15°38′N 74°31′E / 15.63°N 74.52°E / 15.63; 74.52

ഹാൽ‌ഷി
ഹലസി (പലാശിക)
Bhuvaraha Narasimha temple at Halasi
Bhuvaraha Narasimha temple at Halasi
Map of India showing location of Karnataka
Location of ഹാൽ‌ഷി
ഹാൽ‌ഷി
Location of ഹാൽ‌ഷി
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ജില്ല(കൾ) ബെൽഗാം
ഏറ്റവും അടുത്ത നഗരം ബെൽഗാം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

649 m (2,129 ft)
കോഡുകൾ

വടക്കേ കർണാടകയിലെ ബെൽഗാം ജില്ലയിലെ ഖനാപ്പൂർ താലൂക്കിൽ പെടുന്ന ഒരു പട്ടണമാണ് ഹാൽ‌ഷി എന്നും ഹാത്സി എന്നും പറയപ്പെടുന്ന ഹലസി. ഖനാപൂരിൽ നിന്നും 14 കി.മീ ദൂരത്തിലും, കിട്ടൂർ പട്ടണത്തിൽ നിന്നും 25 കി.മീ ദൂരത്തിലും ഹലസി സ്ഥിതി ചെയ്യുന്നു.

പ്രത്യേകതകൾ

തിരുത്തുക

ഹലസി, കദംബരാജവംശത്തിന്റെ തലസ്ഥാന നഗരിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഈ പട്ടണത്തിൽ ധാരാളം ചരിത്ര സ്മാരകങ്ങൾ ഉണ്ട്. പടിഞ്ഞാറൻ ചുരങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഹലസി പച്ചപ്പു നിറഞ്ഞ മനോഹരമായ സ്ഥലമാണ്. ഇവിടത്തെ ഭുവരാഹ നരസിംഹ ക്ഷേത്രം വളരെ വലിയ ഒരു അമ്പലമാണ്. [1] ഈ അമ്പലത്തിൽ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരങ്ങളായ വരാഹം, നരസിംഹം, നാരായണൻ, സൂര്യൻ എന്നിവരുടെ ഗംഭീരങ്ങളായ ചിത്രങ്ങൾ ഉണ്ട്. കൂടാതെ ഇവിടെയുള്ള ഒരു വലിയ കോട്ടയിൽ ഗോകർണ്ണേശ്വര, കപിലേശ്വര, സ്വർണ്ണേശ്വര, ഹടകേശ്വര എന്നീ അമ്പലങ്ങളും ഉണ്ട്.

വിനോദ സഞ്ചാരം

തിരുത്തുക

ഇവിടുത്തെ അമ്പലങ്ങളും പുരാവസ്തു ഗവേഷണവകുപ്പിന്റെ കീഴിലുള്ള ചരിത്ര സ്മാരകങ്ങളും കർണ്ണാടകയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

  1. "Kadamba glory". Retrieved 2008-09-03.
"https://ml.wikipedia.org/w/index.php?title=ഹലസി&oldid=2315683" എന്ന താളിൽനിന്ന് ശേഖരിച്ചത്