ഹയാഒ മിയാസാക്കി
ഹയായോ മിയാസാക്കി (宮崎 駿 മിയാസാക്കി ഹയായോ , 1941 ജനുവരി 5 ന് ജനനം) ഒരു ജാപ്പനീസ് സംവിധായകനും, സിനിമ നിർമ്മാതാവും, സ്ക്രീൻറൈറ്ററും, അനിമേറ്ററും, എഴുത്തുകാരനും, മാങ്ക ആർട്ടിസ്റ്റുമാണ്. സിനിമ ,അനിമേഷൻ നിർമ്മാണ സ്റ്റുഡിയോ ആയ സ്റ്റുഡിയോ ഗിബ്ലിയുടെ കോ-ഫൗണ്ടർ കൂടിയാണദ്ദേഹം. അസാധാരണ കഥപറച്ചലിലൂടെയും, അനിമെ നിർമ്മാണത്തിലെ നൈപുണ്യവും കാരണം ലോകത്തെ ഏറ്റവും മികച്ച അനിമേറ്ററുകളിൽ ഒരാളായി ഹയായോ മിയാസാക്കിയെ കണക്കാക്കുന്നു.
ടോക്കിയോയിലെ ബുങ്ക്യോ വാർഡിലാണ് മിയാസാക്കി ജനിച്ചത്, ചെറുപ്പം മുതലേ മാങ്ക , അനിമേഷൻ എന്നിവയിലും താത്പര്യം പുലർത്തിയിരുന്നു. 1963 -ലാണ് അദ്ദേഹം ടോയ്-അനിമേഷൻ -ൽ ചേരുന്നത്. അവിടെ ചേർന്ന് ആദ്യ കാലഘട്ടത്ത് ഇൻ-ബിറ്റ്വീൻ ആർട്ടിസ്റ്റായിട്ടാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്, പിന്നീട് സംവിധായകനായ ഇസാഒ ടക്കാട്ട യുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി. ഡോഗി മാർച്ച് , ഗള്ളിവേഴ്സ് ട്രാവൽസ് ബിയോണ്ട് ദി മൂൺ എന്നിവയാണ് മിയാസാക്കിയും, ടൊയ് അനിമേഷനും ചേർന്ന് നിർമ്മിച്ച് പ്രശസ്തമായ അനിമേഷനുകൾ. 1971 -ൽ എ-പ്രൊ യിലേക്ക് മാറുന്നതിനു മുമ്പ് ടൊയ് -യുമായി പുസ് ഇൻ ബൂട്ട്സ്, അനിമൽ ട്രെഷർ ഐലാന്റ് എന്നീ സിനിമകളും ചെയ്തു. എ-പ്രൊ യിൽ വച്ചാണ് അദ്ദേഹം ടക്കാട്ടയുമൊത്ത് ലുപിൻ ദി തേർഡ് പാർട്ട് വൺ സസംവിധാനം ചെയ്തത്. 1973 -ൽ സുയിയോ എയ്സോ (നിപ്പോൺ അനിമേഷൻ എന്നും അറിയപ്പെടുന്നു) യിലേക്ക് മാറിയതിനുശേഷം വേൾഡ് മാസ്റ്റർപീസ് തിയേറ്ററിൽ അനിമേറ്ററായി ജോലി ചെയ്തു. അവിടെ വച്ച് ടെലിവിഷൻ സീരീസായ ഫ്യൂച്ചർ ബോയ് കൊനാൺ സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ ഫീച്ചർ ചിത്രങ്ങളായ ദി കാസിൽ കാഗ്ലിയോസ്റ്റ്രോ (1979), നോസിക്ക ഓഫ് ദി വാലി ഓഫ് ദി വിൻഡ് (1984); ഒപ്പം ഷെർലോക്ക് ഹൗണ്ട് എന്ന സീരീസ്, എന്നിവ സംവിധാനം ചെയ്യാനായി ടെലെകോം അനിമേഷൻ ഫിലിം / ടോക്കിയോ മൂവി ഷിൻഷ യിൽ 1979 ന് ചേർന്നു.
1985 ലാണ് മിയാസാക്കി സ്റ്റുഡിയോ ഗിബ്ലി സ്ഥാപിച്ചത്. 1986 -ൽ കാസിൽ ഇൻ ദി സ്കൈ , 1988 -ൽ മൈ നെയിബർ ടോട്ടോറോ , 1989 -ൽ കീകീസ് ഡെലിവറി സർവീസ്, 1992 -ൽ പോർകോ റോസ്സോ എന്നീ അനിമേഷൻ സിനിമകൾ സുറ്റുഡിയോ ഗിബ്ലിയിൽ മിയാസാക്കി നിർമ്മിച്ചു. ഇവയെല്ലാം തന്നെ ജപ്പാനിൽ വിജയകരമായിരുന്നു. 1997-ലെ മോണോനോക്കെ-ഹിമെ ആയിരുന്നു ജപ്പാൻ അക്കാദമി പ്രൈസ് ഫോർ പിക്ച്ചർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യത്തെ അനിമേഷൻ ചിത്രം. അതുതന്നെയായിരുന്നു 1997 -ലെ ഉർന്ന ഗ്രോസിംഗ് ചിത്രവും. ഇത്തരത്തിൽ മികച്ച അനിമേഷൻ ചിത്രങ്ങൾ സുറ്റുഡിയോ ഗിബ്ലിക്ക് ജപ്പാനിന് അകത്തും പുറത്തുമായി ഒരുപാട് ആരാധകരെ ഉണ്ടാക്കി. 2001-ലെ ചിത്രമായ സ്പിരിറ്റഡ് എവേ അക്കാദമി അവാർഡ് ഫോർ ദി ബെസ്റ്റ് അനിമേറ്റജ് ഫീച്ചർ പുരസ്കാരം നേടി. കൂടാതെ അദ്ദേഹത്തിന്റെ ഹൗൾസ് മൂവിംഗ് കാസിൽ, പോണ്യോ, ദി വിൻഡ് റൈസസ് എന്നിവയും വിജയകരമായിരുന്നു. ദി വിൻഡ് റൈസസ് പുറത്തിറങ്ങിയതിനുശേഷം സിനിമ മേഖലയിൽ നിന്ന് വിരമിക്കുകയാണെന്ന് മിയാസാക്കി പ്രഖ്യാപിച്ചു. പക്ഷെ 2016 -ൽ പുതിയ ഒരു ഫീച്ചർഫിലിമുമായി അദ്ദേഹം തിരിച്ചെത്തി.
പ്രകൃതിയോടും, സാങ്കേതികവിദ്യയോടും മാനവികതയ്ക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന കഥാപാത്രങ്ങളാണ് മിയാസാക്കിയുടേത്, പ്രകൃതിയോടൊത്തുള്ള മനുഷ്യ വാസത്തിന്റെ താളമായിരുന്നു അതിലുടനീളവും. അതുകൊണ്ടുതന്നെ ഇച്ഛാശക്തിയുള്ള സ്ത്രീകളോ, പെൺകുട്ടികളോ ആയിരുന്നു മിയാസാക്കിയുടെ കഥാപാത്രങ്ങൾ. അത്തരത്തിൽ അദ്ദേഹത്തിന്റെ വർക്കുകൾ ഒരുപാട് പുരസ്കാരങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. 2012 -ലെ സാംസ്കാരികമായ സംഭാനകൾ കൊണ്ട് അദ്ദേഹത്തെ പേഴ്സൺ ഓഫ് കൾച്ചറൽ മെറിട്ട് എന്ന് വിളിക്കപ്പെടുന്നു. 2014 നവംബറിലെ അനിമേഷനും, സിനിമയുടേയും ഭാഗമായി അക്കാദമി ഹോണറി അവാർഡ് മിയാസാക്കി യ്ക്ക് ലഭിച്ചു. അമേരിക്കൻ ഫിലിം ക്രിട്ടിക്കായ റോജർ ഈബർട്ട് മിയാസാക്കിയെ ചരിത്രത്തിലെ ഏറ്റവും മികച്ച അനിമേറ്റർ എന്ന് വിശേഷിപ്പിച്ചു.
