പടിഞ്ഞാറൻ റെയിൽ‌വേ അഥവാ മക്ക-മദീന ഹൈ-സ്പീഡ് റെയിൽ‌വേ എന്നും അറിയപ്പെടുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽ‌വേ സൗദി അറേബ്യയിലെ 453 കിലോമീറ്റർ (281 മൈൽ) നീളമുള്ള അതിവേഗ ഇന്റർ-സിറ്റി റെയിൽ‌ ഗതാഗത സംവിധാനമാണ്.[2]  449.2 കിലോമീറ്റർ (279.1 മൈൽ) നീളത്തിൽ പ്രധാന പാതയും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ച 3.75 കിലോമീറ്റർ (2.33 മൈൽ) നീളമുള്ള ഉപപാതയും ഉപയോഗിച്ച് ഈ അതിവേഗ ഗതാഗത സംവിധാനം പുണ്യനഗരങ്ങളായ മദീനയേയും മക്കയേയും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്നു.[3]

     ഹറമൈൻ ഹൈസ്പീഡ് റെയിൽ‌വേ
Talgo 350 SRO during test run
അടിസ്ഥാനവിവരം
സം‌വിധാനംSaudi Railways Organization
അവസ്ഥOperational[1]
തുടക്കംമദീന
ഒടുക്കംമെക്ക
നിലയങ്ങൾ5
വെബ് കണ്ണിhttps://www.hhr.sa/sites/sro/Pages/home.aspx
പ്രവർത്തനം
പ്രാരംഭം11 October 2018
പ്രവർത്തകർSaudi Railway Organisation (with Adif and Renfe)
റോളിങ്ങ് സ്റ്റോക്ക് Talgo 350 SRO
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം453.0 kilometres (281.5 mi)
പാതയുടെ ഗേജ്1,435 mm (4 ft 8 12 in)
മികച്ച വേഗം300 km/h (190 mph)
പാതയുടെ രൂപരേഖ

മണിക്കൂറിൽ 300 കിലോമീറ്റർ (190 മൈൽ) വേഗതയിൽ ഇലക്ട്രിക് ട്രെയിനുകളുപയോഗിച്ച് സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതം ലഭ്യമാക്കുകയായിരുന്നു ഈ അതിവേഗ റെയിൽ പാതയുടെ ലക്ഷ്യം. പദ്ധതിയുടെ നിർമ്മാണത്തിനു തുടക്കം കുറിച്ചത് 2009 മാർച്ചിൽ ആയിരുന്നു. 2018 സെപ്റ്റംബർ 25 ന് ഔദ്യോഗികമായി ഈ പാത ഉദ്ഘാടനം ചെയ്യപ്പെട്ടു.[4] ആദ്യ രണ്ട് ട്രെയിനുകളിൽ ഓരോന്നും 417 യാത്രികരെ വഹിച്ചുകൊണ്ട്  മക്കയിൽ നിന്നും മദീനയിൽ നിന്നുമായി രാവിലെ 8 മണിക്ക് പുറപ്പെട്ടുകൊണ്ട്  2018 ഒക്ടോബർ 11 ന് ഈ പാത പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.[5] റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും 3-4 ദശലക്ഷം ഹജ്ജ്, ഉംറ തീർഥാടകർ ഉൾപ്പെടെ ഏകദേശം 60 ദശലക്ഷത്തോളം യാത്രക്കാർക്ക് പ്രതിവർഷം ഇതിൽ യാത്ര ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നതായും  സൗദി അറേബ്യൻ ഗതാഗത മന്ത്രിയും ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനുമായ നബിൽ അൽ അമൂദി പറഞ്ഞിരുന്നു.[6]

അവലംബം തിരുത്തുക

  1. https://www.arabianbusiness.com/transport/405052-makkah-to-medina-in-90-minutes-saudi-king-launches-new-haramain-rail-service
  2. "Spanish consortium wins Haramain High Speed Rail contract". Railway Gazette International. 2011-10-26. Archived from the original on 2012-02-13. Retrieved 2019-09-04.
  3. "Maps and diagrams in Spanish. Colegio ICPP de Madrid" (PDF). Archived from the original (PDF) on 2014-12-27.
  4. Kalin, Stephen. "Saudi Arabia opens high-speed train linking Islam's holiest cities". U.S. (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-09-25.
  5. "Pictures: Saudi Arabia opens high-speed railway to public". GulfNews. 12 October 2018. Retrieved 15 October 2018.
  6. "Saudi Arabia opens high-speed rail linking Islam's holy cities". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-09-25. Retrieved 2018-09-25.

പുറം കണ്ണികൾ തിരുത്തുക