ഹയാത്ത് റീജൻസി – ഗുർഗാവ്
ഡൽഹി ജയ്പൂർ ദേശീയ പാത 8-ൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ഹയാത്ത് റീജൻസി ഗുർഗാവ്.
സ്ഥാനം
തിരുത്തുകഐജിഐ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും 40 മിനിറ്റ് സഞ്ചരിച്ചാൽ എക്സ്പ്രസ്സ് വേ ദേശീയ പാത 8-ൽ ഉള്ള ഹയാത്ത് റീജൻസി ഗുർഗാവ് ഹോട്ടലിൽ എത്താം.[1] ഈ എക്സ്പ്രസ്സ് വേ ഡൽഹി, ഗുർഗാവ്, ജയ്പൂർ എന്നിവടങ്ങളെ ബന്ധിപ്പിക്കുകയും വളർന്നുകൊണ്ടിരിക്കുന്ന വ്യവസായ കേന്ദ്രങ്ങളായ മനെസർ, ഭിവാടി, ബിലാസ്പൂർ, നീംറാണ എന്നിവടങ്ങളേയും ബന്ധിപ്പിക്കുന്നു.
ചരിത്രം
തിരുത്തുകഹയാത്ത് ഹോട്ടലിൻറെ യഥാർത്ഥ ഉടമസ്ഥർ ഹയാത്ത് റോബർട്ട് വോൺ ഡെയും, ജാക്ക് ഡയർ ക്രൌച്ചുമാണു. പിന്നീട് വോൺ ഡെ, തൻറെ ഓഹരികൾ ജെ പ്രിറ്റ്സർക്ക് കൈമാറി, അദ്ദേഹം കമ്പനിയുടെ പ്രവർത്തനങ്ങൾ തുടർന്നു. ഹയാത്ത് കമ്പനി വിവിധ ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്നു. ഹയാത്ത് റീജൻസി ബ്രാൻഡ് മിഡ് മുതൽ വലിയ ക്വാലിറ്റി ഹോട്ടലുകലാണ്, ഇവ വിശ്രമത്തിനും ബിസിനസിനും അനുയോജ്യമായ തരത്തിലാണ് നിർമിച്ചിരിക്കുന്നത്. [2]
ഹയാത്ത് ഹോട്ടൽസ് കോർപറേഷൻ
തിരുത്തുകഹോട്ടൽ, റിസോർട്ട്, അവധിക്കാല വിശ്രമസ്ഥാനങ്ങൾ എന്നിവയുടെ ഉടമസ്ഥർ, പ്രവർത്തകർ, ഫ്രാഞ്ചൈസിക്കാർ എന്നിവയാണ് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഹയാത്ത് ഹോട്ടൽസ് കോർപറേഷൻ. ഹയാത്ത് ഹോട്ടൽസിൻറെ ആസ്ഥാനം യുഎസ്സിലെ ഇല്ലിനോയിയിലെ ചിക്കാഗോയിൽ സ്ഥിതിചെയ്യുന്ന ഹയാത്ത് സെൻറെർ ആണ്.
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഇല്ലിനോയി. ഇംഗ്ലീഷിൽ ഇല്ലിനോയിസ് എന്നെഴുതുമെങ്കിലും ഇല്ലിനോയി എന്നുമാത്രമേ ഉച്ചരിക്കാറുള്ളൂ. 1818 ഡിസംബർ മൂന്നിന് ഇരുപത്തൊന്നാമത്തെ സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. വടക്കൻ സംസ്ഥാനമായ ഇല്ലിനോയി ഉയർന്ന ജനസംഖ്യകൊണ്ടും ജനവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ്. നാഗരികതയ്ക്കും ഗ്രാമീണഭംഗിക്കും ഒരുപോലെ പ്രസിദ്ധമാണീ സംസ്ഥാനം. കേരളത്തിൻറെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഇവിടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുതലാണ്. 1.24 കോടിയോളം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. സ്പ്രിങ്ഫീൽഡ് ആണു തലസ്ഥാനം. അമേരിക്കയിലെ പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ ഷിക്കാഗോ ഇല്ലിനോയിയിലാണ്.
