മരിയ ഷീല ഹോൺറാഡോ ലക്കുന-പംഗാൻ (ജനനം: മെയ് 6, 1965), പൊതുവെ ഹണി ലാക്കുന എന്ന പേരിലറിയപ്പെടുന്ന ഒരു ഫിലിപ്പിനോ വൈദ്യനും രാഷ്ട്രീയക്കാരിയുമാണ്.

ഹണി ലാക്കുന
28th മനില മേയർ
പദവിയിൽ
ഓഫീസിൽ
ജൂൺ 30, 2022
Vice MayorYul Servo
മുൻഗാമിഇസ്കോ മൊറേനോ
19th Vice Mayor of Manila
ഓഫീസിൽ
ജൂൺ 30, 2016 – ജൂൺ 30, 2022
Mayorജോസഫ് എസ്ട്രാഡ (2016–2019)
ഇസ്കോ മൊറേനോ (2019–2022)
മുൻഗാമിഇസ്കോ മൊറേനോ
പിൻഗാമിYul Servo
Acting City Social Welfare Officer of the Manila Department of Social Welfare
ഓഫീസിൽ
ജൂൺ 30, 2013 – ഒക്ടോബർ 14, 2015
Member of the Manila City Council from the 4th District
ഓഫീസിൽ
ജൂൺ 30, 2004 – ജൂൺ 30, 2013
വ്യക്തിഗത വിവരങ്ങൾ
ജനനം
മരിയ ഷീല ഹൊൺറാഡോ ലാക്കുന

(1965-05-06) മേയ് 6, 1965  (58 വയസ്സ്)[1][2]
മനില, ഫിലിപ്പീൻസ്
ദേശീയതഫിലിപ്പിനോ
രാഷ്ട്രീയ കക്ഷിAsenso Manileño (2005–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Aksyon Demokratiko (2021–present)
NUP (2018–2021)
PMP (2012–2018)
Nacionalista (2007–2012)
KNP (2004)
പങ്കാളിഅർനോൾഡ് മാർട്ടിൻ പൻഗാൻ
കുട്ടികൾ1
മാതാപിതാക്കൾsഡാനിലോ ലാക്കുന
മെലാനി ഹോൺറാഡോ
വിദ്യാഭ്യാസംUniversity of Santo Tomas (BS)
De La Salle University – Emilio Aguinaldo College (MD)
ജോലിവൈദ്യനും രാഷ്ട്രീയക്കാരിയും
തൊഴിൽഡെർമറ്റോളജിസ്റ്റ്, ജനറൽ പ്രാക്ടീഷണർ
വെബ്‌വിലാസംMayor of Manila website

ആദ്യകാലജീവിതം തിരുത്തുക

അഭിഭാഷകനും പിന്നീട് സിറ്റി കൗൺസിലറായും (1967-1975) മനിലയിലെ വൈസ് മേയറായും (1970-1971; 1988-1992; 1998-2007) സേവനമനുഷ്ടിച്ചിരുന്ന ഡാനിലോ "ഡാനി" ലാക്കുനയുടെയും അദ്ദേഹത്തിൻറെ ഭാര്യയും മുൻ ഫിലിപ്പൈൻ നാഷണൽ ബാങ്ക് (പിഎൻബി) എക്സിക്യൂട്ടീവുമായിരുന്ന മെലാനി ഹോൺറാഡോയുടേയും മകളായി ലാക്കുന-പംഗാൻ ജനിച്ചു.[3]

സാൻറോ ടോമാസ് സർവ്വകലാശാലയിൽനിന്ന ബയോളജി ബിരുദം നേടിയ അവർ ഡി ലാ സാലെ സർവ്വകലാശാലയുടെ കീഴിലുള്ള എമിലിയോ അഗ്വിനാൽഡ് കോളജിൽനിന്ന് മെഡിക്കൽ ബിരുദവും 1992-ൽ ഫിസിഷ്യൻ ബോർഡ് പരീക്ഷയും പാസായി. തുടർന്ന് മനില മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജിയിൽ റെസിഡൻസി പരിശീലനവും പൂർത്തിയാക്കി.[4] ഓസ്പിറ്റൽ ൻഗ് മെയ്‌നില മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജിക്ക് വേണ്ടിയുള്ള റെസിഡൻസി പരിശീലനം നേടിയ ഉടനെ അവൾ ഫിലിപ്പൈൻ ഡെർമറ്റോളജിക്കൽ സൊസൈറ്റിയിൽ അംഗമായി.[2]

കരിയർ തിരുത്തുക

തൊഴിൽപരമായി ഡെർമറ്റോളജിയിൽ സ്പെഷ്യലൈസേഷനുള്ള ഒരു ജനറൽ പ്രാക്ടീഷണറായ ലാക്കുന 1992 മുതൽ 1995 വരെയുള്ള കാലത്ത് ഓസ്പിറ്റൽ ൻഗ് മെയ്നില മെഡിക്കൽ സെന്ററിലെ ഡെർമറ്റോളജി വിഭാഗത്തിലെ റസിഡന്റ് ഫിസിഷ്യനായും 1995 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ മനില ഹെൽത്ത് ഡിപ്പാർട്ട്മെന്റിന് കീഴിൽ പബ്ലിക് ഹെൽത്ത് സെന്റർ ഫിസിഷ്യനായും പ്രവർത്തിച്ചു.

അവലംബം തിരുത്തുക

  1. Casucian, J. A. C.; Gonzales, K. I. C. (June 30, 2019). "'Door-to-Door' Thomasian Doctor Wins Second Term as Manila Vice Mayor". The Varsitarian. Retrieved November 5, 2020.
  2. 2.0 2.1 Cabayan, Itchie (March 22, 2021). "Lacuna excels as Manila's vice mayor". Journal Online. Retrieved November 7, 2021.
  3. "Vice Mayor". City of Manila. Archived from the original on December 2, 2020. Retrieved November 5, 2020.
  4. "Vice Mayor". City of Manila. Archived from the original on December 2, 2020. Retrieved November 5, 2020.
"https://ml.wikipedia.org/w/index.php?title=ഹണി_ലാക്കുന&oldid=3837625" എന്ന താളിൽനിന്ന് ശേഖരിച്ചത്