ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ [1]. രാജു നാരായണസ്വാമി സിവിൽ സർവീസിൽ ഒന്നാം റാങ്ക് സ്വന്തമാക്കി 22 വർഷം കഴിയുമ്പോഴാണ് 2012ൽ ഹരിത ആ നേട്ടം വീണ്ടും കേരളത്തിലെത്തിക്കുന്നത്

ഹരിത വി കുമാർ ഐ എ എസ്
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംIAS
മാതാപിതാക്ക(ൾ)വിജയകുമാർ , ചിത്ര

സ്വകാര്യജീവിതം തിരുത്തുക

നെയ്യാറ്റിൻകരയിലെ ഇടത്തരം മലയാളി കുടുംബത്തിൽ പെട്ട വിജയകുമാർ , ചിത്ര ദമ്പതികളുടെ മകളാണ് . നെയ്യാറ്റിൻകര സെന്റ് തെരേസാസ് G.H.S.S സ്കൂളിലാണ് ഹരിത പത്താം ക്ലാസു വരെ പഠിച്ചത്. പത്താംക്ലാസിൽ ഏഴാം റാങ്കോടെ വിജയം. തുടർന്ന് നെയ്യാറ്റിൻകര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ. എൻട്രൻസ് എഴുതി തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക് ബിടെക് കോഴ്സിനു ചേർന്നു.മികച്ച മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ എച്ച്സിഎല്ലിൽ സോഫ്റ്റ് വെയർ എൻജിനീയർ ജോലി ലഭിച്ചു. ജോലി ഉപേക്ഷിച്ചു കൊണ്ട് 2009 സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. പിന്നീട് അഞ്ചാമത്തെ വർഷമാണ് ഒന്നാം റാങ്കോടു കൂടി ഐ എ എസ് നേടിയത്[2]. കർണാടക സംഗീതജ്ഞയും നല്ലൊരു ഭരതനാട്യ നർത്തകിയുമാണ്.

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ജോലി ഉപേക്ഷിച്ചു നേടിയ ഒന്നാം റാങ്ക് -". www.manoramaonline.com.
  2. "ജോലി ഉപേക്ഷിച്ചു നേടിയ ഒന്നാം റാങ്ക് -". www.veethi.com.
"https://ml.wikipedia.org/w/index.php?title=ഹരിത_വി_കുമാർ&oldid=3317843" എന്ന താളിൽനിന്ന് ശേഖരിച്ചത്