ആദ്യകാല ജീവിതം
തിരുത്തുക1941 ജനുവരി 5 ന് ടോക്കിയോയിലെ ബുങ്ക്യോയിലെ അക്കെബെനോ-ചോ യിലാണ് ഹയായോ മിയാസാക്കി ജനിച്ചത്. അച്ഛൻ കട്ട്സുജി മിയാസാക്കി, അദ്ദേഹം മിയാസാക്കി എയർപ്ലെയിനിന്റെ ഡയറക്ടറായിരുന്നു, രണ്ടാം ലോകയുദ്ധത്തിൽ യുദ്ധവിമാനങ്ങൾ ഉണ്ടാക്കിയ കമ്പനികളിലൊന്നായിരുന്നു അത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ ബിസിനസ്സ് കാരണം മിയാസാക്കിയുടെ കുട്ടിക്കാലം കഷ്ടതകളില്ലാതെ മുന്നോട്ട് പോയി. യുദ്ധകാലത്ത് മിയാസാക്കിക്ക് മൂന്ന് വയസ്സായിരുന്നു, അവരുടെ കുടുംബം ഉറ്റ്സുനോമിയയിലേക്ക് താമസ്സം മാറ്റി. 1945 -ൽ നടന്ന ഉറ്റ്സുനോമിയയിലെ ബോംബാക്രമണത്തിന് ശേഷം അവർ കാനുമ യിലേക്ക് താമസ്സം മാറ്റി. ആ സമയത്ത് നാല് വയസ്സുകാരനായിരുന്നു മിയാസാക്കിയിൽ അത് ഭീകരമായ ഓർമകളെ സൃഷ്ടിച്ചു.1947 - 1955 കാലഘട്ടത്ത് മിയാസാക്കിയുടെ അമ്മയ്ക്ക് സ്പൈനൽ ട്യൂബർക്ലോസിസ് ബാധിച്ചു. കുറച്ച് വർഷക്കാലം അവർ ആശുപത്രിയിലായിരുന്നു. കർക്കശക്കാരിയും, ബുദ്ധിമതിയുമായിരുന്നു അദ്ദേഹത്തിന്റെ അമ്മ. അവർ 71-ാം വയസ്സിൽ 1983 -ന് നിര്യാതയായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1947 -ന് ഉറ്റ്സുനോമിയയിലെ എലമെന്ററി സ്ക്കൂളിൽ അദ്ദേഹം ചേർന്നു. മൂന്നാം ക്ലാസ്സുവരെ അവിടെയായിരുന്നു, സുഗിനാമി-കു യിലേക്ക് കുടുംബം മാറിയതോടെ നാലാം ക്ലാസ്സ് ഓമിയ എലമെന്ററി സ്ക്കൂളിലിലായി, അഞ്ചാം ക്ലാസ്സ് എയിഫുക്കു എലമെന്ററി സ്ക്കൂളിലും. അഞ്ചാം ക്ലാസ്സിന് ശേഷം ഒമിയ ജൂനിയർ ഹൈ യിലേക്ക മാറി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മാങ്കാ ആർട്ടിസ്റ്റാവാനായിരുന്നു അദ്ദേഹത്തിനാഗ്രഹം, പക്ഷെ തനിക്ക് വരക്കാനറിയില്ലെന്ന് മിയാസാക്കി തിരിച്ചറിയുകയായിരുന്നു; അതുകൊണ്ടുതന്നെ പ്ലെയിനുകളും, ടാങ്കുകളും, യുദ്ധകപ്പലുകളും കുറേ കാലത്തോളം വരച്ചുകൊണ്ടിരുന്നു. ടെറ്റ്സുജി ഫുക്കൂഷിമ, സോജി യമാക്കാവ, ഒസാമു ടെസുക്ക എന്നീ നിരവധി മാങ്ക ആർട്ടിസ്റ്റുകൾ മിയാസാക്കിയ്ക്ക് പ്രചോദമായിരുന്നു.തന്റെ കുറേ പഴയ വർക്കുകൾ അദ്ദേഹം നശിപ്പിച്ചുകളഞ്ഞിരുന്നു. അവയൊക്കെ ടെറ്റ്സുജി യുടെ തനിയാവർത്തനമായിരുന്നു. ഒമിയ ജൂനിയർ ഹൈയിന് ശേഷം ഒമിയ മിഡിൽ സ്ക്കൂളിലേക്ക് ചേർന്നു ശേഷം ടൊയോട്ടോമ. ഇക്കാലത്ത് പാണ്ട ആന്റ് ദി മാജീക്ക് സെർപ്പന്റ് എന്ന് അനിമേഷൻ മിയാസാക്കിയിലെ അനിമേറ്ററിനെ ഉണർത്തി. ടോയൊട്ടോമ യിൽ നിന്ന് ഗാക്കുഷുയിൻ യൂണിവേഴ്സിറ്റിയേല്ക്കായിരുന്നു. അവിടെ ചിൽഡ്രൻസ് ലിറ്ററേച്ചർ റിസർച്ച് ക്ലബിലെ അംഗമായി. അവിടെ കോമിക്സുകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നത് ഇത്തരം ക്ലബുകളയിരുന്നു. ഒഴിവ് നേരങ്ങളിൽ തന്റെ മിഡിൽ സ്ക്കൂളിലെ കല അധ്യാപകനോടൊക്ക് അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ വരക്കുമായിരുന്നു. ഇടനേരങ്ങളിൽ ജീവിതത്തേക്കുറിച്ചും, രാഷ്ട്രീയത്തേക്കുറിച്ചും, എല്ലാ കാര്യങ്ങളേക്കുറിച്ചും അവർ സംസാരിക്കും. പൊളിട്ടിക്കൽ സയൻസിലും , എക്കണോമിക്ക്സിലും ബിരുദത്തോടെ 1963-ൽ അദ്ദേഹം ഗാക്കുഷുയിനിൽ നിന്ന് പുറത്തിറങ്ങി.
തൊഴിൽ ജീവിതം
തിരുത്തുകആദ്യകാല തൊഴിൽ ജീവിതം
തിരുത്തുക1963 -ൽ മിയാസാക്കി ടൊയ്-അനിമേഷനിലെ ജോലിക്കാരനായിരുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ഡോഗി മാർച്ച് എന്ന അനിമെയിലും, വുൾഫ് ബോ കെൻ എന്ന ടെലിവിഷൻ സീരീസിലും ഇൻ-ബിറ്റീവീൻ അർട്ടിസ്റ്റായിട്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. ഗളിവർ ട്രാവെൽസ് ബിയോണ്ട് ദി മൂൺ (1964) -ലും അദ്ദേഹമുണ്ടായിരുന്നു. അവിടത്തെ ഒരു ലേബർ യൂണിറ്റിന്റെ നേതാവായിരുന്നു അദ്ദേഹം, തുടർന്ന് ടൊയ് ലേബർ യൂണിയന്റെ ചീഫ് സെക്ക്രട്ടറിയായി. അതിനുശഷം ചീഫ് അനിമേറ്ററായും, കൺസെപ്റ്റ് ആർട്ടിസ്റ്റായും, ദി ഗ്രേറ്റ് അഡ്വേഞ്ചർ ഓഫ് ഹോറസ്, പിൻസ് ഓഫ് ദി സൺ (1968) എന്നിവയിൽ സീൻ ഡീസൈനറായും പ്രവർത്തിച്ചു. ഫിലിം പ്രൊഡക്ഷനിലൂടനീളം തന്റെ മെന്ററായ യാസുവോ ഒറ്റ്സുക്ക യോട് ചേർന്നായിരുന്നു ജോലി ചെയ്തത്, അദ്ദേഹത്തിന്റെ അനിമേഷൻ മിയാസാക്കിയെ ഒരുപാട് സ്വാധീനിച്ചിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ തൊഴിൽ ജീവിതം ഇസാഒ ടക്കാട്ടയുമായി ചേർന്നായിരുന്നു. അവരൊരുമിച്ച് ചെയ്ത സിനിമകളെല്ലാം മികച്ചയവയായിരുന്നു, അനിമേഷൻ രംഗത്തെ പരിണാമത്തിന് അവ വഴിയൊരുക്കി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സാബുറൊ അക്കിറ്റ്സു -ന്റെ കീഴിൽ മിയാസാക്കി പീപ്പിൾ ഓഫ് ദി ഡെസേർട്ട് എന്ന് മാങ്ക എഴുതി. 1969 സെപ്തംബറിനും 1970 മാർച്ചിനുമിടയിലായി 26 ഇൻസ്റ്റാൾമെന്റോടുകൂടി അത് പുറത്തിറങ്ങി. ബോയ് ആന്റ് ഗേൾസ് ന്യൂസ്പേപ്പറിലായിരുന്നു അത് പ്രസിദ്ധീകരിച്ചത്. ഫുക്കുഷിമയുടെ ഈവിൽ ലോർഡ് ഓഫ് ദി ഡെസേർട്ട് പോലുള്ള കഥകൾ മിയാസാക്കിയെ പ്രചോദിപ്പിച്ചിരുന്നു. ദി വണ്ടർഫുൾ വേൾഡ് ഓഫ് പുസ് ഇൻ ബൂട്ട്സ് (1969) -ൽ കീ അനിമേഷൻ അദ്ദേഹം നൽകിയിരുന്നു.അതിന്റെ പ്രൊമോഷനിനായി പന്ത്രണ്ട് ചാപ്റ്ററുള്ള മാങ്ക് എഴുതി. ജനുവരി മുതൽ 1969 മാർച്ച് വരെ ടോക്കിയോ ഷിംബുണിലെ സണ്ടേ എഡീഷനിലായിരുന്നു അത് പ്രസിദ്ധീകരിച്ചിരുന്നത്. ഫ്ലൈയിംഗ് ഫാന്റം ഷിപ്പ്(1969)-ലെ മിലിറ്ററി ടാങ്കുകൾ സൃഷ്ടിക്കുന്ന നാശത്തെ അനിമേറ്റ് ചെയ്തത് മിയാസാക്കിയായിരുന്നു. 