ഹച്ചിക്കോ (നവംബർ 10, 1923 - മാർച്ച് 8, 1935) ഒരു അകിത നായയായിരുന്നു. അസാധാരണമായ വിശ്വസ്തതയ്ക്ക് പ്രശസ്തനാണ്. ഉടമ മരിച്ചതിനുശേഷം വർഷങ്ങളോളം അവൻ വിശ്വസ്തനായ വളർത്തുമൃഗമായി തുടർന്നു.[1]

ഹച്ചിക്കോ
Speciesനായ
Breedഅകിത ഇനു
Sexആൺ
BornHachikō
November 10, 1923
near the city of Ōdate, Akita Prefecture
DiedMarch 8, 1935 (aged 11)
ടോക്കിയോ
Resting placeNational Museum of Nature and Science in Ueno, Tokyo.
Nation fromJapan
Known forWaiting perseveringly for the return of his dead owner for over nine years.
OwnerHidesaburō Ueno
OffspringNone
AppearanceGolden light brown with white (peach white) color on the upper face
AwardsBronze statue of Hachiko in front of train station of Shibuya, Tokyo (where he waited)

അകിത പ്രിഫെക്ചറിലെ ഓഡേറ്റ് നഗരത്തിനടുത്തുള്ള ഒരു ഫാമിലാണ് ഹച്ചിക്കോ ജനിച്ചത്. 1924-ൽ ടോക്കിയോ സർവകലാശാലയിലെ അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസറായ ഹിഡെസാബുറോ യുനോ, സ്വർണ്ണ തവിട്ട് നിറത്തിലുള്ള അകിതയായ ഹാച്ചിക്കോയെ വളർത്തുമൃഗമായി സ്വീകരിച്ചു. ഉടമയുടെ ജീവിതകാലത്ത് അടുത്തുള്ള ഷിബുയ സ്‌റ്റേഷനിൽ ഓരോ ദിവസവും അവസാനം വരെ ഹച്ചിക്കോ അവരെ പിന്തുടർന്നിരുന്നു. 1925 മെയ് വരെ ഇരുവരും തങ്ങളുടെ ദിനചര്യകൾ പാലിച്ചു. പക്ഷെ ആ ദിവസം പ്രൊഫസർ യുനോ ട്രെയിൻ സ്റ്റേഷനിൽ തിരിച്ചെത്തിയില്ല. മസ്തിഷ്ക രക്തസ്രാവം മൂലം പ്രൊഫസർ മരിച്ചു. അടുത്ത ഒമ്പത് വർഷവും ഒമ്പത് മാസവും പതിനഞ്ച് ദിവസവും ഓരോ ദിവസവും ഹച്ചിക്കോ യുനോയുടെ തിരിച്ചുവരവിനായി കാത്തിരുന്നു. ട്രെയിൻ സ്‌റ്റേഷനിൽ എത്തേണ്ട കൃത്യസമയത്ത് അവൻ ഹാജരായി. മറ്റ് യാത്രക്കാർ ഹച്ചിക്കോ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിക്കാൻ തുടങ്ങുന്നു. എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് ഹച്ചിക്കോയും പ്രൊഫസർ യുനോയും കണ്ടുമുട്ടുന്നത് പലരും കണ്ടിട്ടുണ്ട്. ആദ്യം സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആളുകൾ നായയോട് അത്ര സൗഹൃദപരമായിരുന്നില്ല. എന്നാൽ ജപ്പാനിലെ ഒരു പ്രധാന പത്രത്തിൽ അവനെക്കുറിച്ച് ഒരു കഥ എഴുതിയതിനുശേഷം ധാരാളം ആളുകൾ ഹച്ചിക്കോക്ക് ട്രീറ്റുകളും ഭക്ഷണവും കൊണ്ടുവരാൻ തുടങ്ങി. 1935 മാർച്ച് 8-ന് ഷിബുയയിലെ ഒരു തെരുവിൽ ഹച്ചിക്കോയെ മരിച്ചതായി കണ്ടെത്തി.

ജാപ്പനീസ് സംസ്കാരത്തിൽ

തിരുത്തുക
  1. "Unbelievable Facts". May 2013. Retrieved 1 March 2014.
"https://ml.wikipedia.org/w/index.php?title=ഹച്ചിക്കോ&oldid=3813037" എന്ന താളിൽനിന്ന് ശേഖരിച്ചത്