ഇല്ലിനോയി നദിയിൽ നിന്നാണ് ഈ പേരു ലഭിച്ചത്. തദ്ദേശജനവിഭാഗമായ ഇല്ലിനിവെക് ജനങ്ങളിൽ നിന്നുവന്നതാണ് ഇല്ലിനോയി എന്നനാമം. പതിനേഴാം നൂറ്റാണ്ടിൻറെ അവസാനം ഫ്രഞ്ചുകാരാണ് ആദ്യമായി ഈ പ്രദേശത്തേക്ക് കുടിയേറി ആധിപത്യം സ്ഥാപിച്ചത്. പിന്നീട് അവകാശം ബ്രിട്ടീഷുകാരുടെ കയ്യിലായി. 1783-ൽ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന് നിയന്ത്രണം ഐക്യനാടുകളുടെ കൈവശമെത്തി. കിഴക്ക് ഇൻഡ്യാന, പടിഞ്ഞാറ് മിസോറി, ഐയവ, തെക്ക് കെന്റക്കി, വടക്ക് വിസ്കോൺസിൻ എന്നിവയാണ് ഇല്ലിനോയിയുടെ അയൽ സംസ്ഥാനങ്ങൾ. വടക്കുകിഴക്ക് പ്രദേശങ്ങൾ മിഷിഗൺ കായലിനോട് ചേർന്നുകിടക്കുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ് നഗരവും അമേരിക്കൻ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഷിക്കാഗൊ. 2010-ലെ സെൻസസ് പ്രകാരം ഇവിടെ 27 ലക്ഷം പേർ വസിക്കുന്നു. ഷിക്കാഗോ നഗരം പൊതുവേ “കാറ്റടിക്കുന്ന നഗരം” (വിൻഡി സിറ്റി) എന്ന് അറിയപ്പെടുന്നു. "ഷിക്കാഗോലാൻഡ്" എന്നും അറിയപ്പെടുന്ന ഷിക്കാഗോയുടെ മെട്രൊപ്പൊളിറ്റൻ പ്രദേശം സമീപത്തുള്ള ഇന്ത്യാന, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 98 ലക്ഷം പേർ അധിവസിക്കുന്ന ഈ പ്രദേശം ന്യൂയോർക്ക് സിറ്റിയുടെയും, ലോസ് ആഞ്ചലസിന്റെയും മെട്രോപ്പൊളിറ്റൻ പ്രദേശങ്ങൾ കഴിഞ്ഞാൽ മൂന്നാമതാണ്. കുക്ക് കൗണ്ടിയുടെ ആസ്ഥാനമായ ഷിക്കാഗോ നഗരത്തിൻറെ കുറച്ചുഭാഗം ഡ്യൂപേജ് കൗണ്ടിയിലുമുണ്ട്.
മിഷിഗൺ തടാകത്തിൻറെ തെക്കുപടിഞ്ഞാറെ കരയിൽ 1833 തുറമുഖ നഗരമായാണു ഷിക്കാഗൊ സ്ഥാപിക്കപ്പെട്ടത്.
കാട്ടുള്ളി അഥവാ കാട്ടുവെളുത്തുള്ളി എന്നൊക്കെ അർത്ഥമുള്ള ഷിക്കാവ എന്ന റെഡ് ഇന്ത്യൻ പദത്തിന്റെ ഫ്രഞ്ച് തരം ഉച്ചാരണത്തിൽനിന്നാണ് "ഷിക്കാഗോ" എന്ന പേര് ഉദ്ഭവിച്ചത്. ഷിക്കാഗോ എന്ന പേര് സൂചിപ്പിക്കുന്ന അറിയപ്പെടുന്ന ആദ്യ കൈയെഴുത്തുപ്രതി നഗരത്തെ ചെക്കാഗു എന്നു സൂചിപ്പിച്ച് 1679-ൽ റൊബർട്ട് ദെ ലസൽ രചിച്ച ഓർമ്മക്കുറിപ്പുകളാണ്. പിന്നീട് 1688-ൽ ഹെൻറി ഷൗടെൽ തൻറെ കുറിപ്പുകളിൽ ഈ പ്രദേശത്ത് ഷിക്കാഗ്വൊവ എന്ന പേരിലുള്ള കാട്ടുള്ളി ധാരാളമുണ്ട് എന്ന് സൂചിപ്പിച്ചിരുന്നു.
ബോയിങ് കമ്പനിയുടെ ആസ്ഥാനം 2001 മുതൽ ഷിക്കാഗോയിലാണ്. ഈ നഗരത്തിലും പരിസരത്തിലുമായി ആസ്ഥാനമുള്ള മറ്റു പ്രധാന കമ്പനികളിൽ മക്-ഡൊനാൽഡ്സ്, മോട്ടറൊള എന്നിവയും ഉൾപ്പെടുന്നു. ജനസംഖ്യാവൈവിധ്യമാർന്ന ഈ നഗരത്തിൽ 36.39% കറുത്ത വർഗ്ഗക്കാറും 31.32% വെള്ളക്കാരുമാണു. അമേരിക്കൻ ഐക്യനാടുകളിൽ ഭാരതീയവശജരുടെ എണ്ണത്തിൽ ന്യൂ യോർക്ക്, സാൻ ഫ്രാൻസിസ്ക്കൊ എന്നിവക്കു പുറകിലായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന നഗരമാണു ഷിക്കാഗൊ. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവയാണു പ്രധാന യൂണിവേഴ്സിറ്റികൾ. ചിക്കാഗോ മേയർ റിച്ചാർഡ് എം. ഡാലി ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്.
അവാർഡുകൾ
തിരുത്തുക- ബെസ്റ്റ് മൈസ് ഹോട്ടൽ - നോർത്ത് ഇന്ത്യ 2016 [3]
- ഇന്ത്യൻ ഹോസ്പിറ്റാലിറ്റി അവാർഡ്‌സിൻറെ ബെസ്റ്റ് കൺവൻഷൻ ഹോട്ടൽ - നോർത്ത് ഇന്ത്യ 2015
- ഗ്ലോബൽ ഇന്ത്യൻ വെഡ്ഡിംഗ് അവാർഡ്‌സിൻറെ ബെസ്റ്റ് വെഡ്ഡിംഗ് ഹോട്ടൽ - നോർത്ത് ഇന്ത്യ 2015
അവലംബം
തിരുത്തുക- ↑ "About Hyatt Regency Gurgaon". cleartrip.com. Retrieved 12 April 2017.
- ↑ "Hyatt Regency Hotel". regency.hyatt.com. Archived from the original on 2017-05-29. Retrieved 12 April 2017.
- ↑ "Hyatt Regency Gurgaon recognised by 2016 Exhibition Excellence Awards". hospitalitybizindia.com. 29 January 2016. Retrieved 12 April 2017.