1971-ൽ ഹിരോഷി ഇക്കെഡെ യുടെ അനിമൽ ട്രെഷർ ഐലാന്റിന്റെ അഡാപ്റ്റേഷനിൽ കഥാപാത്രങ്ങള രൂപകൽപ്പന ചെയ്തു. കൂടാതെ അദ്ദേഹം പതിമൂന്ന് ഭാഗങ്ങളുള്ള മാങ്ക അഡാപ്റ്റേഷനും തയ്യാറാക്കി. ജനുവരി മുതൽ 1971 മാർച്ച് വരെ ടോക്കിയോ ഷിമ്പുണ്ണിൽ അത് പ്രസിദ്ധീകരിച്ചു. അലി ബാബ ആന്റ് ദി ഫോർട്ടി തീവ്സിലും മിയാസാക്കി കീ അനിമേഷൻ നൽകിയിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1971 ആഗസ്റ്റിന് ടൊയ് അനിമേഷൻ വിടുകയു എ-പ്രൊ യിലേക്ക് ചേരുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അവിടെ വച്ചാണ് ടക്കാട്ടയോടൊപ്പം ലുപിൻ ദി തേർഡ് പാർട്ട് വൺ -നെ സഹസംവിധാനം ചെയ്യുന്നത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അവർ ആസ്റ്റ്രിഡ് ലിന്റ്ഗ്രെന്റെ പിപ്പി ലോങ്സ്റ്റോക്കിംഗ് ബുക്ക്സ് എന്നിവയുടെ അടിസ്ഥാനത്തിൽ പ്രീ പ്രൊഡക്ഷനും ആരംഭിച്ചു. ലിന്റ്ഗ്രെനിനെ സമീപച്ചതിനുശേഷം അത് കാൻസിൽ ചെയ്തു, അത് പൂർത്തിയാക്കാനുള്ള പ്രോജക്റ്റിനുള്ള പെർമിഷൻ തിരസ്കരിക്കുകയും ചെയ്തു. 1972,1973 -ൽ മിയാസാക്കി എഴുതി,ഡിസൈൻ ചെയ്ത്,അനിമേറ്റ് ചെയ്ത രണ്ട് അിനമേഷനുകൾ പാണ്ട ഗോ, പാണ്ട എന്നിവ പുറത്തിറങ്ങി, ടക്കാട്ടയായിരുന്നു സംവിധാനം നിർവഹിച്ചത്. 1973 ജൂണിന് എ-പ്രൊ യിൽ നിന്നും , സുയിയോ എൽസോ യിലേക്ക് മാറിയതിനുശേഷം മിയാസാക്കിയും, ടക്കാട്ടയും, വേൾഡ് മാസ്റ്റർപീസ് തിയേറ്ററിൽ പ്രവർത്തിച്ചു, അവിടെ വച്ചായാരിന്നു ഹെയിദി, ഗേൾ ഓഫ് ദി ആൽപ്സ്, എന്നീ അനിമേഷൻ സീരീസുകൾ അവതരിപ്പിച്ചത്. 1975-ൽ സുയിയോ എയ്സോ നിപ്പോൺ അനിമേഷനായി തന്നെ തുടർന്നു. ഫ്യൂച്ചർ ബോയ് കൊനാൻ, അലെക്സാണ്ടർ കീയുടെ അഡാപ്റ്റേഷനായ ദി ഇൻക്രിഡിബിൾ ടൈഡ് എന്നിവയേയും മിയാസാക്കി സംവിധാനം ചെയ്തിട്ടുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
മികച്ച സിനിമകൾ
തിരുത്തുക1979 -ൽ മിയാസാക്കി നിപ്പോൺ അനിമേഷൻ വിട്ടു, അപ്പോഴായിരുന്നു അന്നെ ഓഫ് ഗ്രീൻ ഗാമ്പിൾസ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരുന്നത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ആദ്യത്തെ പതിനഞ്ച് എപിസോഡുകളിൽ അദ്ദേഹമായിരുന്നു സീൻ ഡിസൈൻ , ഓർഗനൈസേഷൻ ചെയ്തത്. ടിഎംഎസ് എൻർടെയിമെന്റിന്റെ ഭാഗമായിരുന്ന ടെലെകോം അനിമേഷൻ ഫിലിമിലേക്ക് അദ്ദേഹം മാറി. ദി കാസിൽ ഓപ് കാഗ്ലിയോസ്റ്റ്രോ (1979) സംവിധാനം ചെയ്തത് അവിടെവച്ചായിരുന്നു. ടെലെകോമിൽ അദ്ദേഹം തന്റെ കീഴിൽ ജോലി ചെയ്യുന്നവരെ പരിശീലിപ്പിക്കുക കൂടി ചെയ്തിരുന്നു. 1981-ൽ ഷെർലക്ക് ഹൗണ്ടിന്റെ ആറ് എപിസോഡുകൾ സംവിധാനം ചെയ്തു. സർ ആർത്തർ കോണാൻ ഡോയിലുമായുള്ള പ്രശ്നം വരെ അത് തുടർന്നുള്ളു. അതേ സമയം മറ്റ് പ്രോജക്റ്റുകളിൽ മിയാസാക്കി തിരക്കിലായിരുന്നു. പ്രശ്നങ്ങൾ തീർന്നതിന് ശേഷം ഷെർലക്ക് ഹൗണ്ട് കോയ്സുക്കെ മിക്കൂരിയ സംവിധാനം ചെയ്തു. 1984 നവംബർ മുതൽ 1985 മെയ് വരെ അത് സംപ്രേഷണം ചെയ്തു. ദി ജേർമി ഓഫ് ഷുണ എന്ന ഗ്രാഫിക്ക് നോവലുകളും മിയാസാക്കി എഴുതിയിട്ടുണ്ട്. നായയായി മാറുന്ന രാജകുമാരിയെക്കുറിച്ചുള്ള ടിബെറ്റൻ നാടോടിക കഥയുടെ സ്വാധീനമായിരുന്നു അത്. 1983 ജുണിന് ടോക്കുമാ ഷോട്ടെൻ ആണ് അത് പ്രസിദ്ധീകരിച്ചത്. 1984 നവംബർ മുതൽ 1944 ഒക്ടോബർ വരെ മോഡൽ ഗ്രാഫ്കിസിൽ ഹയായോ മിയാസാക്കീസ് ഡേഡ്രീം ഡാറ്റ നോട്ട്സ് ഇടയ്ക്കിടയ്ക്കായി പ്രസിദ്ധീകരിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ദി കാസിൽ ഓഫ് കാഗ്ലിയോസ്റ്റ്രോ യുടെ റ്ലീസിന് ശേഷം റീച്ചാർഡ് കോർബെനിന്റെ റൗൽഫ് എന്ന കോമിക് ബൂക്കിന്റെ അനിമേറ്റഡ് ഫിലിം അഡാപ്റ്റേഷന്റെ ചിന്തകളിലായിരുന്നു. 1980 നവംബറിൽ അതിനായുള്ള പ്രൊപ്പോസൽ ഉണ്ടായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അതേ സമയത്ത് മിയാസാക്കി മാഗസിൻ ആർട്ടിക്കിൾ സീരീസിനായി അനിമേജിലെ എഡിറ്റോറിയൽ സ്റ്റാഫുകളേയും സമീപിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം തന്റെ സ്കെച്ച്ബുക്ക് കാണിച്ചുകൊടുക്കുകയും അതിലെ വ്യത്യസ്തമായ ചിന്തകളേയും, രീതികളേയും, ഡിസൈനുകളേയും കണ്ട് മിയാസ്കക്കിയുടെ ചിന്തകളെ അവർ തിരിച്ചറിയുകയായിരുന്നു. അന്ന് രണ്ട് പ്രോജക്റ്റുകളുണ്ടായിരുന്നു, വാറിംഗ് സ്റ്റേറ്റ്സ് ഡീമൺ കാസിൽ , റൗൾഫിന്റെ അഡാപ്റ്റേഷനും. പക്ഷെ അവ രണ്ടും തിരസ്കരിക്കപ്പെട്ടു. കാരണം ആ കമ്പനി നിലനിൽക്കുന്ന മാങ്കയുടെ അടിസ്ഥാനത്തിൽ അനിമെ ചെയ്യുവാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതുപോലെതന്നെ മിയാസാക്കിയുടെ മാങ്കകൾക്കും, മാഗസിനുകൾക്കുമായുള്ള സ്കെച്ചുകളും, ചിന്തകളും പിന്നീടൊരിക്കലും സിനിമയായില്ല. 1982 ഫെബ്രുവരി മുതൽ 1994 മാർച്ച് വരെ നോസിക്ക ഓഫ് ദി വാലി ഓഫ് ദി വിൻഡ് എന്ന മാങ്ക പുറത്തിറങ്ങി, അവ ടാങ്കോബോൺ വാള്യങ്ങളിൽ റീപ്രിന്റ് ചെയ്തു, അവ ഏഴ് വാള്യങ്ങളായായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടത്, 1060 പേജുകൾ അതിലുണ്ടായിരുന്നു. എപിസോഡുകൾ അടിസ്ഥാമായി പെൻസിലിലാണ് മിയാസാക്കി വരക്കുന്നത്, പിന്നീടവ സോപ്യ ടോണഡ് മഷിയിൽ മോണോക്രോ ചെയ്യും.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1982 നവംബറിന് മിയാസാക്കി ടെലെകോം അനിമേഷൻ വിട്ടു.
