ഹമൂസ്
കടലയരച്ച അറേബ്യൻ കറി
മധ്യേഷ്യയിലും അറബ് നാടുകളിലും പ്രചാരത്തിലുള്ള ഒരു ഭക്ഷണവിഭവമാണ് ഹമൂസ്. പ്രധാന ഭക്ഷണമായ ഹുബ്ബൂസുമായി ചേർത്ത് കഴിക്കുന്ന ഹമൂസ്,കടലയരച്ചത്,എള്ളരച്ചത് (തഹിനി),ഒലിവെണ്ണ,ചെറുനാരങ്ങ നീര്,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേർത്താണ് തയ്യാറാക്കുന്നത്.മധ്യേഷ്യയിലും തുർക്കി,വടക്കേ അമേരിക്ക,മൊറോക്കൊ, തുടങ്ങിയ നാടുകളിലും ഇന്ന് ഹമൂസ് ജനപ്രിയ ഭക്ഷണമാണ്.
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Egypt, Levant |
വിഭവത്തിന്റെ വിവരണം | |
Course | Meze |
Serving temperature | Cold |
പ്രധാന ചേരുവ(കൾ) | Chickpeas, tahini |
പേരിന് പിന്നിൽ
തിരുത്തുകകടല (ചിക്ക്പീസ്) എന്നർഥം വരുന്ന ഹമൂസ് ഒരു അറബി പദമാണ്. ഖുബുസുമായി കഴിക്കുന്നതിനു ഹമൂസിനോട് കൂടി തഹിനയും ചേർക്കുന്നു. അതിനാൽ ഈ വിഭവത്തിന് അറബിയിൽ ശരിയായി പറയുന്നത് ഹമൂസും തഹിനയും (ഹമൂസ് ബിൽ തഹിന) എന്നാണ്. എള്ള് അരച്ച് ഉണ്ടാക്കുന്നതാണ് തഹിന.
അന്താരാഷ്ട്ര ഹമൂസ് ദിനം
തിരുത്തുകമെയ് 13-ാം തീയതി അന്താരാഷ്ട്ര ഹമൂസ് ദിനമായി ആചരിക്കുന്നു.[1]