൾ ചേർത്ത് രജപുത്രശൈലിയിലുള്ള ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്, ലാൽ ചന്ദ് ഉസ്ത എന്ന ശിൽപ്പിയാണ്.[2] ജരോഖകൾ എന്നറിയപ്പെടുന്ന ചുവന്ന മണൽക്കല്ലിൽ തീർത്ത 953 ജനലുകൾ ഈ മാളികക്കുണ്ട്.[3]
കൃഷ്ണഭക്തനായിരുന്ന സവായ് പ്രതാപ് സിങ്, കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഹവാ മഹലിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തത്. ഹവാ മഹലിനകത്തേക്കുള്ള പ്രവേശനം, അതിനു പിന്നിലൂടെയാണ്. ഈ മാളികയുടെ പുറത്തേക്ക് വീക്ഷണമുള്ള ഒരു വശം മാത്രമേ അഞ്ചുനിലകളിലായുള്ളൂ മാത്രമല്ല, ഈ അഞ്ചുനിലകളുടെ പുറം ഭാഗത്തു മാത്രമേ അലങ്കാരപ്പണികളുമുള്ളൂ. രണ്ടു നടുമുറ്റങ്ങളൂടെ ചുറ്റുമായുള്ള ഈ മാളികയുടെ മറ്റു മൂന്നു വശങ്ങളും രണ്ടു നിലകളിലാണ്. അഞ്ചുനിലകളിൽ മുൻപിൽ കാണുന്ന ഭാഗത്തെ മുകളിലെ മൂന്നു നിലകൾക്ക് ഒറ്റ മുറിയുടെ വീതി മാത്രമേയുള്ളൂ.[2]
ചിത്രങ്ങൾ
തിരുത്തുക-
പുറകിൽ നിന്നുള്ള ദൃശ്യം
-
ഹവാ മഹലിന്റെ പ്രധാനകെട്ടിടത്തിനു പിന്നിലുള്ള ഭാഗത്തിന്റെ മുകൾ ഭാഗം
കുറിപ്പുകൾ
തിരുത്തുക- ൧ ^ ഇന്ന് സിറ്റി പാലസും ഹവാമഹലും വെവ്വേറെ സ്മാരകങ്ങളായാണ് സംരക്ഷിക്കപ്പെടുന്നത്
അവലംബം
തിരുത്തുക- ↑ ഹവാ മഹലിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരഫലകം
- ↑ 2.0 2.1 "Hawa Mahal". WebIndia123.com. Retrieved 4 നവംബർ 2010.
- ↑ "Hawa Mahal". Official website of Rajasthan Tourism. Rajasthan Tourism. Retrieved 4 നവംബർ 2010.