നോസിക്ക ഓഫ് ദി വാലി ഓഫ് ദി വിൻഡിന്റെ വിജയത്തിന് ശേഷം ടോക്കുമോ ഷോട്ടെൻ -ന്റെ സ്ഥാപകനായ യസുയോഷി ടോക്കുമ മിയാസാക്കിയെ ഫിലിം അഡാപ്റ്റേഷനിൽ പ്രോത്സാഹിപ്പിച്ചു. പക്ഷെ അതദ്ദേം തിരസ്കരിക്കുകയായിരുന്നു, പക്ഷെ താനത് സംവിധാനം ചെയ്യാമെന്ന് പറയുകയും ചെയ്തു. മിനാമാട്ട ബേയിലെ മെർക്കുറി വിഷബാധ യാണ് മിയാസാക്കിയുടെ ചിന്തകളെ വളർത്തിയത്, അവ പ്രകൃതിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന രീതിയിൽ. അവയായിരുന്നു വിഷമലിനമായ ലോകങ്ങളെ ഉണ്ടാക്കുവാൻ അദ്ദേഹത്തെ സഹായിച്ചത്. ടോപ്ക്രാഫ്റ്റ് എന്ന ചെറിയ അനിമേഷൻ സ്റ്റുഡിയോ ആയിരുന്നു മിയാസാക്കിയും, ടക്കാട്ടയുടം അതിനായി തിരഞ്ഞെടുത്ത്, അത്തരത്തിലുള്ള കലാപരമായ രംഗങ്ങൾ മാങ്കയിലും പരീക്ഷിക്കാമെന്ന് അവർക്ക് മനസ്സിലായി. 1983 മെയ് 31 -ന് പ്രീപ്രൊഡക്ഷൻ ആരംഭിച്ചു. പക്ഷെ സ്ക്രീൻപ്ലേ നിർമ്മിക്കുന്നതിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ നേരിട്ടു. ഫിലിം സ്കോറിനായി ചെറിയ രീതിയിലുള്ള സംഗീതം പരീക്ഷണാടിസ്ഥാനത്തിൽ ജോയ് ഹിസായിഷി യെ ഏൽപ്പിച്ചു.നോസിക്ക ഓഫ് ദി വാലി ഓഫ് ദി വിൻഡ് 1984 മാർച്ച് 11 -നാണ് പുറത്തിറങ്ങിയത്. 1.48 ബില്ല്യൺ യുവാൻ ആയിരുന്നു അതിന്റെ ബോക്സ് ഓഫീസ്.പ്രധാന കഥാപാത്രമായ നൊസിക്കയുടെ പോസിറ്റീവ് അവതരണം ആയിരുന്നു അതിലുണ്ടായിരുന്നത്. പല വിമർശകരും ഈ സിനിമയെ യുദ്ധത്തിനെതിരായുള്ള ഒരു സ്ത്രീ വാദിയായി കണക്കാക്കി. മിയാസാക്കി അങ്ങനെയെല്ലെന്നും വാദിച്ചു. അദ്ദേഹം കാണികളെ സന്തോഷിപ്പിക്കാനെ ശ്രമിച്ചുള്ളു എന്ന് അദ്ദേഹം പറയുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1984 ഏപ്രിലിന് മിയാസാക്കി സുഗിനാമി വാർഡിൽ നിബാരിക്കി എന്ന പേരിൽ സ്വന്തം ഓഫീസ് തുടങ്ങി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സ്റ്റുഡിയോ ഗിബ്ലി
തിരുത്തുകആദ്യകാല സിനിമകൾ (1985-1996)
തിരുത്തുക1985 ജൂണിന് മിയാസാക്കി, ടക്കാട്ട , ടൊക്കുമ , സുസൂക്കി എന്നിവർ സ്റ്റുഡിയോ ഗിബ്ലി സ്ഥാപിച്ചു. അതൊരു അനിമേഷൻ പ്രൊഡക്ഷൻ കമ്പനിയായിരുന്നു. ടൊക്കുമ ഷൊട്ടെനിൽ നിന്നുള്ള ഫണ്ടിംഗോടുകൂടിയാണ് അത് തുടങ്ങിയത്. ലപൂട്ട:കാസിൽ ഇൻ ദി സ്കൈ (1986) ആയിരുന്നു സ്റ്റുഡിയോ ഗിബ്ലിയുടെ ആദ്യത്തെ സിനിമ, നോസിക്ക എന്ന സിനിമയിലെ അതേ പ്രൊഡക്ഷൻ ടീം തന്നെയായിരുന്നു ഇതിന്റേയും പിന്നിൽ. ഗ്രീക്ക് ആർക്കിട്ടെക്കച്ചർ , യൂറോപ്പിയൻ അർബനിസ്റ്റ് ടെംപ്ലേറ്റ്സ് എന്നിവയിൽ ഊർജ്ജം ഉൾക്കൊണ്ടാണ് മിയാസാക്കി സിനിമയുടെ സെറ്റിംഗുകൾ രൂപകൽപ്പന ചെയ്തത്. വെൽഷ് എന്ന് കൽക്കരി നഗരത്തിലെ ആർക്കിട്ടെക്കച്ചറും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. 1984 -ലെ അദ്ദേഹത്തിന്റെ വെയിൽസിലേക്കുള്ള ആദ്യ യാത്രയിൽ ഖനനത്തിന്റെ ഭാഗമായ സമരത്തെ കണ്ടിരുന്നു, അതിലെ തൊഴിലാളികളുടെ, ഇച്ഛാശക്തിയും , പ്രവർത്തനങ്ങളും അദ്ദേഹത്തെ അമ്പരപ്പിച്ചു. 1986 ആഗസ്റ്റ് 2-നാണ് ലപൂട്ട ഇറങ്ങിയത്. ആ വർഷത്തെ ജപ്പാനിലെ ഹൈയസ്റ്റ് ഗ്രോസിംഗ് അനിമേഷൻ സിനിമയായി അത് മാറി. സ്റ്റുഡിയോ ഗിബ്ലിയുടെ സാമ്പത്തിക കാര്യങ്ങൾ നിലനിർത്താനായി ഇറങ്ങിയ 1988 ഏപ്രിലിലെ ടക്കാട്ടയുടെ ഗ്രേവ് ഓഫ് ഫയർഫ്ലൈസിന് പിന്നാലെയായി മിയാസാക്കിയുടെ മൈ നെയ്ബർ ടൊട്ടോറോ ഇറങ്ങി. രണ്ട് സിനിമകളുടെ ഒരുമിച്ചുള്ള നിർമ്മാണം ആർട്ടിസ്റ്റുകളെ കുഴക്കിയിരുന്നു, അവർ രണ്ട് പ്രോജക്റ്റുകളിലും മാറി മാറി ജോലി ചെയ്തു. പരിസ്ഥിതിയും മനുഷ്യനു തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു മൈ നെയിബർ ടൊട്ടോറോ, അതേ പശ്ചാത്തലമായിരുന്നു നോസിക്ക -യ്ക്കും , എന്നാൽ സാങ്കേതികവിദ്യയുടെ പ്രകൃതിയിലെ രൂക്ഷ ഫലങ്ങളെക്കുറിച്ച് ഊന്നതായിരുന്നു നോസിക്ക. അത് സാമ്പത്തികപരമായി വിജയിച്ചില്ല, പക്ഷെ നല്ല അഭിപ്രായങ്ങളായിരുന്നു ഉണ്ടായിരുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
എയ്ക്കോ കഡാനോ യുടെ കീക്കീസ് ഡെലിവറി സെർവീസ് എന്ന നോവലിന്റെ അഡാപ്റ്റേഷൻ നിർമ്മിക്കുവാൻ സ്റ്റുഡിയോ ഗിബ്ലിക്ക് അനുവാദം കിട്ടി. മൈ നെയിബർ ടൊട്ടോറോ യുടെ ജോലികൾകാരണം മിയാസാക്കിക്ക് അത് സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല. സുനാഒ കട്ടാബുച്ചി സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു, നൊബുയുക്കി ഇഷിക്കി സ്ക്രിപ്റ്റ് റൈറ്ററായും. മിയാസാക്കിക്ക് അയച്ചുകൊടുത്ത ഇഷിക്കിയുടെ ആദ്യത്തെ ഡ്രാഫ്റ്റിൽ മിയാസാക്കി സന്തുഷ്ടനായിരുന്നില്ല, അതുകൊണ്ട് പ്രോജക്റ്റിൽ കുറച്ച് മാറ്റങ്ങൾ വരുത്തി. അത് ഒരു സംവിധായകന്റെ പണിതന്നെയായിരുന്നു. പക്ഷെ പുസ്തകവും, സ്ക്രീൻപ്ലേ തമ്മിലുള്ള വ്യത്യാസം കഡാനോയ്ക്ക് ഇഷ്ടപ്പെട്ടില്ല. മിയാസാക്കിയും, സുസൂക്കിയും കഡാനോയെ അവരുടെ സ്റ്റുഡിയോക്ക് ക്ഷണിച്ചു. അവർ പ്രോജക്റ്റ് തുടരാൻ അനുവദിച്ചു. 60 മിനുട്ടായിരുന്നു ഉദ്ദേശിച്ച ദൈർഘ്യം, എന്നാൽ മിയാസാക്കിയുടെ, എഴുത്തും, സ്ക്രീൻപ്ലേയുമായി അതൊരു ഫീച്ചർഫിലിമായി മാറി. 1989 ജൂലൈ 29 നാണ് കീക്കീസ് ഡെലിവറി പുറത്തിറങ്ങിയത്. 2.15 ബില്ല്യൺ യുവാൻ അത് നേടി. 1989 -െല ജപ്പാനിലെ ഹൈയ്യസ്റ്റ് ഗ്രോസിംഗ് അനിമേഷനായിരുന്നു അത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
