ഹഫ്സ (നോവലിസ്റ്റ്)
(ഹഫ്സ (കെ. മുഹമ്മദ് ഹാശിം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ഈ ലേഖനം ഹഫ്സ (നോവലിസ്റ്റ്) എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ഹഫ്സ ബിൻത് ഉമർ എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ഹഫ്സ എന്ന താൾ കാണുക.
ഹഫ്സ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. 1979 ൽ മാ എന്ന നോവലിനുള്ള അംഗീകാരമായി എം.പി. പോൾ അവാർഡ് ലഭിച്ചിട്ടുണ്ട്. 1949 കണ്ണൂർ സിറ്റിയിൽ ജനനം. അഗത്തി ദ്വീപിൽ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏഴ് നോവലുകളും വിർത്തനങ്ങളും ലഘുഗ്രന്ഥങ്ങളും കഥകളും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. 2015 ജനുവരി 10 ന് കോഴിക്കോട് വെച്ച് അന്തരിച്ചു. [1][2] അവസാനം എഴുതിയ നോവൽ അർബുദം ബാധിച്ച് കിടക്കവേ ആണ് ആരംഭിച്ചതും പൂർത്തിയാക്കിയതും.[3] നിശ്ചയാദാർഢ്യവും സർഗശേഷിയും സമ്മേളിച്ച എഴുത്തുകാരനെന്ന് വിലയിരുത്തപ്പെട്ടു. [4]. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹർഷദ് മകനാണ്.
കെ. മുഹമ്മദ് ഹാശിം | |
---|---|
ജനനം | 1949 |
മരണം | 2015 ജനുവരി 10 |
തൊഴിൽ | സാഹിത്യകാരൻ, വിവർത്തകൻ, നോവലിസ്റ്റ് |
ജീവിതപങ്കാളി(കൾ) | ഹഫ്സത്ത് |
കുട്ടികൾ | ഹർഷദ്, മിദ് ലാജ്, സഹീർ |
രചനകൾ
തിരുത്തുക- മാ - നോവൽ (ഡിസി ബുക്സ്_1979)
- സാരസ്വതം - നോവൽ
- ഒരു സ്വപന ജീവിയുടെ ആത്മകഥ- നോവൽ
- അക്രമം- നോവൽ
- സ്ത്രീക്കനൽ- നോവൽ
- ദാന്തൻ- നോവൽ
- ഒരു അതിസുന്ദരിയുടെ കഥ- നോവൽ (വിചാരം ബുക്സ്_2014)
വിവർത്തനങ്ങൾ
തിരുത്തുക- അഹ്മദ് ഖലീൽ - മറിയം ജമീല
- മുസ്ലിം സ്വഭാവം - മുഹമ്മദുൽ ഗസ്സാലി
- വഴിയടയാളങ്ങൾ- സയ്യിദ് ഖുതുബ്
- ഖുർആൻ ഒരു പെൺവായന - ആമിന വദൂദ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-14. Retrieved 2015-01-10.
- ↑ http://www.mangalam.com/latest-news/270752
- ↑ അർബുത്തെ മറികടന്ന നിശ്ചയദാർഢ്യം-ഏഷ്യനെറ്റ് ന്യൂസ് (യൂടൂബ്)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-01-10.