ഹന്നാ ടോംപ്കിൻസ്
ഹന്നാ മിൻതോൺ ടോംപ്കിൻസ് (ജീവിതകാലം: ആഗസ്റ്റ് 28, 1781 – ഫെബ്രുവരി 18, 1829) ന്യൂയോർക്കിലെ ഗവർണ്ണറും പ്രസിഡൻറ് ജയിംസ് മൺറോയുടെ ഭരണത്തിനു കീഴിൽ അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡൻറുമായിരുന്ന ഡാനിയെൽ ഡി. ടോംപ്കിൻസിൻറെ പത്നിയായിരുന്നു.
ഹന്നാ ടോംപ്കിൻസ് | |
---|---|
Second Lady of the United States | |
In role March 4, 1817 – March 4, 1825 | |
രാഷ്ട്രപതി | James Monroe |
മുൻഗാമി | Ann Gerry (1814) |
പിൻഗാമി | Floride Calhoun |
First Lady of New York | |
In role July 1, 1807 – February 24, 1817 | |
ഗവർണ്ണർ | Daniel Tompkins |
മുൻഗാമി | Gertrude Livingston |
പിൻഗാമി | Margarita Van Valkenburg |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | New York City, New York, British America | ഓഗസ്റ്റ് 28, 1781
മരണം | ഫെബ്രുവരി 18, 1829 Tompkinsville, Staten Island, New York, U.S. | (പ്രായം 47)
പങ്കാളി | Daniel Tompkins (1798–1825) |
ന്യൂയോർക്ക് നഗരത്തിലെ ഒരു പ്രമുഖ ഡെമോക്രാറ്റിക്-റപ്പബ്ലിക്കൻ പാർട്ടി അഗമായിരുന്ന,[1] മാങ്ക്ൾ മിൻതോണിൻറെയും (1740-1824) അദ്ദേഹത്തിൻറെ രണ്ടാംഭാര്യ ആര്യറ്റ് കോൺസ്റ്റബിൾ മിൻതോണിൻറെയും (1743-1830) രണ്ടാമത്തെ കുട്ടിയായിട്ടായി 1781 ആഗസ്റ്റ് മാസം 28 നായിരുന്നു ഹന്നാ മിൻതോണിൻറെ ജനനം. 1798 ഫെബ്രുവരി 20 ന് പതിനാറാമത്തെ വയസിൽ, 23 വയസു പ്രായമുണ്ടായിരുന്ന നഗരത്തിലെ അഭിഭാഷകനായ ഡാനിയേൽ ഡി. ടോംപ്കിൻസിനെ വിവാഹം കഴിച്ചു.[2][3] വിവാഹം നടക്കുന്ന കാലത്ത് ഹന്നയുടെ പിതാവ് കോമൺ കൌൺസിലിൻറെ അസിസ്റ്റൻറായിരുന്നു. യുവ അഭിഭാഷകനായിരുന്ന ഡാനിയേലിൽ രാഷ്ട്രീയ മോഹങ്ങൾ മനസ്സിൽ താലോലിച്ചിരുന്നു. ഭർത്താവ് വൈസ് പ്രസിഡൻറാകുന്ന സമയത്ത് ഹന്ന അസുഖബാധിതയായിരുന്നതിനാൽ സ്ഥാനാരോഹണച്ചടങ്ങുകളിൽ അവർക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല.[4]
അവലംബം
തിരുത്തുക- ↑ Homberger, Eric. Mrs. Astor's New York: Money and Social Power in a Gilded Age, p. 55 (2002)
- ↑ Irwin, Ray W. Daniel D. Tompkins: Governor of New York and Vice President of the United States, p. 27 (1968)
- ↑ (3 March 1798). Marriages, The Weekly Magazine, p. 160 (1798)
- ↑ Dunlap, Leslie W. Our Vice-Presidents and Second Ladies, p. 32-34 (1988)