മാർച്ച് മുതൽ 1989 മെയ് വരെ മിയാസാക്കിയുടെ മാങ്കയായ ഹിക്കോട്ടെയ് ജിഡായ് മോഡെൽ ഗ്രാഫിക്കിസിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആ മാങ്ക അനുസരിച്ച് ജാപ്പനീസ് എയർലൈനിനായി 45 മിനുട്ടുള്ള ഫ്ലൈറ്റ് ഫിലിം തയ്യാറാക്കി. സുസൂക്കി അതിനെ ഒരു ഫീച്ചർ ഫിലിം രീതിയിൽ വികസിപ്പിച്ചു, പോർക്കോ, റോസ്സോ എന്നായിരുന്നു അതിന് പേരിട്ടത്. ഓൺലി എസ്റ്റർ ഡേ യുടെ പ്രൊഡക്ഷന്റെ അവസാനത്തോടെ മിയാസാക്കി പോർക്കോ റോസ്സോയുടെ പ്രൊഡക്ഷനിലേക്ക് തിരിഞ്ഞു. 1991 -ലെ യുഗോസ്ലാവ് യുദ്ധത്തിന്റെ ബാക്കിപത്രങ്ങൾ മിയാസാക്കിയെ ആ സിനിമക്ക് ഒരു ഇരുണ്ട ഫീൽ നൽകാൻ പ്രേരിപ്പിച്ചു. പിന്നീട് അതൊരു മണ്ടത്തരമായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു , കാരണം ഇത്രയും മുതിർന്ന ടോൺ കുട്ടികൾക്കുള്ള സിനിമയിൽ നൽകാൻ പാടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ സിനിമയക്ക് പ്രധാന ഇൻവെസ്റ്ററായിരുന്നത് എയർലൈനായിരുന്നു., 1992 ജൂലൈ 18 അത് പുറത്തിറങ്ങി. അത് അഭിപ്രായങ്ങളിലായാലും , സാമ്പത്തികപരമായാലും വിജയമായിരുന്നു. കുറേ കാലത്തോളം ജപ്പാനിലെ ഹൈയ്യസ്റ്റ് ഗ്രോസിംഗ് സിനിമയായി അത് അവശേഷിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)}}
1992 ആഗസ്റ്റിന് ടോക്കിയോയിലെ കൊഗാനേയിൽ സ്റ്റുഡിയോ ഗിബ്ലിയുടെ ഹെഡ്ക്വാട്ടേഴ്സ് തുടങ്ങി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1992 നവംബറിന് മിയാസാക്കി സംവിധാനം ചെയ്ത രണ്ട് ടെലിവിഷൻ സ്പോട്ടുകൾ നിപ്പോൺ ടെലിവിഷൻ നെറ്റ്വർക്കിൽ സംപ്രേഷണം ചെയ്തു. ദി സ്കൈ ബ്ലു സീഡ്, നന്താറോ എന്നിങ്ങനെയായിരുന്നു ആ സ്പോട്ട്ലൈറ്റുകൾ. യോഷിഫുമി കോണ്ടോയുടെ വിസ്പ്പർ ഓഫ് ദി ഹാർട്ട് (1995) ന് സ്ക്രീൻപ്ലേ എഴുതിയത് മിയാസാക്കിയായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)}}
ആഗോള ആവിർഭാവം (1997 - 2008)
തിരുത്തുക1994 -ൽ പ്രിൻസസ് മൊണാക്ക യ്ക്കായി സ്റ്റോറിബോർഡ് എഴുത്ത് തുടങ്ങി. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1970 -ലെ ആദ്യഘട്ട സ്കെച്ചുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)എഴുത്തിനിടയ്ക്കു ഉണ്ടായേക്കാവുന്ന എഴുത്തിന്റെ തടസ്സം അദ്ദേഹം അന്ന് നേരിട്ടിരുന്നു, തുടർന്ന് അദ്ദേഹം ചാജെ, അസ്ക്ക എന്നിവരുടെ സോൺ ഓഫ് ദി സെയിം നെയിം -നായുള്ള ഓൺ യുവർ മാർക്ക് എന്ന മ്യൂസിക് വീഡിയോ തയ്യാറാക്കാൻ തീരുമാനിച്ചു. വീഡിയോ പ്രൊഡക്ഷന് ഇടയ്ക്കാണ് പ്രാചീന അനിമേഷൻ രീതിയ്ക്കൊപ്പം കമ്പ്യൂട്ടർ അനിമേഷനും ചേർക്കുന്നതിനെക്കുറിച്ചുള്ല ചിന്ത് വരുന്നത്. അതേ രീതിയാണ് അദ്ദേഹം പ്രിൻസസ് മൊണൊക്ക യിലെ ചില ഭാഗങ്ങളിലും ഉപയോഗിച്ചത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1995-ൽ മിയാസാക്കിയും ഒരു സംഘം ആർട്ടിസ്റ്റുകളും, അനിമേറ്റർമാരും കൂടി യാക്കുഷിമ കാട്ടിലേക്കും, ഷിറക്കാമി-സാഞ്ചി മലയിലേക്കും പോയി, അവിടെവച്ച് അവർ ചിത്രങ്ങൾ എടുക്കുകയും, സ്കെച്ചുകൾ വരക്കുകയും ചെയ്തു. സിനിമയിലെ പ്രദേശങ്ങൾ യാക്കുഷിമയിൽ നിന്ന് പ്രചോദനം കൊണ്ടതാണ്. അതിൽ144,000 സെല്ലുകൾ മിയാസാക്കി സൂപ്പർവൈസ് ചെയ്തു, അതിൽ 80,000 എണ്ണം കീ അനിമേഷനായിരുന്നു. 2.35ബില്ല്യൺ യുവാൻ ആയിരുന്നു പ്രിൻസസ് മൊണാക്ക യുടെ ചിലവ്, അതുതന്നെയായിരുന്നു സ്റ്റുഡിയോ ഗിബ്ലിയുടെ ഏറ്റവും ചിലവേറിയ അനിമേഷനും. അതിലെ 15മിനുട്ടോളം വരുന്നത് കമ്പ്യൂട്ടർ അനിമേഷനായിരുന്നു. അതിൽ അഞ്ച് മിനുട്ടോളം 3Dറെൻഡറിംഗ് , ഡിജിറ്റൽ കമ്പോസിഷൻ, ടെക്സ്റ്റർ മാപ്പിംഗ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരിക്കുന്നു. ബാക്കി വരുന്ന പത്ത് മിനുട്ട് ഡിജിറ്റൽ ഇങ്ക് , പെയിന്റ് ഉപയോഗിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ 5,000 ഫ്രെയിമുകൾ ഡിജിറ്റലായി പെയിന്റ് ചെയ്യാനാണ് ഉദ്ദേശിച്ചത്. സമയം ഇതിനെ ഇരട്ടിയാക്കി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1997 ജൂലൈ 12 ലെ പ്രിൻസസ് മൊണാക്കയുടെ അവതരണത്തിന് ശേഷം ജപ്പാൻ അക്കാദമി പ്രൈസ് ഫോർ പിക്ക്ച്ചർ ഓഫ് ദി ഇയർ കരസ്ഥാമാക്കുന്ന ആദ്യത്തെ അനിമേനായി മാറി. സാമ്പത്തികമായും ഇത് വിജയമായിരുന്നു, 14 ബില്ല്യൺ യുവാനാണ് ഈ സിനിമ നേടിയത്, ജപ്പാനിൽ കുറച്ച് മാസങ്ങൾക്ക് ഹൈയ്യസ്റ്റ് ഗ്രോസിംഗ് അനിമേഷനായിരുന്നു അത്. നോർത്ത് അമേരിക്കയിൽ അവതരിപ്പിക്കാനായി മിറാമാക്സ് ഫിലിംസ് ഡിസ്റ്റ്രിബൂഷൻ ലൈസൻസ് വാങ്ങി. സ്റ്റുഡിയോ ഗിബ്ലിയുടെ അമേരിക്കയിൽ വിതരണം ചെയ്ത ആദ്യത്തെ അനിമേഷനായിരുന്നു ഇത്, പക്ഷെ അവിടെ അത് വിജയകരമായിരുന്നില്ല. 3 മില്ല്യൺ ഡോളർമാത്രമേ അവിടെ നേടാൻ കഴിഞ്ഞിരുന്നുള്ളു. പക്ഷെ ആഗോള മാർക്കറ്റിൽ സ്റ്റുഡിയോ ഗിബ്ലിയുടെ പേര് വരാൻ അത് കാരണമായി. പ്രിൻസസ് മൊണാക്കയാണ് തന്റെ അവസാനത്തെ സിനിമ എന്ന് മിയാസാക്കി പറഞ്ഞിരുന്നു, ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)}} പക്ഷെ അത് തെറ്റിച്ച്കൊണ്ട് അദ്ദഹം വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1997 ജൂണിന് ടൊക്കുമ ഷോട്ടെനും, സറ്റുഡിയോ ഗിബ്ലിയും തമ്മിൽ ലയിച്ചു. കുടുംബത്തോടെയുണ്ടായിരുന്നു ഒരു മലമുകളിലെ യാത്രയായിരുന്നു അടുത്ത സിനിമയ്ക്ക് മിയാസാക്കിക്ക് പ്രചോദമായത്. പിന്നീടാണദ്ദേഹം മനസ്സിലാക്കിയത് പത്ത് വയസ്സ് വരുന്ന പെൺകുട്ടികൾക്കായി താൻ സിനിമകൾ ഉണ്ടാക്കിയിട്ടില്ല എന്ന്, അത് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. നക്കായോഷി, റിബോൺ എന്നിവരുടെ ഷോജോ മാങ്കകൾ അദ്ദേഹം പ്രചോദനത്തിനായി വായിച്ചു. പക്ഷെ അദ്ദേഹത്തിന് അതിൽ നിന്നും ലഭിച്ചക് പ്രണയത്തെക്കുറിച്ച് മാത്രമായിരുന്നു. പക്ഷെ പെൺകുട്ടികളുടെ അവ മാത്രമല്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു, അതുകൊണ്ടുതന്നെ അവർ നോക്കികാണാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിനായകിയെ നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു. സ്പിരിറ്റഡ് എവേ എന്നതായിരുന്നു ആ സിനിമയ്ക്ക് പേര് നൽകിയത്,2000 -ൽ 1.9 ബില്ല്യൺ യുവാൻ ആയിരുന്നു നിർമ്മാണ തുകയായി നിശ്ചയിച്ചത്. മനുഷ്യ ആവശ്യങ്ങളെ കാണിക്കുന്നതായിരുന്നു സ്പിരിറ്റഡ് എവേ. 2001 ജൂലൈ 20 -ന് സ്പിരിറ്റഡ് ഏവേ പുറത്തിറങ്ങി. ഒരുപാട് നല്ല അഭിപ്രായങ്ങളായിരുന്നു ഉയർന്നുവന്നത്, ഒപ്പം 2000 ത്തിലെ ഏറ്റവും മികച്ച സിനിമയായി ഉയരുകയും ചെയ്തു. ആ വർഷത്തെ ജപ്പാൻ അക്കാദമി പ്രൈസ് ഫോർ പിക്ക്ച്ചർ ഓഫ് ദി ഇയർ , അക്കാദമി ആവാർഡ‍് ഫോർ ബെസ്റ്റ് അനിമേറ്റഡ് ഫീച്ചർ എന്നിവ നേടി.. സാമ്പത്തികമായും ഇത് വിജയമായിരുന്നു, 30.4 ബില്ല്യൺ യുവാൻ സ്പിരിറ്റഡ് എവേ നേടി. ഇതുതന്നെയാണ് ജപ്പാനിലെ ഹൈയ്യസ്റ്റ് ഗ്രോസിംഗ് സിനിമയും.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
2001 സെപ്തംബറിന് ഡയാന വെയിൻ ജോൺസിന്റെ ഹൗൾസ് മൂവിംഗ് കാസിൽ പുറത്തിറക്കാൻ പോകന്ന എന്ന വാർത്ത സ്റ്റുഡിയോ ഗിബ്ലി അറിയിച്ചു. ടൊയ് അനിമേഷന്റെ മാമൊരു ഹൊസോദയായിരുന്നു യഥാർത്ഥത്തിൽ ഇത് സംവിധാനം ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടത്, പക്ഷെ സ്റ്റുഡിയോ ഗിബ്ലിയു, ഹിസോദയും തമ്മിലുള്ള വിയോജിപ്പുകൾ കാരണം ആ പ്രോജക്റ്റ് ഉപേക്ഷിച്ചു. ആറ് മാസങ്ങൾക്ക് ശേഷം സ്റ്റുഡിയോ ഗിബ്ലി അതുമായി വീണ്ടും തിരിച്ച് വന്നു. ജോണിന്റെ നോവലിലെ ഗ്രാമപ്രദേശങ്ങളിലൂടെ പോകുന്ന ഹൗളിന്റെ ചലിക്കുന്ന കൊട്ടാരത്തിന്റെ ചിത്രത്തെ വായിക്കുമ്പോൾ മിയാസാക്കിക്ക് അത്ബുദം ആയിരുന്നു തോന്നിയത്, എങ്ങനെയാണ് ആ കൊട്ടാരം ചലിക്കുന്നതെന്ന് നോവലിൽ പറയുന്നില്ല. അതാണ് മിയാസാക്കിയുടെ നിർമ്മാണത്തിന് വഴിയൊരുക്കിയത്. കോൾമാർ , റിക്വെവിഹർ, അൽസാക്, ഫ്രാൻസ് എന്നീയിടങ്ങളിലേക്ക് സിനിമയിലേക്ക് കൊണ്ടുവരേണ്ട ചുറ്റുപാടുകളെക്കുറിച്ച് പഠിക്കാനായി പോയി. ഡിജിറ്റലായിട്ടാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത്. പക്ഷെ കഥാപാത്രങ്ങളും, ചുറ്റുപാടും കൈകൾകൊണ്ട് വരച്ചതാണ്. പിന്നീടവ ഡിജിറ്റൈസ് ചെയ്യുകയാണ് ചെയ്തത്. 2004 നവംബർ 20 -ന് ഈ സിനിമ പുറത്തിറങ്ങി. ലോകത്തെമ്പാടുമായി നിരവധി നല്ല അഭിപ്രായങ്ങൾ വന്നു. ടെക്ക്നിക്കൽ മികവിന് ഈ സിനിമ 61-ാം വെനീസ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ വച്ച് ഒസെല്ല അവാർഡ് നേടി, അക്കാദമി അവാർഡ് ഫോർ ദി ബെസ്റ്റ് അനിമേറ്റഡ് ഫീച്ചറിന് നാമനിർദ്ദേശവും ചെയ്യപ്പെട്ടു. പുറത്തിറങ്ങിയതിന്റെ ആദ്യ വാരത്തിൽ14.5ബില്ല്യണായിരുന്നു ഈ സിനിമ നേടിയത്, തുടർന്ന് ജപ്പാനിലെ എക്കാലത്തേയും ഹൈയ്യസ്റ്റ് ഗ്രോസിംഗ് സിനിമയായി ഇത് മാറി. ജീവിതകാലത്തെ നേട്ടങ്ങൾക്ക് മിയാസാക്കിക്ക് 62-ാം വെനീസ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ 2005-ൽ ഹോണറി ഗോൾഡൻ ലയൻ നൽകി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
2005 മാർച്ചിന് സ്റ്റുഡിയോ ഗിബ്ലിയും, ടോക്കുമ ഷോട്ടെനും വേർപിരിഞ്ഞു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1980 കളിൽ മിയാസാക്കി ഉർസുല കെ. ലി ഗുയിനിനെ അവരുടെ എർത്ത്സി യുടെ അഡാപ്റ്റേഷൻ തയ്യാറാക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു, അവർക്ക് മിയാസാക്കിയുടെ വർക്കുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു, മൈ നെയിബർ ടൊട്ടോറെ കണ്ടിട്ട് കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ അതിന് അനുമതി നൽകി. 2005 ആഗ്സ്റ്റിന് അവർ സുസൂക്കിയെ പോയി കണ്ടിരുന്നു, അദ്ദേഹത്തിന് മിയാസാക്കിയുടെ മകനായ ഗോറോ യുടെ സംവിധാനത്തിൽ സിനിമ എടുക്കണമെന്നായിരുന്നു, മിയാസാക്കി റിട്ടയർ ചെയ്യാൻ താത്പര്യപ്പെട്ട സമയമായിരുന്നു അത്. പക്ഷെ പിന്നീട് പൊതുവേദിയിൽ തന്റെ മകന്റെ സംവിധായകനായിട്ടുള്ള അപ്പോയിൻമെന്റ് കർക്കശമായി പ്രതിരോധിച്ചിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
2006-ൽ കുറേയധികം മാങ്കകളുടെ കവർ മിയാസാക്കി നിർമ്മിച്ചിരുന്നു, എ ട്രിപ്പ് ടു ട്നെമൗത്ത് അതിലൊന്നായിരുന്നു. ആ പുസ്തകത്തിനായി എഡിറ്ററായും, അതിനുവേണ്ടി ചെറു മാങ്ക നിർമ്മാതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2006 -ലാണ് മിയാസാക്കിയുടെ പോണ്യോ നിർമ്മാണം ആരംഭിച്ചത്. ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ദി ലിറ്റിൽ മെർമെയിഡിൽ നിന്ന് പ്രചോദനം കൊണ്ടതാണത്. കുട്ടികളുടെ നിഷ്കളങ്കമായ ലോകത്തെ ആസ്വദിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രാചീന അനിമേഷൻ രീതിയെ അദ്ദേഹം ഉപയോഗിക്കാൻ താത്പര്യപ്പെട്ടിട്ടുള്ളു. കടലും, കലടോളങ്ങളും അദ്ദേഹം തന്നെ വരച്ചതാണ്, അത്തരത്തിൽ പരീക്ഷണങ്ങൾ ചെയ്യാൻ അദ്ദേഹം തത്പരനായിരുന്നു. പോണ്യോ 170,000 ഫ്രെയിമുകളായിരുന്നു, അത് മിയാസാക്കിക്ക് ഒരു റെക്കോർഡ് തന്നെയാണ്. പോണ്യോക്ക് മുപ്പത്തിരണ്ടാമത് ജപ്പാൻ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു ,സാമ്പത്തികമായും അത് വിജയകരമായി, 15.5 ബില്ല്യൺ യുവാൻ പോണ്യോ കരസ്ഥമാക്കി. 2008 -ന്റെ അവസാനം ജപ്പാനിലെ ഹൈയ്യസ്റ്റ് ഗ്രോസിംഗ് സിനിമകളിൽ ഒന്നായി അത് മാറി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അവസാന സിനിമകൾ (2009-2013)
തിരുത്തുകകാസെ ടച്ചീനു എന്ന പേരിൽ ഒരു മാങ്ക 2009 -ന് മുമ്പ് എഴുതാൻ തുടങ്ങിയിരുന്നു, മിറ്റ്സുബിഷി എ6എം സീറൊ യുടെ കഥറയുന്നതായിരുന്നു അത്. മോഡൽ ഗ്രാഫിക്സ് മാഗസിനിൽ ഫെബ്രുവരി 25 നും 2009 മാർച്ച് 25 നുമിടയിലായാണ് അത് പ്രസിദ്ധീകരിച്ചത്. ഹിരോമ യോനെബയാഷി സംവിധാനം ചെയ്ത അറൈറ്റി (2010), ഗോറോ മിയാസാക്കി സംവിധാനം ചെയ്ത ഫ്രം അപ്പ് ഓൺ പോപ്പി ഹിൽ എന്നിവയ്ക്ക് മിയാസാക്കി സ്ക്രീൻ പ്ലേ എഴുതുവാൻ ഉണ്ടായിരുന്നു. പോണ്യോ യുടെ സീക്വൽ ആയിരിക്കണം തന്റെ അടുത്ത സിനിമയെന്ന് അദ്ദേഹം വിചാരിച്ചിരുന്നു, പക്ഷെ സുസൂക്കി കസെ ടാച്ചിനു -ന്റെ അഡാപ്റ്റേഷൻ ചെയ്യാെന്ന് പറഞ്ഞു. നവംബർ 2012 -ന് സ്റ്റുഡിയോ ഗിബ്ലി ദി വിൻഡ് റൈസെസ് -ന്റെ പ്രൊഡക്ഷൻ തുടങ്ങിയെന്ന് അറിയിച്ചു. കാസെ ടച്ചീനു -ന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ആ സിനിമ ടക്കാട്ടയുടെ ദി ടെയിൽ ഓഫ് പ്രിൻസസ് കാഗുയ യോടൊപ്പം പുറത്തിറങ്ങി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഹോരിക്കോഷിയുടെ ഒരു കുറിപ്പായിരുന്നു ദി വിന്റ് റൈസസ് നിർമ്മിക്കാൻ മിയാസാക്കിയെ പ്രേരിപ്പിച്ചത്. അതിതായിരുന്നു, " ഞാൻ ആകെ ആഗ്രഹിച്ചത് മനോഹരമായ ഒന്ന് നിർമ്മിക്കുവാനായിരുന്നു ". ടറ്റ്സുഹോ ഹോറി യുടെ നോവലായ ദി വിൻഡ് ഹാസ് റൈസസിൽ നിന്ന് പ്രചോദനം കൊണ്ടതാണ് സിനിമയിലെ മിക്ക സീനുകളും. ഹോറി യുടെ നോവലായ നവോക്കോ യിൽ നിന്നാണ് നവോക്കോ സാത്തോമി എന്ന് സിനിമയിലെ നായിക കഥാപാത്രത്തെ നിർമ്മിച്ചത്. 2013 ജൂലൈ 20 -നാണ് സിനിമ പുറത്തിറങ്ങിയത്, മുപ്പത്തിയേഴാമത് ജപ്പാൻ അക്കാദമി പ്രൈസ് ഇത് നേടി ഒപ്പം അനിമേഷൻ സിനിമയ്ക്കുള്ള എൺപത്തിയാറാമത് അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. സാമ്പത്തികമായും ഇത് വിജയിച്ചു, 11.6 ബില്ല്യൺ യുവാൻ സിനിമ കരസ്ഥാമാക്കി. 2013-ലെ ഹൈയ്യസ്റ്റ് ഗ്രോസിംഗ് സിനിമയായിരുന്നു ഇത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഷോർട്ട്ഫിലിമുകളിലേക്കും, മാങ്കകളിലേക്കും (2013 - ഇന്നുവരെ)
തിരുത്തുകസെപ്തംബർ 2013 -ന് പ്രായാധിക്യം മൂലം സിനിമ പ്രൊഡക്ഷനിൽ നിന്ന് വിട്ടു നിൽക്കാൻ പോകുകയാണെന്ന് അറിയിച്ചു, പക്ഷെ സ്റ്റുഡിയോ ഗിബ്ലി മ്യൂസിയത്തിൽ പ്രവർത്തിക്കൽ തുടർന്നുകൊണ്ടിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) നവംബർ 2014 -ന് ഗവർണേഴ്സ് അവാർഡ്സിൽ വച്ച് അക്കാദമി ഹോണറി അവാർഡ് ഏറ്റുവാങ്ങി. പ്രിൻസസ് മൊണൊക്ക യുടെ സമയത്ത് ആലോചിച്ചിരുന്ന ബോറോ എന്ന പുഴുവിനെക്കുറിച്ച് ഒരു അനിമേറ്റഡ് ഷോർട്ട്ഫിലിം ചെയ്തു. ജൂലൈ 2017-ന് സ്റ്റുഡിയോ ഗിബ്ലി മ്യൂസിയത്തിൽ അത് പ്രദർശിപ്പിച്ചു. അദ്ദേഹം സാമൂറൈ വിഷയവുമായി ബന്ധപ്പെട്ട മാങ്കളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആഗസ്റ്റ്2016 -ന് മിയാസാക്കി ഒരു പുതിയ സിനിമ ഹൗ ഡു യു ലിവ് എന്നതിനെക്കുറിച്ച് ആലോചിച്ചു. ഒഫിഷ്യൽ അനുമതി ഒന്നു ഇല്ലാതെതന്നെ അതിന്റെ അനിമേഷൻ വർക്കുകൾ അദ്ദേഹം ചെയ്തുതുടങ്ങി. 2019 -ൽ പൂർത്തീകരിക്കുകയും, 2020 , 2021 കാലഘട്ടത്ത് പുറത്തിറക്കും എന്നതാണ് അനുമാനം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
വ്യക്തി ജീവിതം
തിരുത്തുകതന്റെ കൂടെയുണ്ടായിരുന്നു അനിമേറ്ററായിരുന്നു അക്കെമി ഒട്ട, അവരെത്തന്നെയായണ് മിയാസാക്കി വിവാഹം കഴിച്ച്, 1965 ഒക്ടോബറിനായിരുന്നു അവരുടെ വിവാഹം. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)അവർക്ക് രണ്ട് മക്കളുണ്ട്, ഗോറോ 1967 ജനുവരിയിലാണ് ജനിച്ചത്, കെയ്സുക്കെ 1969 -നാണ് ജനിച്ചത്. മിയാസാക്കിയുടെ മേഖലയിലെ തിരക്കുകൾക കാരണം തന്റെ മകൻ ഗോറോമായുള്ള ബന്ധത്തെ ബാധിച്ചിരുന്നു, അവർ സംസാരിക്കുക തന്നെ വല്ലപ്പോഴുമായിരുന്നു.2006 -ലെ ടെയിൽസ് ഫ്രം എർത്ത്സീ -ന്റെ പ്രൊഡക്ഷനിൽ ഗോറോ അച്ഛനെന്ന നിലയിൽ മിയാസാക്കിക്ക് പൂജ്യം മാർക്കും, ഒരു ഡയറക്ടർ എന്ന നിലയിൽ മുഴുവൻ മാർക്കും കിട്ടുമെന്ന് പറഞ്ഞിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[a]
നിലപാടുകൾ
തിരുത്തുകവർത്തമാന അനിമേൻ മേഖലയെ മിയാസാക്കി ചോദ്യം ചെയ്തിരുന്നു, കാരണം കഥാപാത്രങ്ങളിൽ ഉണ്ടാക്കുന്നതിൽ അനിമേറ്റർമാർ ഒരുപാട് പുറകിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മറ്റു മനുഷ്യരെ കാണാൻ കഴിയാത്തവരാണ് അനിമെ നിർമ്മിക്കുക, അതുകൊണ്ടാണ് ഈ മേഖലയിൽ എല്ലാവരും ഒട്ടാക്കു ആകുന്നത് എന്നദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. പൂജ്യം എന്ന , തന്റെ വ്യക്തിത്വത്തെ തിരിച്ചറിയാത്ത എന്ന് അദ്ദേഹം അർത്ഥമാക്കുന്ന വാക്കാണ് ഒട്ടാക്കു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സ്റ്റുഡിയോ ഗിബ്ലിയുടെ പലരും, മിയാസാക്കി ഉൾപ്പെടെ ജാപ്പനീസ് പ്രധാന മന്ത്രിയായ ഷിൻസോ ഏബിന്റെ നയങ്ങളെ എതിർത്തിരുന്നു. അതദ്ദേഹം പൊതുവായി പറഞ്ഞിട്ടുമുണ്ട്. കൂടാതെ ഈ രാജ്യം രണ്ടാം ലോകയുദ്ധത്തിൽ ജാപ്പനീസ് പടയെ പിൻതാങ്ങിയ കൊറിയൻ സ്ത്രീകളോട് മതിയായ രീതിയിൽ മാപ്പ് പറയണമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഷെൻകാക്കു ദ്വീബ് ജപ്പാനും, ചൈനയുടെ തുല്യ ഭരണം നൽകണമെന്നും ആ നിലപാടിൽ അദ്ദേഹം കൂട്ടിച്ചേർത്തു. 2013 -ലെ വിൻഡ് റൈസസ് -ന്റെ പുറത്തിറങ്ങലോടെ ചില ഓൺലൈൻ വിമർശകർ മിയാസാക്കിയെ ചതിയനായും, ആന്റി-ജാപ്പനീസ് ആയും മുദ്രകുത്തിയിരുന്നു, ആ സിനിമ അമിതമായി വലതുപക്ഷത്തോട് അനുഭാവം ഉള്ളതായിരുന്നു എന്നതാണ് കാരണം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഇറാഖ് യുദ്ധത്തിലെ അമേരിക്കയുടെ ഇടപെടൽ മൂലം ലോസ് ഏഞ്ചലസിലെ, ഹോളിവുഡിലെ എഴുപത്തിയാഞ്ചാമത് അക്കാദമി അവാർഡ് വേദിയിൽ പോയില്ല.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
നിർമ്മാണവും പ്രചോദനങ്ങളും
തിരുത്തുകപ്രൊഡക്ഷനിൽ ഉടനീളം പ്രാചീന രീതികളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്, കഥ എവിടെ അവസാനിക്കുമെന്ന് ഞങ്ങൾക്കറിയില്ല ,പക്ഷെ ഞങ്ങൾ തുടർന്ന് പോയിക്കൊണ്ടിരിക്കും എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ഓരോ സിനിമയിലും, പ്രാചീന അനിമേഷൻ രീതികൾ അദ്ദേഹം ഉൾപ്പെടുത്തി. ഓരോ ഫ്രെയിമും കൈകൾകൊണ്ട് വരക്കപ്പെട്ടു. കമ്പ്യൂട്ടർ ഇമേജുകൾ അദ്ദേത്തിന്റെ പല സിനിമകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിൻസസ് മൊണാക്കയായിരുന്നു അതിൽ തുടക്കം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സെൻപായ് ഷിറാട്ടോ,ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഒസാമു ടെസൂക്ക, സോജി യമാക്കാവ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)എന്നിവരൊക്കെ മിയാസാക്കിയെ പ്രചോദിപ്പിച്ചിട്ടുള്ളവരാണ്, പടിഞ്ഞാറൻ ഭാഗത്ത് ഫ്രെഡ്രിക് ബാക്ക്, ലെവിസ് കരോൾ, റൊവാൾഡ് ദാൽ, ജീൻ ജിറോഡ്, പോൾ ഗ്രിമോൾട്ട്, ഉർസുല കെ.ലി ഗുയിൻ , യൂറി നോർഷ്ട്ടെൻ എന്നിവരും, അനിമേഷൻ സ്റ്റുഡിയോയിൽ ആർഡ്മാൻ അനിമേഷനുമാണ് പ്രചോദനം. കുട്ടികളേയും, മറ്റും അനിമേഷനിൽ ചേർക്കുമ്പോൾ തന്റെ കൂട്ടുകാരിൽ നിന്നും, കുട്ടികളിൽ നിന്നും ആശയങ്ങളെ ശേഖരിക്കാറുണ്ട്. തന്റെ കുട്ടിക്കാല ഓർമ്മകളും അതിൽപ്പെടുന്നു. പല അനിമേറ്റർമാർക്ക് മിയാസാക്കിയും പ്രചോദനമാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- ഒഫുജിനൊബുറോ അവാർഡ്, ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- മയിനിച്ചി ഫിലിം അവാർഡ് ഫോർ ബെസ്റ്റ് അനിമേഷൻ ഫിലിം,
- അക്കാദമി അവാർഡ് ഫോർ ബെസ്റ്റ് അനിമേറ്റഡ് ഫീച്ചർ
- ടോക്കിയോ അനിമേ അവാർഡ്,
- കിനെമ ജുൻപോ അവാർഡ്
- ജപ്പാൻ അക്കാദമി അവാർഡ്,
- അന്നി അവാർഡ്,
- അനിമെ ഗ്രാന്റ് പിക്സ് അവാർഡ്
അവലംബം
തിരുത്തുക
പുറം കണ്ണികൾ
തിരുത്തുക- Studio Ghibli (in Japanese)
- ഹയാഒ മിയാസാക്കി at Anime News Network's Encyclopedia
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹയാഒ മിയാസാക്കി
- Hayao Miyazaki at Library of Congress Authorities, with 14 catalogue records
കുറിപ്പുകൾ
തിരുത്തുക- ↑ Original text: "私にとって、宮崎駿は、父としては0点でも、アニメーション映画監督としては満点なのです。"